Video Stories
ബാഫഖി തങ്ങള്‍ ബാക്കിവെച്ചത്

ഒരു യുഗാന്തര ദീപ്തി പോലെ രാഷ്ട്രീയ കേരളത്തിന്റെ രജത വിഹായസ്സില്‍ വെട്ടിത്തിളങ്ങിയ തേജപുഞ്ജമായിരുന്നു സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍. മൂന്നര പതിറ്റാണ്ടോളം കാലം കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ മുടിചൂടാ മന്നനായി അദ്ദേഹം അരങ്ങുവാണു. ആ മാന്ത്രിക വടി ഒന്ന് ചുഴറ്റിയാല്‍ മന്ത്രിസഭകള്‍ മറിഞ്ഞു വീഴുന്നതും ഉദയം കൊള്ളുന്നതും കേരളം കൗതുകപൂര്‍വ്വം നോക്കി നിന്നു.
ആരെയും അത്ഭുതപ്പെടുത്തുന്ന ആകാരസൗഷ്ടവവും തങ്കനിറമുള്ള മേനിയഴകും തേനൂറുന്ന സ്വഭാവ നൈര്‍മ്മല്യവും നിഷ്കപടമായ പുഞ്ചിരിയും നിഷ്കൃഷ്ടമായ സത്യസന്ധതയും ബാഫഖി തങ്ങളെ കേരള രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി. ആ ചുണ്ടുകളില്‍ നിന്നും ഉതിരുന്ന അക്ഷരമൊഴികള്‍ക്ക് വേണ്ടി ജനാധിപത്യ കേരളം കാതുകൂര്‍പ്പിച്ചു വെച്ചു.
അറേബ്യന്‍ അര്‍ദ്ധ ദ്വീപില്‍ പെട്ട യമനിലെ തരീം പട്ടണത്തില്‍ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സയ്യിദ് അഹമ്മദ് എന്ന പേരില്‍ ഒരു മഹാ പണ്ഡിതന് ജീവിച്ചിരുന്നു. ഇസ്്ലാമിക കര്‍മ്മ ശാസ്ത്രമായ ഫിഖ്ഹില് അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനാല്‍ ആളുകള്‍ അദ്ദേഹത്തെ ‘ഫഖീഹ്’ എന്നു വിളിച്ചു. കാലക്രമേണ അദ്ദേഹത്തിന്റെ പിന്‍ഗാമികളെ ഫഖീഹിന്റെ മക്കള്‍ എന്ന അര്‍ത്ഥത്തില്‍ ‘ബാഫഖീഹ്’ എന്നു വിളിക്കാന്‍ തുടങ്ങി. ഇങ്ങനെയാണ് ബാഫഖി കുടുംബത്തിന്റെ ഉത്ഭവം. അതില്‍പെട്ട ഒരാള്‍ വ്യാപാര ആവശ്യാര്‍ത്ഥം കേരളത്തില്‍ വരികയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ആ പരമ്പരയിലെ ജ്വലിക്കുന്ന കണ്ണിയാണ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍.
1936 ല്‍ മദിരാശി നിയമ സഭയിലേക്ക് കുറുമ്പ്രനാട് മുസ്്ലിം മണ്ഡലത്തില്‍ നിന്ന് ബി പോക്കര് സാഹിബും ഖാന് ബഹദൂര്‍ ആറ്റക്കോയ തങ്ങളും തമ്മില്‍ വാശിയേറിയ തെരഞ്ഞെടുപ്പ് മത്സരം നടന്നു. ബാഫഖി തങ്ങള്‍ തന്റെ ബന്ധുവായ ആറ്റക്കോയ തങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ബാഫഖി തങ്ങളുടെ രാഷ്ട്രീയ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ചത് ആ തിരഞ്ഞെടുപ്പായിരുന്നു. തിരഞ്ഞെടുപ്പില്‍ ആറ്റക്കോയ തങ്ങള്‍ ജയിച്ചു. താമസിയാതെ ബാഫഖി തങ്ങള്‍ മുസ്ലിംലീഗിലെത്തി. പിന്നീട് മുസ്്ലിംലീഗിന്റെ പര്യായപദമായി ബാഫഖി തങ്ങള്‍ മാറുകയായിരുന്നു.
1952 ലെ പൊതു തെരഞ്ഞെടുപ്പില്‍ മുസ്്ലിംലീഗിനെ നയിച്ചത് ബാഫഖി തങ്ങളാണ്. 1957 ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും മുസ്്ലിംലീഗും തമ്മില്‍ ഒരു രാഷ്ട്രീയ സഖ്യം രൂപപ്പെടുത്തിയത് ബാഫഖി തങ്ങളുടെ രാജ്യതന്ത്രജ്ഞതക്ക് മികച്ച ഉദാഹരണമാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്്ലിംലീഗിനെ ഒരു കൊടിലു കൊണ്ടു പോലും തൊടില്ല എന്ന നിലപാടെടുത്തപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടിയായ പി.എസ്.പിയുമായി സുദൃഢമായ ഒരു രാഷ്ട്രീയ ബന്ധം അരക്കിട്ടുറപ്പിക്കാന്‍ കഴിഞ്ഞത് മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ വിജയമായിരുന്നു. കേരള രാഷ്ട്രീയത്തിന്റെ ശ്രീകോവിലിലേക്ക് മുസ്്ലിംലീഗിന് പ്രവേശനം ലഭിച്ചത് ഈ സഖ്യത്തിന്റെ പടിവാതിലിലൂടെയാണ്. പിന്നീട് കോണ്‍ഗ്രസ് കൂടി ഈ സഖ്യത്തില്‍ വന്നുചേര്‍ന്നു. അങ്ങിനെ കോണ്‍ഗ്രസ്-പി.എസ്.പി-ലീഗ് ത്രികക്ഷി സഖ്യം നിലവില്‍ വന്നു. ഈ സഖ്യത്തിന്റെ ബാനറില്‍ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരായി കേരള ജനത നടത്തിയ ഐതിഹാസികമായ വിമോചന സമരത്തിന്റെ മുന്‍നിരയിലും മന്നത്തിനൊപ്പം ബാഫഖി തങ്ങളും അണിനിരന്നു. കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന വിമോചന സമരത്തിന്റെ ഉദ്ഘാടന മഹാ സമ്മേളനത്തില്‍ മന്നത്ത് പത്മനാഭന് പറഞ്ഞത് ‘മാപ്പിള സമുദായത്തിന്റെ മഹാ രാജാവായ ബാഫഖി തങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു’ എന്നാണ്. 1970 ല്‍ സി അച്യുത മേനോന് ഗവണ്മെന്റിനെ പ്രതിഷ്ഠിച്ചതിന്റെ പിന്നിലും ബാഫഖി തങ്ങളുടെ കരങ്ങളായിരുന്നു.
