Video Stories
വേണം മുസ്ലിം ഐക്യം വിശാല ഐക്യവും

അഹമ്മദ്കുട്ടി ഉണ്ണികുളം
കേരളീയ മുസ്ലിംകള്ക്കിടയില് ഐക്യം രൂപപ്പെടാനുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ്. ആ നിലക്ക് നടക്കുന്ന ശ്രമങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യാം. ഒരേ ഖുര്‍ആനില്‍, നബിചര്യയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഐക്യം പരിപാവനമാണ്. മുമ്പ് ശരീഅത്ത് വിഷയം വന്നപ്പോള്‍ മുസ്ലിം രാഷ്ട്രീയരംഗത്ത് കൂടിച്ചേരലുണ്ടായി. ഇന്ന് മുസ്ലിം ജനവിഭാഗം മുമ്പെന്നത്തേക്കാളും സമുദായത്തിന്റെ ഐക്യപ്പെടലിന് ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഇന്ത്യയിലും അന്താരാഷ്ട്ര രംഗത്തും ഭീഷണികള്‍ സര്‍വ്വത്രയാണ്. ഇവിടെ മോദി; ലോകത്തിന്റെ തലപ്പത്ത് ഡൊണാള്‍ഡ് ട്രംപ്. രണ്ടും ഹിതകരമല്ല.
ഏകീകൃത സിവില്‍കോഡ്, പശുഇറച്ചി, ബാബരി, മുസ്ലിം സ്ഥാപനങ്ങളെ വേട്ടയാടല്‍, തുടങ്ങി ധാരാളം പ്രശ്നങ്ങളുണ്ട്. ലോകാടിസ്ഥാനത്തില്‍ ഫലസ്തീനും സിറിയയും ലിബിയയും ഇറാഖുമൊക്കെ മുസ്ലിം ലോകത്തിന് വേദനയാണ്. കമ്യൂണിസം തകര്‍ന്നപ്പോള്‍ ശാക്തികച്ചേരിയുടെ കുന്തമുന മുസ്ലിം ലോകത്തെയാണ് ലക്ഷ്യം വെക്കുന്നത്. ലോകത്തെങ്ങുമുള്ള മുസ്ലിം ജനതയുടെ ഐക്യപ്പെടല്‍ കൊണ്ടു മാത്രമെ ഈ സമസ്യയെ നേരിടാന്‍ സാധിക്കുകയുള്ളു.
നാം ഇന്ത്യക്കാര്‍, അല്ലെങ്കില്‍ കേരളീയര്‍, നമ്മുടെ നാട്ടില്‍ ഐക്യം എങ്ങനെയൊക്കെ നേടിയെടുക്കാമെന്നാണ് പ്രഥമമായും ആലോചിക്കേണ്ടത്. വ്യക്തികളും കുടുംബങ്ങളും സമുദായ സംഘടനകളും മുസ്ലിം രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുമെല്ലാം ഈ യജ്ഞത്തില്‍ പങ്കാളികളാവണം. വിശുദ്ധ ഖുര്‍ആന്‍ അധ്യായം 3 ആലും ഇംറാന്‍ 103ാം സൂക്തം നമ്മെ ഉണര്‍ത്തുന്നു. നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോവരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക.
അവന് നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായി തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഠത്തിന്റെ വക്കിലായിരുന്നു. എന്നിട്ട് അതില്‍ നിന്ന് നിങ്ങളെ അവന് രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു. നിങ്ങള്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുവാന്‍ വേണ്ടി. മേല്‍ സൂക്തങ്ങള്‍ പ്രവാചകന്റെ കാലത്തുള്ളവര്‍ക്കും ഇപ്പോഴുള്ള നമുക്കും വരാനിരിക്കുന്നവര്ക്കും എല്ലാം ബാധകമാണ്. അധ്യായം 49 ഹുജുറാത്തിലെ ഒമ്പതാം സൂക്തത്തില്‍ വിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗം പോരടിച്ചാല് അവര്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പ് ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നു. ദുല്‍ഹജ്ജ് പത്തിന് വാഹനപ്പുറത്തു നിന്ന് നടത്തിയ ലഘുവായ അഭിസംബോധനയില്‍-ഓരോ മുസ്ലിമിന്റെയും രക്തവും ധനവും അഭിമാനവും പവിത്രമാണ്.
ഈ മാസത്തിന്റെ പവിത്രത പോലെ, ഈ പുണ്യഭൂമിയുടെ പവിത്രത പോലെ…. എന്നിങ്ങനെയാണ് പ്രവാചകന് (സ) കല്‍പ്പിച്ചത്. ഈ ലോകത്തോട് വിടപറയും മുമ്പുള്ള മറ്റൊരു ദിവസത്തില്‍ പ്രവാചകന് (സ) ഉഹ്ദ് രക്തസാക്ഷികളെ സന്ദര്‍ശിച്ച് മിമ്പറിലേക്ക് സാവധാനം കയറുകയും ഞാന്‍ മുമ്പേ പോകുന്നുവെന്നും നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുമെന്നും വിടവാങ്ങല്‍ പോലെ പറയുകയും ചെയ്തു. തുടര്‍ന്നു പറഞ്ഞ വചനങ്ങള്‍- അല്ലാഹുവാണേ, ഞാന്‍ എന്റെ ഹൗള് ഇപ്പോള്‍ കാണുന്നുണ്ട്. ഭൂമിയുടെ ഖജനാവുകളുടെ താക്കോലുകള്‍ എനിക്ക് നല്കപ്പെട്ടിരിക്കുന്നു. എനിക്കു ശേഷം നിങ്ങള്‍ ബഹുദൈവാരാധന ചെയ്യുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്. പ്രത്യുത, നിങ്ങള്‍ ദുനിയാവില് പരസ്പരം മാത്സര്യം കാണിക്കുന്നതിനെയാണ്.
പരസ്പര മാത്സര്യം അപകടകാരിയാണ്.
പ്രവാചകന്(സ) പറഞ്ഞു: സത്യവിശ്വാസികള്‍ അന്യോന്യം സ്നേഹിക്കുകയും ദയ കാണിക്കുകയും അനുഭാവം കാണിക്കുകയും ചെയ്യുന്നതില്‍ അവരുടെ ഉപമ ഒരു ശരീരം പോലെ ആയിരിക്കും. അഥവാ അങ്ങനെ ആയിരിക്കണം. അതിന്റെ ഒരവയവത്തിന് അസുഖം നേരിട്ടാല്‍ ആ ശരീരത്തിന്റെ മറ്റെല്ലാ അവയവങ്ങളും ഉറക്കമൊഴിച്ചും പനി പിടിച്ചും അതിനുവേണ്ടി മുറവിളി കൂട്ടുന്നതാണ് (ബുഖാരി, മുസ്ലിം). സമൂഹത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ് എല്ലാ സംഘടനകളുടെയും ലക്ഷ്യം. സംഘടനകള്‍ക്ക് അതിന്റെതായ സ്ഥാനമുണ്ട്-നിങ്ങള്‍ സംഘടനയെ മുറുകെ പിടിക്കുക. കാരണം കൂട്ടത്തില്‍ നിന്ന് അകന്നുനില്ക്കുന്ന ആടിനെയാണ് ചെന്നായ തിന്നുക. (അബൂദാവൂദ്). സംഘടിതമായിരക്കല്‍ നിങ്ങള്‍ക്ക് ബാധ്യതയാണ്.
നിങ്ങള്‍ ഭിന്നതയെ സൂക്ഷിക്കുക. കാരണം പിശാച് ഒറ്റപ്പെട്ടവന്റെ കൂടെയാണ്. ഒന്നിക്കുന്ന രണ്ടാളുകളില്‍ നിന്ന് അവന് കൂടുതല്‍ അകന്നു നില്ക്കുന്നു (തിര്‍മുദി) എന്ന പ്രവാചക വചനവും ചിന്തനീയമാണ്. പ്രവാചകന് (സ) കല്പിച്ച അഞ്ചു കാര്യങ്ങള്‍ സംഘടന, ശ്രദ്ധ, അനുസരണം, ഹിജ്റ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് (തിര്‍മുദി, അഹ്മദ്) എന്നിവയാണ്. ഇനി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രാധാന്യം നോക്കാം. പ്രവാചക വചനം ഇബ്നുമാജ റിപ്പോര്‍ട്ടു ചെയ്യുന്നു- ജനങ്ങളുമായി കൂടിക്കലരുകയും അവരുടെ ഉപദ്രവങ്ങള്‍ സഹിക്കുകയും ചെയ്യുന്ന സത്യവിശ്വാസിയാണ് അവരുമായി കൂടിക്കലാതിരിക്കുന്ന സത്യവിശ്വാസിയെക്കാള്‍ കൂടുതല്‍ പ്രതിഫലത്തിന് അവകാശപ്പെട്ടവന്.
സംഘടന, സമൂഹത്തിലെ പ്രവര്‍ത്തനം എന്നിവയുടെ അനിവാര്യതയാണ് ഇവിടെ കണ്ടത്. വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുമ്പോള്‍ തന്നെ, യാതൊന്നും അന്യന് അഭിമാനക്ഷതം വരുത്തിക്കൊണ്ടാവരുത്. അബൂദ്ദര്‍ദാഅ് (റ) നിവേദനം: വല്ലവനും തന്റെ സ്നേഹിതന്റെ അഭിമാനത്തെ ക്ഷതംവരുത്തുന്നതിനെ പ്രതിരോധിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു നരകത്തെ അവന്റെ മുഖത്തു നിന്നും തടുക്കുന്നതാണ് (തിര്‍മുദി 1932) ഭിന്നാഭിപ്രായമുള്ള ദീനീസേവകരെ ഇടിച്ചു താഴ്ത്തുന്ന സമീപനവും ശരിയല്ല. സഊദ്ബ്നു മുസ്വയ്യിബിനെ (റ) ഉദ്ധരിക്കട്ടെ-ഏത് മാന്യനും പണ്ഡിതനും ശ്രേഷ്ഠനും ന്യൂനതകള്‍ ഇല്ലാതിരിക്കില്ല. കുറ്റങ്ങളും കുറവുകളും പറയാന്‍ പാടില്ലാത്തവരുമുണ്ട് ജനങ്ങളില്‍. ഒരാളുടെ യോഗ്യത അയാളുടെ പോരായ്മകളെക്കാള്‍ അധികമാണെങ്കില്‍ ആ യോഗ്യതയാണ് ഉയര്‍ത്തിക്കാട്ടേണ്ടത്.
മുസ്ലിം സമുദായ ഐക്യത്തോടൊപ്പം തന്നെ വിശാല ഐക്യത്തിനുള്ള പ്രവര്‍ത്തനവും മുസ്ലിംകള് ഏറ്റെടുക്കേണ്ടതുണ്ട്. ബഹുസ്വര സമൂഹത്തില്‍ ജീവിച്ചുകൊണ്ടാണ് പ്രവാചകന് (സ) ഇസ്ലാം പ്രബോധനം ചെയ്തത്. മക്കയിലെ ബഹുസ്വര സമൂഹത്തിലെ അല്അമീന് (വിശ്വസ്തന്) ആയിരുന്നു പ്രവാചകന്. മദീനയിലും അങ്ങനെ തന്നെ. ഇരുപതാം വയസ്സില്‍ തന്നെ മക്കക്കാരുടെ വിശാല ഐക്യത്തിനു വേണ്ടിയാണ് പ്രവാചകന് (സ) നിലകൊണ്ടത്. അബ്ദുല്ലാഹിബ്നു ജദ്നൂന്‍ രൂപം കൊടുത്ത മാന്യന്മാരുടെ ഐക്യകരാറിന് (ഹില്ഫുല് ഫുദുല്‍) പിന്നില്‍ ഒരു ശക്തിയായി പ്രവാചകന് (സ) നില കൊണ്ടു.
എല്ലാ സമൂഹങ്ങളെയും മുഖവിലക്കെടുത്തു കൊണ്ടുള്ള സമീപനം! മദീനയില്‍ പ്രവാചകന് (സ) രൂപം കൊടുത്ത മദീന കരാര്‍ മുഹാജിറുകള്‍, ബനൂ ഔഫുകാര്‍, ബനൂ നജ്ജാറുകാര്‍,ബനൂ ജശ്മുകാര്‍, ബനൂ അംറ്ബ്നു ഔഫ് വംശജര്‍, ബനുല്‍ ഔസ് വംശം, ജൂതര്‍ എന്നിവരെയെല്ലാം ഒരു പോലെ ഉള്‍ക്കൊള്ളുന്നതായിരുന്നു. വിശാല ഐക്യമായിരുന്നു പ്രവാചകന്(സ) ലക്ഷ്യം. എന്താണ് വര്‍ഗീയതയെന്ന് സഹാബികള്‍ പ്രവാചകനോട് ചോദിച്ചപ്പോള്‍ സ്വന്തം അനുയായികളെ അന്യായത്തില്‍ പിന്തുണക്കുക എന്നായിരുന്നു മറുപടി. വിഭാഗീയതയിലേക്കു ക്ഷണിച്ചവനും വിഭാഗീയതക്കു വേണ്ടി യുദ്ധത്തിലേര്‍പ്പെട്ടവനും അതുവഴി മരിച്ചവനും നമ്മില്‍പ്പെട്ടവന്‍ അല്ലെന്നായിരുന്നു തിരുമേനി അരുള്‍ ചെയ്തത്.
പ്രവാചകന്(സ) കാലത്ത് ഒരു ജൂതനെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്ന് എതിരാളികള്‍ പോലും ആക്ഷേപിച്ചിട്ടില്ല. പ്രവാചകന്(സ) വഫാത് ആവുമ്പോള്‍ മദീനയുടെ സര്‍വാധികാരിയായിരുന്നു. പ്രവാചകന് (സ) എന്തെങ്കിലും സാമ്പത്തിക ആവശ്യമുണ്ടെങ്കില്‍ അത് നിര്‍വഹിച്ചു കൊടുക്കാന്‍ ഉസ്മാനുബ്നു അഫ്ഫാനെ (റ)പ്പോലെ, അബ്ദുറഹ്മാനുബ്നു ഔഫി(റ)നെപ്പോലെ അതി സമ്പന്നന് ചുറ്റുമുണ്ടായിരുന്നു. എന്നാല്‍ മരണത്തിന് മുമ്പ് തന്റെ പടയങ്കി പണയം വെക്കാന്‍ പ്രവാചകന്(സ) തെരഞ്ഞെടുത്തത് ഒരു ജൂത സഹോദരനെയായിരുന്നു.
മദീനയില്‍ എല്ലാവരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിച്ചിരുന്നുവെങ്കില്‍ അയല്പക്കത്ത് ഒരു ജൂതന് ഉണ്ടാകുമായിരുന്നോ? ഹിജ്റ സമയത്ത് പ്രവാചകന്റെ വഴികാട്ടി അവിശ്വാസിയായ അബ്ദുല്ലാഹിബ്നു ഉറൈഖത്ത് ആയിരുന്നു. മനുഷ്യാവകാശങ്ങള്‍ മുറുകെ പിടിക്കുന്നതായിരുന്നു ജുഹൈന ഗോത്രവുമായി രൂപം കൊടുത്ത നിഷ്പക്ഷ കരാര്‍. സാമൂറ-ബനുമുദ്ലിജ് ഗോത്രങ്ങളുമായുണ്ടാക്കിയ പ്രതിരോധ-സഹകരണ കരാറും മനുഷ്യാവകാശങ്ങളുടെ വിളംബരമായിരുന്നു.
മുസ്ലിം അല്ലാത്ത അബ്സീനിയയിലെ നേഗസ് രാജാവിന് അടുത്തേക്കാണ് രണ്ട് സഹാബി സംഘങ്ങളെ നബി(സ) അഭയാര്‍ത്ഥികളായി അയച്ചത്. അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ (റ) നേതൃത്വത്തിലുള്ള ആദ്യസംഘത്തില്‍ പന്ത്രണ്ട് പുരുഷന്മാരും നാല് സ്ത്രീകളും! ജഅഫറിനുബ്നു അബീ താലിബിന്റെ(റ) നേതൃത്വത്തിലുള്ള സംഘത്തില്‍ 83 പേര്. നബി(സ)യുടെ സംരക്ഷണം തന്നെ അബൂത്വാലിബ് ആയിരുന്നല്ലോ ഏറ്റെടുത്തത്. മരണസമയത്ത് അദ്ദേഹത്തെ കൊണ്ട് കലിമ ചൊല്ലിക്കാന്‍ പ്രവാചകന്(സ) ഏറെ പാടുപെട്ടെങ്കിലും അതു നടന്നില്ല.
കൊടുംപരീക്ഷണം നേരിട്ട ശിഅ്ബ് അബൂത്വാലിബില്‍ ബനൂഹാശിം ഗോത്രക്കാരായ അവിശ്വാസികള്‍ ഏറെയുണ്ടായിരുന്നു. ഹിശാമിബ്നു അംറ് അല്‍ ആമിരി, ഹകീം ഇബ്നു നിസാം, അബുല്‍ ബുഖ്തറി എന്നീ അവിശ്വാസികളില്‍ നിന്നെല്ലാം അന്ന് സഹായം സ്വീകരിച്ചിരുന്നു. മാതാപിതാക്കള്‍ അവിശ്വാസികളാണെങ്കിലും അവരോട് നല്ലനിലയില്‍ സഹവസിക്കുക (31/15) എന്നാണ് ഖുര്‍ആന്റെ കല്പന. അസ്മ(റ) വന്ന് നബി(സ)യോട് ചോദിച്ചു-പ്രവാചകരെ, ബഹുദൈവ വിശ്വാസിയായ എന്റെ മാതാവ് സഹായം ചോദിക്കുന്നു.
ഞാന്‍ എന്തു ചെയ്യണം? ഉടനെ മറുപടി വന്നു- നീ കുടുംബബന്ധം പുലര്‍ത്തുക! ജാബിര്‍ ഇബ്നു അബ്ദുല്ല (റ) പറഞ്ഞതായി ഇമാം ബുഖാരി രേഖപ്പെടുത്തുന്നു-ഞങ്ങളുടെ അരികിലൂടെ ഒരു മൃതദേഹം കൊണ്ടുപോയി. പ്രവാചകന് (സ) എഴുന്നേറ്റു. കൂടെ ഞങ്ങളും. പിന്നെ ഞങ്ങള്‍ ചോദിച്ചു-പ്രവാചകരെ, അതൊരു ജൂതന്റെ ജഡമല്ലേ? അദ്ദേഹം തിരിച്ചു ചോദിച്ചു-ഒരു മനുഷ്യശരീരം തന്നെയല്ലേ അത്? മൃതദേഹം കൊണ്ടുപോകുന്നതു കണ്ടാല്‍ നിങ്ങള്‍ എഴുന്നേല്ക്കുക. നബി (സ) പറഞ്ഞു. സൂക്ഷിക്കുക, അമുസ്ലിം പൗരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ, അവരുടെ കഴിവിന്നതീതമായി നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യനാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ് (അബൂദാവൂദ്).
-തുടരും
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
kerala2 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
kerala3 days ago
സംസ്ഥാനത്ത് ദേശീയ പണിമുടക്ക് തുടരുന്നു; കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടഞ്ഞു