Connect with us

india

ഏഷ്യന്‍ ഗെയിംസ്: മിക്‌സഡ് സ്‌ക്വാഷില്‍ ഇന്ത്യക്ക് സ്വര്‍ണം; ബാഡ്മിന്റണില്‍ എച്ച്.എസ് പ്രണോയ് സെമിയില്‍

മലയാളിയായ ദീപിക പള്ളിക്കല്‍ ഹരീന്ദര്‍ പല്‍ സിങ് സന്ധു സഖ്യമാണ് ഇന്ത്യക്ക് സുവര്‍ണത്തിളക്കം നേടിക്കൊടുത്തത്

Published

on

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20ാം സ്വര്‍ണം. സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ മലയാളിയായ ദീപിക പള്ളിക്കല്‍ ഹരീന്ദര്‍ പല്‍ സിങ് സന്ധു സഖ്യമാണ് ഇന്ത്യക്ക് സുവര്‍ണത്തിളക്കം നേടിക്കൊടുത്തത്. ഫൈനലില്‍ രണ്ടാം സീഡായ മലേഷ്യയെ 20ത്തിന് തകര്‍ത്താണ് ഒന്നാം സീഡായ ഇന്ത്യ ഒന്നാമതെത്തിയത്.

ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണില്‍ എച്ച്എസ് പ്രണോയ് മെഡല്‍ ഉറപ്പിച്ചു. ക്വര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യന്‍ താരത്തെ മൂന്ന് ഗെയിം പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് സെമിബെര്‍ത്ത് ഉറപ്പാക്കിയത്. ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോട് പരാജയപ്പെട്ടു. 1982ല്‍ വെങ്കലം നേടിയ സയ്യിദ് മോദിക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മെഡല്‍ ഉറപ്പാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രണോയ്.

 

india

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണസംഖ്യ 410; 336 പേരെ കാണാതായി

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേര്‍ മാറി താമസിക്കുകയാണ്.

Published

on

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ മരണസംഖ്യ 410 ആയി ഉയര്‍ന്നു. 336 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേര്‍ മാറി താമസിക്കുകയാണ്. 565 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് നശിച്ചപ്പോള്‍ 20,271 വീടുകള്‍ക്ക് കേടുപാടുകളുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തീകരിക്കുന്നു.

ശക്തി കുറഞ്ഞ ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ന്യൂനമര്‍ദ്ദമായി ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദവും പൂര്‍ണമായും ക്ഷയിക്കുമെന്നാണ് പ്രവചനം.

ചുഴലിക്കാറ്റിന്റെ അവശേഷിക്കുന്ന പ്രഭാവത്തെ തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. പുതുച്ചേരിയില്‍ ഓറഞ്ച് അലര്‍ട്ടും കാരയ്ക്കലില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Continue Reading

india

സഞ്ചാര്‍ സാഥി ആപ് ചാരവൃത്തിക്കുള്ള ആയുധമോ?; പ്രതിഷേധം കനക്കുന്നു

സഞ്ചാര്‍ സാഥി ആപ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോട് നോ പറഞ്ഞ് ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍.

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സൈബര്‍ സുരക്ഷാ മൊബൈല്‍ ആപ്ലിക്കേഷനായ സഞ്ചാര്‍ സാഥി ഇന്ത്യയില്‍ വിപണിയില്‍ ഇറക്കുന്ന മുഴുവന്‍ മൊബൈല്‍ ഫോണുകളിലും നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സര്‍ക്കുലറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സൈബര്‍ സുരക്ഷ ഉറപ്പാക്കാനെന്ന പേരിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും വിപണനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ചാരവൃത്തിക്കും പൗരന്മാരെ നിരീക്ഷിക്കാനുമുള്ള ആയുധമാക്കി സഞ്ചാര്‍ സാഥിയെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

നവംബര്‍ 28 മുതല്‍ 90 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുകയോ ഇന്ത്യയിലേക്ക് ഇറക്കു മതി ചെയ്യുകയോ ചെയ്യുന്ന മുഴുവന്‍ സ്മാര്‍ട്ട് ഫോണുകളിലും സഞ്ചാര്‍ സാഥി ആപ് പ്രീഇന്‍സ്റ്റാളേഷന്‍ നടത്തിയിരിക്കണമെന്നാണ് ടെലികോം മന്ത്രാലയം മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിക്കുന്നത്. ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായി വിപണനത്തിന് തയ്യറായിരിക്കുന്ന ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വഴി സഞ്ചാര്‍ സാഥി ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെ ന്നും കേന്ദ്ര നിര്‍ദേശത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് 120 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു

നോ പറഞ്ഞ് ആപ്പിള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിപണിയില്‍ ഇറക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോട് നോ പറഞ്ഞ് ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തുമാണ് നിര്‍ദേശം എന്നു പറഞ്ഞാണ്, ഇന്ത്യാ ഗവണ്മെന്റിന്റെ നിര്‍ദേശം നടപ്പാക്കില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കിയത്. ലോകത്തെവിടെയും തങ്ങള്‍ ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്നില്ലെന്ന കാര്യം ഇന്ത്യാ ഗവണ്മെന്റിനെ അറിയിക്കുമെന്നും ആപ്പിള്‍ വ്യക്തമാക്കി

Continue Reading

india

പ്രതിപക്ഷത്തിനുമുന്നില്‍ മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു

ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം.

Published

on

പ്രതിപക്ഷത്തിനുമുന്നില്‍ മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ എസ്‌ഐആര്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 9,10 തീയതികളില്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കും. ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം. നിയമമന്ത്രി അര്‍ജുന്റാം മേഘ്‌വാള്‍ 2 ദിവസത്തെ ചര്‍ച്ചയ്ക്കു പിന്നാലെ സഭയില്‍ മറുപടി നല്‍കും. 10 മണിക്കൂറാണ് രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കായി ആകെ മാറ്റിവച്ചിരിക്കുന്നത്.

കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷം ആവര്‍ത്തിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു വഴങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ പ്രതിപക്ഷത്തിനുമുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. ‘വന്ദേ മാതര’ത്തിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് പ്രത്യേക ചര്‍ച്ചയുമുണ്ടാകും.

Continue Reading

Trending