1966ല്‍ മുസ്ലിംലീഗിന്റെ മദിരാശി പ്രമേയം കോണ്‍ഗ്രസേതര ബദല്‍ ഗവണ്മെന്റുകള്ക്ക് വോട്ട് ചെയ്യാനാണ് ആഹ്വാനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന ഏഴ് കക്ഷികളുടെ മുന്നണി രൂപപ്പെട്ടു. ഈ മുന്നണി അധികാരത്തിലെത്തുകയും മുസ്്ലിംലീഗിന് രണ്ട് മന്ത്രിമാരുണ്ടാവുകയും ചെയ്തപ്പോള്‍ ബാഫഖി തങ്ങളുടെ ഒരു സ്വപ്നം സഫലമാവുകയായിരുന്നു. 1969 ല്‍ സപ്തകക്ഷി മന്ത്രിസഭ സ്വയംകൃതാനാര്‍ത്ഥം നിലംപതിക്കുകയും ഇനിയൊരു ഗവണ്‍മെന്റുണ്ടാവുകയില്ല എന്ന വിശ്വാസത്തോടെ ഇ.എം.എസ് നമ്പൂതിരിപ്പാട് ഇറങ്ങിപ്പോവുകയും ചെയ്തപ്പോഴാണ് മാന്ത്രികന് തന്റെ തൊപ്പിയില്‍ നിന്ന് മുയലിനെ സൃഷ്ടിക്കുന്നതു പോലെ ബാഫഖി തങ്ങള്‍ അച്യുത മേനോനെ അവതരിപ്പിച്ചത്. അതിനെ ഭദ്രമായ ഒരു ഗവണ്മെന്റാക്കി മാറ്റിയതിന്റെ ക്രെഡിറ്റും ബാഫഖി തങ്ങള്‍ക്ക് തന്നെ. നമ്പൂതിരിപ്പാട് രാജിവെച്ചതിന് ശേഷം അന്നൊരു നാള് എം.എന്‍ ഗോവിന്ദന് നായരും ടി.വി തോമസും പുതിയ ഗവണ്മെന്റ് രൂപീകരണ സംബന്ധമായ ചര്‍ച്ചകള്‍ക്കായി ഗവര്‍ണറെ കാണാന്‍ പോയി. അവരോട് കടലാസുകളെല്ലാം വാങ്ങിവെച്ച് ഗവര്‍ണര്‍ വിശ്വനാഥന് പറഞ്ഞു. ‘വരട്ടെ, തീരുമാനമെടുക്കുന്നതിന് മുമ്പ് എനിക്കൊന്ന് ബാഫഖി തങ്ങളെ കാണണം’ തീരുമാനത്തിന്റെ താക്കോല്‍ ബാഫഖി തങ്ങളുടെ കയ്യിലായിരുന്നു. ബാഫഖി തങ്ങളുടെ ഉറപ്പു കിട്ടിയതിന് ശേഷം മാത്രമെ ഗവര്‍ണര്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചുള്ളൂ.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ സമഗ്രമായ ഭൂപരിഷ്കരണം മുതലായ വിപ്ലവകരമായ നിയമ നടപടികളുമായി അച്യുതമേനോന് ഗവണ്മെന്റ് മുന്നോട്ടു പോയി. ഇതിനെല്ലാം പ്രചോദനമായി പതിത ലക്ഷങ്ങളുടെ പടത്തലവനായി പതറാത്ത മനസ്സുമായി പച്ചക്കൊടിയും പിടിച്ച് കൊണ്ട് മുന്നില്‍ ബാഫഖി തങ്ങളുണ്ടായിരുന്നു.
ഈ കര്‍മ്മഭൂമിയെ ശാദ്വലമാക്കിയ ധര്‍മ്മ ചേതസ്സ് അസ്തമിച്ചിട്ട് ഇന്നേക്ക് നാല്‍പ്പത്തിയഞ്ച് വര്‍ഷം തികയുകയാണ്. പിന്നെയും പിന്നെയും പടി കടന്നെത്തുന്ന ഏതോ കിനാവിന്റെ പദ നിസ്വനം പോലെ ആ ഓര്‍മ്മകള്‍ നമ്മെ വേട്ടയാടുന്നു. നമ്മുടെ നാടും ജനതയും പ്രതിസന്ധിയുടെ ചുഴിയില്‍ കറങ്ങി നില്ക്കുമ്പോള് ജനം ഓര്‍ത്തു പോവുകയാണ്…ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍…
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
india2 days ago
ടോയ്ലറ്റില് നിന്ന് വാദം കേട്ടയാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു