ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഇന്ത്യക്ക് സ്വര്‍ണം. ഇന്ത്യന്‍ താരം മന്‍ജിത്ത് സിങ് ആണ് സ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ മലയാളിയായ ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളി നേടി. തുടര്‍ച്ചയായ മൂന്ന് ഫൈനലുകളിലെ വെള്ളി നേട്ടത്തിന് ഒടുവിലാണ് മന്‍ജിത്ത് സ്വര്‍ണമണിഞ്ഞത്.

1:46:15 മിനിറ്റിലാണ് മന്‍ജിത്ത് ഫിനിഷ് ചെയ്തത്. ജിന്‍സണ്‍ 1:46:35 മിനിറ്റിലും ഫിനിഷ് ചെയ്തു. ഖത്തറിന്റെ അബൂബക്കര്‍ അബ്ദുള്ളക്കാണ് വെങ്കലം. അതേസമയം കുറാഷ് വനിതകളുടെ 52 കിലോ വിഭാഗത്തില്‍ പിങ്കി ബല്‍ഹാര വെള്ളിയും മാലപ്രഭാ യാദവ് വെങ്കലവും നേടി.