Connect with us

Video Stories

കെ.എം സൂപ്പി സാഹിബ്; രാഷ്ട്രീയത്തിലെ ദാര്‍ശനിക പ്രതിഭ

Published

on

കണ്ണൂര്‍ രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത ദാര്‍ശനിക പ്രതിഭയെയാണ് കെ.എം സൂപ്പി സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന അദ്ദേഹം രാഷ്ട്രീയം പഠിച്ചാണ് രാഷ്ട്രീയ നേതാവായത്. സോഷ്യലിസ്റ്റ് കളരിയില്‍ പയറ്റിത്തെളിഞ്ഞു ഹരിത രാഷ്ട്രീയത്തിന്റെ പതാക വാഹകനായി മാറിയ അദ്ദേഹം പി.ആര്‍ കുറുപ്പിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും പിന്നീട് കുറുപ്പിനോളവും അതിനപ്പുറവും ബഹുമാനിക്കപ്പെടുന്ന നേതാവായി വളരുകയും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ മുസ്ലിം ലീഗിന്റെ അമരക്കാരനായി പൊതുരംഗത്ത് നിറഞ്ഞു നിന്നപ്പോഴും സാധാരണ പ്രവര്‍ത്തകരുമായി നിരന്തര ബന്ധം കാത്തു സൂക്ഷിച്ചു.

1933 ഏപ്രില്‍ 5 ന്, മമ്മു-പാത്തു ദമ്പനിതകളുടെ മകനായാണ് ജനനം. എസ്.എസ്.എല്‍.സിയും വൈദ്യ വിഭൂഷണവും പാസായ അദ്ദേഹം ആയുര്‍വേദ മെഡിക്കല്‍ പ്രാക്ടീഷണറായി രജിസ്റ്റര്‍ ചെയ്തു. അതിനിടയിലാണ് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ തീച്ചൂളയിലേക്കിറങ്ങുന്നത്.

മികച്ച പ്രസംഗകനും കരുത്തുറ്റ ശബ്ദത്തിനുടമയുമായിരുന്നു. എന്നും സാധാരണക്കാരനോടൊപ്പം നിലയുറപ്പിച്ചു നിന്ന് പൊരുതാനും അവകാശങ്ങള്‍ ആര്‍ക്കും വിട്ടുകൊടുക്കാതെ നേടിയെടുക്കാനും കഴിവുള്ള സൂപ്പി സാഹിബ് മുസ്ലിം ലീഗ് നിലപാടുകള്‍ വീറോടെ അവതരിപ്പിക്കുന്ന കണ്ണൂരിലെ പോരാട്ട വീര്യമുള്ള നേതാവ് കൂടിയായിരുന്നു.

ദുബൈ കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ദുബൈയില്‍ സംഘടിപ്പിച്ച കണ്ണൂര്‍ കാര്‍ണിവലില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയവര്‍ക്കൊപ്പം

ദുബൈ കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ദുബൈയില്‍ സംഘടിപ്പിച്ച കണ്ണൂര്‍ കാര്‍ണിവലില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയവര്‍ക്കൊപ്പം

1970 മുതല്‍ 1977 വരെയും 1991 മുതല്‍ 1996 വരെയും കേരള നിയമസഭയില്‍ പെരിങ്ങളം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1993-95, 1995-96 കാലയളവില്‍ നിയമസഭയുടെ സബോഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു.

പെരിങ്ങളം മണ്ഡലത്തിന്റെ എല്ലാവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറ പാകിയത് സൂപ്പി സാഹിബാണ്. പാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായും ബ്ലോക്ക് വികസന സമിതി പ്രസിഡണ്ടായും സേവനമനുഷ്ടിച്ച സൂപ്പി സാഹിബ് രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും ഒരുപോലെ മികവു പുലര്‍ത്തി.

പാനൂരിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന ബസ്‌സ്റ്റാന്റ് നിലവില്‍ വന്നത് 1990ല്‍ കെ.എം.സൂപ്പി സാഹിബ് പ്രസിഡന്റായ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ്. ഷോപ്പിംഗ് കോംപ്ലക്‌സ്, കിഴക്കേ എലാങ്കോട്ട് സാംസ്‌കാരിക നിലയം, സബ്ട്രഷറി, കെ.എഫ്.സി എന്നിവയും നിലവില്‍ വരികയുണ്ടായി. എം.എല്‍.എ ആയ കാലത്ത് പാനൂരില്‍ നടന്ന സംസ്ഥാന ഗവര്‍ണ്ണര്‍, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്ത വികസനമേള സ്മരണീയമാണ്.

രാഷ്ട്രീയത്തിനൊപ്പം രചനാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പടയണി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, മുസ്ലിം എജുക്കേഷണല്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു.

പാനൂരിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. വര്‍ഷങ്ങളോളം പാനൂര്‍ മഹല്ല് ജമാഅത്തിന് നേതൃത്വം നല്‍കി. കല്ലിക്കണ്ടി എന്‍.എ.എം കോളേജ് ഭരണസമിതി ഭാരവാഹിയയായി വിദ്യാഭ്യാസ രംഗത്തും ശ്രദ്ധ ചെലുത്തി. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ രംഗത്തും പ്രത്യേകിച്ച് പാനൂരിലെ മത വിദ്യാഭ്യാസ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തും സൂപ്പി സാഹിബ് നല്‍കിയ സേവനം അദ്വിതീയമാണ്.

Video Stories

കത്ത് വിവാദം ; ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും

തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും.തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത്, കോര്‍പ്പറേഷനില്‍ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
ആരാണ് ഇത് തയ്യാറാക്കി വാട്സ് ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

 

Continue Reading

Video Stories

ഖത്തറില്‍ ഡെന്മാര്‍ക്കും തുണീഷ്യയും ഇന്ന് നേര്‍ക്കുനേര്‍

Published

on

ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് ഗ്രൂപ്പ് ഡി മല്‍സരങ്ങളുടെ തുടക്കം. അട്ടിമറിക്കാരായ ഡെന്മാര്‍ക്കിനെതിരെ ഖത്തറില്‍ ധാരാളം പിന്തുണക്കാരുള്ള തുണീഷ്യ. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് കളിക്കുന്ന ഗ്രൂപ്പായതിനാല്‍ ഡെന്മാര്‍ക്കിനും തുണീഷ്യക്കും അടുത്ത റൗണ്ട് എന്ന ലക്ഷ്യത്തില്‍ ഇന്ന് വിജയിക്കാനാവണം.

ഒരു വര്‍ഷം മുമ്പ് നടന്ന യൂറോയില്‍ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നല്ലോ ഡെന്മാര്‍ക്ക്. നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണെ നഷ്ടമായിട്ടും റഷ്യ, വെയില്‍സ്, ചെക് റിപ്പബ്ലിക് എന്നിവരെയെല്ലാം മറികടന്നവര്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നു. പിയറി എമിലി ഹോജ്ബര്‍ഗും ശ്രദ്ധിക്കേണ്ട താരം. പുതിയ കോച്ച് ജലീല്‍ കാദ്‌രിക്ക് കീഴില്‍ കരുത്തരായിരിക്കുന്നു അവര്‍. പ്രീമീയര്‍ ലീഗില്‍ സണ്ടര്‍ലന്‍ഡിനായി കളിച്ച വഹബി കസ്‌രിയാണ് തുണീഷ്യക്കാരിലെ അപകടകാരി.

Continue Reading

Video Stories

അര്‍ജന്റീനക്കാര്‍ ചില്ലറക്കാരല്ല; വേങ്ങരയില്‍ 500 പേര്‍ക്കുള്ള ബിരിയാണി ഒരുക്കി അര്‍ജന്റീന ഫാന്‍സ്

500 പേര്‍ക്കുള്ള ബിരിയാണിയാണ് ഇവിടുത്തെ അര്‍ജന്റീന ഫാന്‍സ് ഒരുക്കിയിരിക്കുന്നത്

Published

on

ആദില്‍ മുഹമ്മദ്

കളി ഖത്തറില്‍ ആണെങ്കിലും ആവേശം മലപ്പുറത്താണെന്ന് പറയുന്നത് എന്തായാലും വെറുതെയല്ല. അത് തെളിയിക്കുകയാണ് മലപ്പുറത്തെ ഓരോരോ സംഭവങ്ങളും. ഇന്നത്തെ സംഭവം മലപ്പുറം വേങ്ങരയിലാണ്. 500 പേര്‍ക്കുള്ള ബിരിയാണിയാണ് ഇവിടുത്തെ അര്‍ജന്റീന ഫാന്‍സ് ഒരുക്കിയിരിക്കുന്നത്.

മലപ്പുറം വേങ്ങര എടയാട്ടുപറമ്പിലെയും ചേക്കാലിമാടിലെയും അര്‍ജന്റീന ഫാന്‍സ് സംയുക്തമായിയാണ് തങ്ങളുടെ ടീമിന്റെ ഉദ്ഘാടനമത്സരത്തിന്റെ ഭാഗമായി 500 പേര്‍ക്കുള്ള ബിരിയാണി ഒരുക്കുന്നത്.മത്സരത്തിനു മുന്‍പ് ഇത് വിതരണം ചെയ്യുകയും ചെയ്യും. നാട്ടിലുള്ള അര്‍ജന്റീന ഫാന്‍സ് എല്ലാവരും ഒത്തുചേര്‍ന്നാണ് ഭക്ഷണത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. 80 കിലോയോളം വരുന്ന ഭക്ഷണത്തിന്റെ തയ്യാറെടുപ്പുകള്‍ കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു.

ഇന്ന് വൈകിട്ട് മൂന്നര മണിക്കാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. സൗദി അറേബ്യയാണ് എതിരാളി.

 

Continue Reading

Trending