kerala
മലയാളികളുടെ കുടിയേറ്റം: വേണ്ടത് മാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്.
പുതിയ പല രാഷ്ട്രീയ നേതാക്കളും പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ പൊതു സമൂഹത്തോടു കൊട്ടിഘോഷിക്കുകയും സ്വന്തം മക്കളെ സ്വകാര്യ സ്വാശ്രയ കലാലയങ്ങളില്‍ അയക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് ഉന്നത വിദ്യാഭ്യാസത്തിലും പ്രകടമാണ്. പുറത്തേക്കുള്ള വഴി തുറന്നിടുന്നത് മിക്കവാറും നേതാക്കളുടെ മക്കളാണ്. സ്വന്തം വീട്ടിലും ഘടകത്തിലും പറഞ്ഞു തിരുത്താനാവാത്ത കാര്യമാണ് ജനങ്ങളുടെ കുറ്റം എന്ന മട്ടില്‍ അവതരിപ്പിക്കുന്നത്.

മലയാളികളുടെ കുടിയേറ്റം: വിജയരാഘവന്‍ ആദ്യം ചെയ്യേണ്ടത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ കക്ഷിരാഷ്ട്രീയ മാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്. ആസാദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:
”സഖാവ് എ വിജയരാഘവന്റെ ഒരു പ്രസംഗം കേള്‍ക്കാനിടയായി. ഉന്നത വിദ്യാഭ്യാസം തേടി വിദേശത്തുപോകുന്ന പ്രവണതയെ ശക്തമായി വിമര്‍ശിക്കുന്ന പ്രസംഗമായിരുന്നു അത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവ് അദ്ദേഹം എടുത്തുപറയുന്നു. വിദേശ സര്‍വ്വകലാശാലകള്‍ വെറും കച്ചവട കേന്ദ്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അഥവാ യുവാക്കള്‍ വിദേശത്തേക്ക് കുതിക്കുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസംമാത്രം ലക്ഷ്യമാക്കിയാണോ? ജന്മനാട്ടില്‍ പിടിച്ചു നിര്‍ത്തുന്ന പലവിധ നിര്‍ബന്ധങ്ങളില്‍നിന്നും മുക്തരാണവര്‍. അതിനു കാരണങ്ങളും പലതാവും. അതിലേക്ക് വരുന്നതിനു മുമ്പ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മികവു സംബന്ധിച്ച അവകാശവാദം എത്ര പൊള്ളയാണെന്ന് പറയാതെവയ്യ.
സമീപകാലത്തെ സര്‍വകലാശാലാ നിയമനങ്ങള്‍ നമുക്കറിയാം. മികവാര്‍ന്ന ഫാക്കല്‍റ്റി വേണം എന്ന ശാഠ്യം കണ്ടില്ല. സ്വന്തം ബന്ധുക്കള്‍ക്കും സഖാക്കള്‍ക്കും തസ്തികകളും പദവികളും വീതം വെക്കുന്ന അധികാരപ്രമത്തതയാണ് കണ്ടത്. ഇവിടെ പഠിച്ചുതന്നെ മികച്ച നേട്ടം കൈവരിച്ച പ്രതിഭകളെ തഴഞ്ഞാണ് ഈ പക്ഷപാതലീലകള്‍ അരങ്ങേറിയത്. ഇങ്ങനെ അദ്ധ്യാപകരായവര്‍ അക്കാദമിക അന്വേഷണങ്ങളോടല്ല പ്രതിബദ്ധരാവുന്നത്. രാഷ്ട്രീയ നേതൃത്വത്തോടും സംഘടനകളോടുമാണ്. സര്‍വ്വകലാശാലകളുടെ പഠന ബോര്‍ഡുകളിലേക്ക് തെരഞ്ഞെടുക്കുന്നത് മികവു നോക്കിയല്ല. ഭരണപക്ഷസംഘടനയുടെ അംഗമോ അനുഭാവിയോ ആണോ എന്നു നോക്കിയാണ്. അവരാണ് മികച്ച വിദ്യാഭ്യാസം കൊണ്ടുവരേണ്ടത്! അവരാണ് മികച്ച ഗവേഷണങ്ങള്‍ക്ക് വഴി തുറക്കേണ്ടത്!
ഉന്നത വിദ്യാഭ്യാസരംഗത്ത് അദ്ധ്യാപകതസ്തികകളില്‍ മാത്രമല്ല ഗവേഷകരെ തെരഞ്ഞെടുക്കുന്നിടത്തും രാഷ്ട്രീയ പക്ഷപാതമാണ് മുന്നില്‍. കാമ്പസുകളില്‍ സ്വതന്ത്ര ധൈഷണികത ഇല്ലാതാക്കാനുള്ള മാഫിയാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അതിന് വളംവെക്കുന്ന പ്രസ്ഥാനത്തിന്റെ നേതാവാണ് വിജയരാഘവന്‍ എന്നു പറയേണ്ടി വരുന്നതില്‍ ദുഖമുണ്ട്. അദ്ദേഹം ആദ്യംവേണ്ടത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ കക്ഷിരാഷ്ട്രീയ മാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്.
നേരത്തേ പറഞ്ഞുപോന്നതാണ്. പുതിയ പല രാഷ്ട്രീയ നേതാക്കളും പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ പൊതു സമൂഹത്തോടു കൊട്ടിഘോഷിക്കുകയും സ്വന്തം മക്കളെ സ്വകാര്യ സ്വാശ്രയ കലാലയങ്ങളില്‍ അയക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് ഉന്നത വിദ്യാഭ്യാസത്തിലും പ്രകടമാണ്. പുറത്തേക്കുള്ള വഴി തുറന്നിടുന്നത് മിക്കവാറും നേതാക്കളുടെ മക്കളാണ്. സ്വന്തം വീട്ടിലും ഘടകത്തിലും പറഞ്ഞു തിരുത്താനാവാത്ത കാര്യമാണ് ജനങ്ങളുടെ കുറ്റം എന്ന മട്ടില്‍ അവതരിപ്പിക്കുന്നത്.
യുവാക്കള്‍ കൂടുതല്‍ തുറസ്സുകള്‍ തേടുന്നത് പ്രഭാഷണങ്ങളില്‍ വിളയുന്ന ജനാധിപത്യം കേരളീയ ജീവിതത്തില്‍ കാണാത്തതുകൊണ്ടാണ്. നവോത്ഥാന പ്രസംഗങ്ങളുണ്ട്. എന്നാല്‍ വരട്ടുശാഠ്യങ്ങള്‍ക്കും റിവൈവലിസ്റ്റ് ആശയധാരക്കുമാണ് ആധിപത്യം. അകത്തെ ഈ ജീര്‍ണതകളെ വിപ്ലവവായാടിത്തം കൊണ്ട് മൂടാനാവുമോ? പുതിയ തലമുറ കുറെകൂടി പുതിയ ആശയങ്ങളിലേക്കും ജീവിതമാതൃകകളിലേക്കും കുതിക്കാന്‍ ശ്രമിക്കുകയാണ്. ക്ലേശകരമായ പാതയാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. അദ്ധ്വാനത്തിന് മൂല്യമുണ്ടാവണം എന്നതാണ് അവരുടെയും വിഷയം. വിജയരാഘവന്‍ പറയുന്ന അത്ര ലഘുവല്ല കാര്യങ്ങള്‍. (ആസാദ്- 02 ഫെബ്രുവരി 2023)
kerala
സര്‍ക്കാര്‍ ആശുപത്രികളുടെ ദുരവസ്ഥ വെളിപ്പെടുത്തി മന്ത്രി സജി ചെറിയാന്‍
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ ‘തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ‘

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനവും സമരവും ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്നും പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളുടെ യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തിയ മന്ത്രിയുടെ പ്രസ്താവന സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

പത്തനംതിട്ട കോന്നി ചെങ്കുളം പാറമടയില്‍ ഹിറ്റാച്ചിക്കു മുകളിലേക്ക് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുകയാണ്. ഹിറ്റാച്ചി ഉപയോഗിച്ച് പാറക്കല്ലുകള്‍ മാറ്റിയപ്പോഴാണ് മൃതശരീരം ലഭിച്ചത്. മൂന്ന് മണിക്കൂറിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ഹിറ്റാച്ചിയുടെ ഓപ്പറേറ്റര്‍ ഹിറ്റാച്ചിയുടെ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലാണുള്ളത്. എന്നാല്‍ ഇവിടേക്ക് എത്തപ്പെടാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ വിദഗ്ദരായ രക്ഷാപ്രവര്‍ത്തകരെ ഉപയോഗിച്ച് മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയുള്ളു.
പാറമടയില്‍ പാറ അടര്‍ന്ന് വീണ കല്ലുകള്‍ക്കിടയിലായിരുന്നു രണ്ട് പേര്‍ കുടുങ്ങി കിടന്നത്. അകപ്പെട്ടവരില്‍ ഒരാള്‍ ജാര്‍ഖണ്ഡ് സ്വദേശിയും മറ്റൊരാള്‍ ഒറീസ സ്വദേശിയുമാണ്. അജയ് രാജ്, മഹാദേവ് പ്രധാന്‍ എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.
film
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍
സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി തന്നെ അപമാനിച്ചതിനാണ് ലിസ്റ്റിന്‍ സാന്ദ്രാ തോമസിനെതിരെ കേസ് നല്‍കിയിരിക്കുന്നത്.

സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി തന്നെ അപമാനിച്ചതിനാണ് ലിസ്റ്റിന്‍ സാന്ദ്രാ തോമസിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.
മലയാള സിനിമയെ നശിപ്പിക്കുന്നു, മലയാള സിനിമയെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ സാന്ദ്രാ തോമസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്രാ തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാരും സാന്ദ്രതോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.
ലിസ്റ്റിന്‍ സ്റ്റീഫന്‍ മറ്റു പല സിനിമകള്‍ക്കും കൂടി പലിശയ്ക്കു പണം നല്‍കുന്ന ആളാണെന്നും മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്ന താല്‍പര്യം അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും സാന്ദ്ര തോമസ് സമൂഹമാധ്യമത്തിലൂടെ കുറിച്ചിരുന്നു.
-
kerala3 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്‍; കൂടുതൽ മലപ്പുറത്ത്
-
kerala3 days ago
‘കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ച’; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്
-
kerala2 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി ഉത്തരേന്ത്യന്‍ മോഡല്‍: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days ago
ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി
-
kerala2 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍
-
kerala2 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്