Connect with us

Video Stories

കത്തെഴുത്ത്‌പോലും പേടിക്കുന്നവര്‍

Published

on


പി. ഇസ്മായില്‍ വയനാട്
പ്രശസ്ത വാര്‍ത്താപ്രസിദ്ധീകരണമായ ടൈം മാഗസിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പുകാരുടെ നേതാവ് എന്നായിരുന്നു വിശേഷിപ്പിച്ചത്. മോദിയുടെ ശൗര്യ മുഖമുള്ള കവര്‍ചിത്രത്തോടൊപ്പമായിരുന്നു ഡിവൈഡല്‍ ഇന്‍ ചീഫ് എന്നെഴുതിയത്. ആള്‍ക്കൂട്ട കൊലപാതകം, മുഖ്യമന്ത്രി പദവിയിലേക്ക് യോഗി ആദിത്യനാഥിന്റെ സ്ഥാനാരോഹണം, മാലേഗാവ് സ്‌ഫോടന കേസിലെ പ്രതി പ്രജ്ഞാസിങ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് ഇന്ത്യ ഭിന്നിപ്പിന്റെ വക്കിലാണെന്നും പ്രധാനമന്ത്രി അതില്‍ ഒന്നാം പ്രതിയാണെന്നും ടൈം മാഗസിന്‍ അഭിപ്രായപ്പെട്ടത്.
മോദി സര്‍ക്കാരിന്കീഴില്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യങ്ങള്‍ അനുദിനം വഷളായികൊണ്ടിരിക്കുകയാണെന്ന് ആഗോളതലത്തിലെ എഴുത്തുകാരുടെ സംഘടനയായ പെന്‍ ഇന്റര്‍ നാഷണലിന്റെ റിപ്പോര്‍ട്ടിലും പരാമര്‍ശങ്ങളുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, പണ്ഡിതര്‍ എന്നിവരുടെ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതിനെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഭീഷണിപ്പെടുത്തല്‍, അധിക്ഷേപം, ഓണ്‍ലൈന്‍ മുഖാന്തരം അപമാനിക്കല്‍, ശാരീരികാക്രമണം, കേസില്‍പ്പെടുത്തല്‍ എന്നീ ശിക്ഷാമുറകളാണ് വിമര്‍ശിക്കുന്നവരെ നേരിടാന്‍ അവലംബിക്കുന്ന രീതികളെന്നും അവര്‍ കുറ്റപ്പെടുത്തുകയുണ്ടായി. എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും പെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയോടാവശ്യപ്പെടുകയും ചെയതു. ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ തൊട്ട്മുന്നോടിയായിട്ടായിരുന്നു ഈ രണ്ട് റിപ്പോര്‍ട്ടുകളും പുറത്ത്‌വന്നത്. രണ്ടാം മോദി സര്‍ക്കാരും വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന കാഴ്ചകള്‍ക്കാണ് ഓരോ പുലരിയിലും രാജ്യം സാക്ഷിയാവുന്നത്. ആള്‍ക്കൂട്ട കൊലപാതകത്തില്‍ ആശങ്ക അറിയിച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ എഴുത്തുകാരുടെയും ചലച്ചിത്ര ലോകത്തെ അതികായകരുടെയും പേരില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്‌നം, രാമചന്ദ്രഗുഹ, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, അപര്‍ണാസെന്‍ തുടങ്ങിയ 49 ഓളം പ്രമുഖരുടെ പേരിലാണ് കേസെടുത്തത്. രാജ്യദ്രോഹം, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍, സമാധാനന്തരീക്ഷം തകര്‍ക്കല്‍, പൊതുശല്യം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാരിനെയോ സായുധ സേനകളെയോ ജുഡീഷ്യറിയെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാവില്ലന്നും 24 എ വകുപ്പ് ഏറെ ദുരുപയോഗംചെയ്യുന്നതിനാല്‍ പുനപരിശോധിക്കുമെന്നും ഈ വകുപ്പിനും മുകളിലാണ് ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്നും സുപ്രീം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത പരസ്യ പ്രകടനം നടത്തി ഒരു മാസം തികയുന്നതിന്മുമ്പാണ് 24 വകുപ്പ് പ്രകാരം 49 പേരെ ബീഹാറിലെ മുസഫര്‍പൂര്‍ കോടതി രാജ്യദ്രോഹിക്കളാക്കിയത്. ഗാന്ധി ഘാതകനായ ഗോദ്‌സെയുടെപേരില്‍ അമ്പലം പണിയുന്നവരും ഗാന്ധിയെ പ്രതീകാത്മകമായി വധിച്ചവരും മഹാത്മജിയുടെ ചിതാഭസ്മം മോഷ്ടിച്ചവരും ദേശസ്‌നേഹികളായി ഉലകം ചുറ്റുമ്പോഴാണിവര്‍ക്കെല്ലാം കൂട്ടത്തോടെ രാജ്യദ്രോഹത്തിന്റെ മുദ്രചാര്‍ത്തിയിട്ടുള്ളതെന്നകാര്യം ഗൗരവതരത്തില്‍ കൂട്ടിവായന നടത്തേണ്ടതാണ്.
രാജ്യത്തെ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ അത് മതിയാകുമെന്ന് കരുതുന്നില്ല. രാജ്യത്ത് മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ വകുപ്പായി പ്രഖ്യാപിക്കുമെന്ന് ശക്തമായി ആഗ്രഹിക്കുന്നുവെന്നും 49 പേര്‍ ഒപ്പുവെച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 2016ല്‍ മാത്രം 840 ല്‍ അധികം നിഷ്ഠൂരമായ ആക്രമണങ്ങള്‍ ദലിതുകള്‍ക്കെതിരെ നടന്നിട്ടുണ്ടെന്നും ജയ്ശ്രീറാം വിളി പ്രകോപനമായിമാറുന്നത് സംബന്ധിച്ചും കത്തില്‍ പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ കത്തിലെ ഒരുവരിയില്‍ പോലും പ്രധാനമന്ത്രിയോട് മര്യാദകള്‍ ലംഘിച്ചതായി കാണാന്‍ പറ്റില്ല. 49 പേരുടെ കത്തിനെ വിമര്‍ശിച്ചും മോദിക്ക് സ്തുതിഗീതങ്ങള്‍ പാടിയും കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, ബോളിവുഡ് നടി കങ്കണറാവത്, സംവിധായകരായ മധുര്‍ഭണ്ടാര്‍ക്കര്‍, വിവേക് അഗ്‌നിഹോത്രി, നര്‍ത്തകിയും രാജ്യാസഭാഎം.പിയുമായസോണാല്‍ മാന്‍സിങ് എന്നിവരടക്കം 62 പേര്‍ ഒപ്പിട്ട മറ്റൊരു കത്തും പ്രധാനമന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ചിരുന്നു. നേരത്തെ കത്തയച്ച 49 പേര്‍ക്ക് രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകരും മനസാക്ഷി സൂക്ഷിപ്പുകാരും എന്ന പരിഹാസ പട്ടം ചാര്‍ത്തിയതല്ലാതെ കത്തിന്റെ ഉള്ളടക്കം തീര്‍ത്തും ശൂന്യമായിരുന്നു.
മോദി ഭരണത്തില്‍ എഴുത്തിനോടാണോ കഴുത്തിനോടാണോ കൂറെന്ന ചോദ്യമാണ് എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും നിരന്തരമായി നേരിടുന്നത്. പെരുമാള്‍ മുരുകനെ എഴുത്തുകലയില്‍നിന്നും താല്‍ക്കാലികമായി പിന്തിരിപ്പിക്കും തരത്തില്‍ നടത്തിയ ഭീഷണികള്‍, ആമിര്‍ഖാന്റെ പി.കെ സിനിമയോടുള്ള വിരോധം, ദീപാമേത്തയുടെ വാട്ടര്‍, ഫയര്‍ ചലച്ചിത്രങ്ങള്‍ക്ക് നേരെയുള്ളആക്രോശം, എം.കെ രാമാനുജന്റെ രാമായണ പീനം തടസ്സപ്പെടുത്തല്‍, സിനിമ രംഗത്തെ കുലപതി ദിലിപ്കുമാറിന് സ്വന്തം ജന്മനാട്ടില്‍നിന്ന് അവാര്‍ഡ് സ്വീകരണത്തിനേര്‍പ്പെടുത്തിയ വിലക്ക്, വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈനെ നാടുകടത്തിയ സംഭവം, യു.ആര്‍ അനന്തമൂര്‍ത്തിക്ക് പാക്കിസ്താനിലേക്ക് സ്ഥിരവാസത്തിനുള്ള ടിക്കറ്റ് ഓഫര്‍, വിഖ്യാത ചരിത്രകാരി റൊമീള ഥാപ്പറോട് ബയോഡാറ്റ ആവശ്യപ്പെട്ട് നടത്തിയ അപമാനിക്കല്‍, മൃണാളിനി സാരാഭായ്, മല്ലിക സാരാഭായ് തുടങ്ങിയ നര്‍ത്തകിമാര്‍ക്ക് ഏര്‍പ്പെടുത്തിയ കാരാഗ്രഹ ശിക്ഷ എന്നിവയെല്ലാം മതേതര ചേരിയില്‍ നിലയുറപ്പിച്ച സാംസ്‌കാരിക ശബ്ദങ്ങളുടെ നാവുകള്‍ അരിഞ്ഞുവീഴ്ത്താനായി സംഘ്പരിവാരങ്ങള്‍ നടത്തിയ ശ്രമങ്ങളായിരുന്നു. ഡോ. നരേന്ദ്ര ധബോല്‍ക്കര്‍, എം.എം കല്‍ബുര്‍ഗി, ഗൗരിലങ്കേഷ്, ഗോവിന്ദ ബന്‍സാരെ തുടങ്ങിയ എഴുത്തുകാരുടെ വധത്തിന്‌ശേഷവും ഫാസിസത്തോട് ഒത്തുതീര്‍പ്പിന് തയ്യാറാകാതെ 49 പേര്‍ രാജ്യം നേരിടുന്ന സുപ്രധാന വിഷയങ്ങള്‍ പരാമര്‍ശിച്ച് പ്രധാമന്ത്രിക്ക് കത്തെഴുതാന്‍ തയ്യാറായത് ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ മുഖത്തടികൂടിയാണ്.
രണ്ടാം ലോക യുദ്ധത്തിന്റെ മുന്നോടിയായി നാസികളുടെ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കാത്ത എഴുത്തുകാരുടെ പുസ്തകങ്ങള്‍ ജര്‍മനിയിലെ തെരുവുകളില്‍ വ്യാപകമായി അഗ്‌നിക്കിരയായി. പുസ്തകങ്ങള്‍ കത്തിക്കുന്നതിനായി മുപ്പത്തിയഞ്ചോളം റാലികളാണ് നടന്നത്. അര ലക്ഷത്തിന് മുകളില്‍ പങ്കെടുത്ത റാലിയില്‍ ഭൂരിപക്ഷം പേരും നിര്‍ഭാഗ്യവശാല്‍ വിദ്യാര്‍ത്ഥികളായിരുന്നു. ആ പ്രതിഷേധമാണ് ഹോളോകാസ്റ്റ് ഓഫ് ബുക്‌സ് എന്നറിയപ്പെടുന്നത്. അതില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയത് ഹെലന്‍ കെല്ലര്‍ ഒരു കത്ത് എഴുതി. നിങ്ങള്‍ക്ക് അക്ഷരങ്ങളേയും ആശയങ്ങളേയും എന്നെന്നേക്കുമായി നശിപ്പിക്കാമെന്നു കരുതുന്നുവെങ്കില്‍ ചരിത്രം നിങ്ങളെ ഒന്നും പഠിപ്പിച്ചിട്ടില്ലന്ന് സാരം. ഏകാധിപതികള്‍ ഇതിന് മുമ്പും ഇങ്ങിനെയൊക്കെ ചെയ്തിട്ടുണ്ട്. ആശയങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. അവ എല്ലാ കാലത്തേക്കുമായി എഴുതപ്പെട്ടവയാണ്.
പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ സാംസ്‌കാരിക നായകരുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയെങ്കില്‍ അവരെഴുതിയ വരികളില്‍ വള്ളി പുള്ളി വ്യത്യാസമില്ലാതെ ആയിരങ്ങളാണ് മോദിയുടെ മേല്‍വിലാസത്തിലേക്ക് പ്രതിഷേധ കത്തുകളയക്കുന്നത്. പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവരെ പ്രതികാര ബുദ്ധിയോടെ നോക്കികാണുന്നത് ഒട്ടും അഭികാമ്യമല്ല. ചെങ്കോട്ടയിലെ ഭരണാധികാരികള്‍ തൊട്ട് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ അരമനകളെ പോലും കിടിലംകൊള്ളിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ശങ്കര്‍. ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രധാനമന്ത്രി എന്ന നിലയില്‍ എത്രയോ തവണ ശങ്കേഴ്‌സ് വീക്കിലിയിലെ കാര്‍ട്ടൂണിലൂടെ വിമര്‍ശിച്ചിരുന്നു. അംബേദ്കര്‍ ഒച്ചിന്റെമേല്‍ യാത്ര ചെയ്യുന്നതും നെഹ്‌റു ചാട്ടവാര്‍ ചുഴറ്റി ഒച്ചിനെ പ്രഹരിക്കുന്നതും ഒച്ചിന്റെ മുകളില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നെഴുതുകയും ചെയ്ത ശങ്കറിന്റെ കാര്‍ട്ടൂണ്‍ ഒട്ടേറെ കോളിളക്കമാണ് അക്കാലയളവില്‍ ഉണ്ടാക്കിയത്. ഭരണഘടനാനിര്‍മാണം അനന്തമായി നീണ്ടുപോകുന്നതിലെ പ്രതിഷേധമായിരുന്നു ശങ്കര്‍ പ്രകടിപ്പിച്ചത്. അതിനുശേഷം നെഹ്‌റു ശങ്കറിനെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞത് എന്നെ വിമര്‍ശനത്തില്‍നിന്ന് ഒഴിവാക്കരുത് (ഉീി േുെമൃല ാല വെമിസമൃ) എന്നായിരുന്നു. അത്രത്തോളം ഉയരാന്‍ മോദി എന്ന പ്രധാനമന്ത്രിക്കാവില്ലന്ന് ശരാശരി ഇന്ത്യക്കാരനറിയാം. കത്തെഴുതിയവരുടെ കഴുത്തെടുക്കുന്ന നടപടിയെ തള്ളി പറയാനെങ്കിലും തയ്യാറായാല്‍ പ്രധാനമന്ത്രി എന്ന പദവിയുടെ അന്തസ്സുയര്‍ത്താന്‍ അതു പകരിക്കും.

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending