Connect with us

columns

നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ഥികള്‍

നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ഥികള്‍

Published

on

എ.കെ.എം അഷ്‌റഫ് മഞ്ചേശ്വരം
നിയമസഭയിലേക്ക് കന്നി അങ്കം. എം.എസ്.എഫ് മഞ്ചേശ്വരം പഞ്ചായത്ത്, മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി,ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രവര്‍ത്തക സമിതിഅംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. കാസര്‍കോട് ജില്ലാ കബഡി അസോസിയേഷന്‍ പ്രസിഡന്റായും, അണ്ടര്‍ ആം ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ 15വരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവും 2016 മുതല്‍ 21 വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

എന്‍.എ നെല്ലിക്കുന്ന് (കാസര്‍കോട്)
കാസര്‍കോട് നിന്നും മൂന്നാം അങ്കം. എം.എസ്.എഫിലൂടെ സംഘടനാ പ്രവര്‍ത്തന രംഗത്ത് തുടക്കം. അവിഭക്ത കാസര്‍കോട് താലൂക്ക് മുസ്‌ലിംലീഗ് ജോ. സെക്രട്ടറി, മുസ്‌ലിംലീഗ് കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി, സംസ്ഥാന കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2011 ലാണ് നിയമസഭയിലേക്കുള്ള കന്നിയങ്കം. ത്രികോണ മത്സരത്തില്‍ 9738 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയം. 2016ല്‍ ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാറിനെ 8,667 വോട്ടിന് പരാജയപ്പെടുത്തി.

പൊട്ടങ്കണ്ടി അബ്ദുല്ല
(കൂത്തുപറമ്പ്)
നിയമസഭയിലേക്ക് കന്നി അങ്കം. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം. മുസ്‌ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ്. യൂത്ത് ലീഗിലൂടെ പൊതു രംഗത്തെത്തി. മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍. മലബാര്‍ സിഎച്ച് സെന്റര്‍ പ്രസിഡന്റ്, പൂക്കോയ തങ്ങള്‍ ഹോസ്പേസ് പ്രസിഡന്റ്, കടവത്തൂര്‍ നുസ്റത്തുല്‍ ഇസ്‌ലാം അറബിക് കോളജ്, കടവത്തൂര്‍ വെസ്റ്റ് യുപി സ്‌കൂള്‍, മസ്ജിദുല്‍ അന്‍സാര്‍ കമ്മിറ്റി പ്രസിഡന്റ്, കടവത്തൂര്‍ ടൗണ്‍ ജുമാഅത്ത് പള്ളി പ്രസിഡന്റ്, ദുബൈ അല്‍ മദീന ഗ്രൂപ്പ് ചെയര്‍മാന്‍, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ആസ്പത്രി കമ്മിറ്റി വൈസ് പ്രസിഡന്റ്, ദുബൈ കെഎംസിസി ഉപദേശക സമിതി അംഗം, ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്, മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, കല്ലിക്കണ്ടി എന്‍എഎം കോളജ് ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെ.എം ഷാജി
(അഴീക്കോട്)
അഴീക്കോട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത് മൂന്നാം തവണ. 2011ലും 2016ലും എം.എല്‍.എയായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി. എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്, ട്രഷറര്‍, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ഇന്‍ ചാര്‍ജ് സ്ഥാനങ്ങളും വഹിച്ചു. കുസാറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ നിയമസഭാ സമിതികളില്‍ അംഗമായിരുന്നു.

അഡ്വ.
നൂര്‍ബിന റഷീദ്
(കോഴിക്കോട് സൗത്ത്)
രണ്ടു തവണ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരുന്ന അഡ്വ.നൂര്‍ബിന റഷീദ് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്. രണ്ടു തവണ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗമായി മികച്ച പ്രവര്‍ത്തനം നടത്തി.

പാറക്കല്‍ അബ്ദുല്ല (കുറ്റ്യാടി)
കുറ്റ്യാടി മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍. എയായ പാറക്കാല്‍ അബ്ദുളള, മുസ്്‌ലിംലീഗ് കോഴിക്കോട് ജില്ലാ ട്രഷററാണ്. എം.എസ്.എഫിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി. ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റായിരുന്നു. 700 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കി. ജീവകാരുണ്യ രംഗത്ത് വേറിട്ട് മാതൃകയായ ആര്‍ദ്രം പദ്ധതി നടപ്പാക്കി ശ്രദ്ധേയന്‍.

ഡോ.എം.കെ മുനീര്‍ (കൊടുവള്ളി)
നിയമസഭാ പാര്‍ട്ടി ലീഡറും മുന്‍ മന്ത്രിയുമായ ഡോ.എം.കെ മുനീര്‍ കോഴി്‌ക്കോട് സൗത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പുത്രന്‍. എം.എസ്.എഫിലൂടെ പൊതു രംഗത്തെത്തി മുസ്്‌ലിം യൂത്ത്്‌ലീഗ് സംസ്ഥാന പ്രസിഡന്റായി കേരള രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയര്‍ന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, 1991ല്‍ കോഴിക്കോട് രണ്ടില്‍ നിന്ന് എം.എല്‍.എയായി തുടക്കം. 1996ലും 2001ലും മലപ്പുറത്തു നിന്നും എം.എല്‍.എ, 2011ലും 2016ലും കോഴിക്കോട് സൗത്തില്‍ നിന്ന് എം.എല്‍.എ.

ദിനേശ് പെരുമണ്ണ (കുന്ദമംഗലം)
മുന്‍ ജില്ലാ പഞ്ചായത്ത് പന്തീരാങ്കാവ് ഡിവിഷനില്‍ നിന്നുള്ള അംഗമായ ദിനേശ് പെരുമണ്ണ, കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ്. കലക്ഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാനായ ദിനേശ് പെരുമണ്ണ ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

സി.പി ചെറിയ മുഹമ്മദ്
(തിരുവമ്പാടി)
തിരുവമ്പാടി മണ്ഡലം സ്ഥാനാര്‍ത്ഥി സി.പി ചെറിയ മുഹമ്മദ് മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സജീവമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റുവരെയായി. അധ്യാപകനായതോടെ കെ.എസ്.ടി.യു സംസ്ഥാന ഭാരവാഹിത്വത്തില്‍ മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. രണ്ടു പതിറ്റാണ്ടോളം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമാണ്.

അഡ്വ.എന്‍. ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്)
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും മൂന്നാം ഊഴം. 1991ല്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയാണ്. 2005 ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍. 2011ലും 2016 ലും മണ്ണാര്‍ക്കാട് നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നിയമസഭാ സാമാജികനുള്ള കെ.കെ നായര്‍ ശ്രേഷ്ഠ സാമാജിക പുരസ്‌കാരം നേടി. കോളജ് വിദ്യാഭ്യാസ കാലത്ത് നാല് തവണ യു.യു.സിയുമായിരുന്നു.

അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍ (കളമശ്ശേരി)
നിയമസഭയിലേക്ക് കന്നിയങ്കം. നിലവില്‍ മുസ്‌ലിംലീഗ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമാണ്. 2000 മുതല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍. 2004 മുതല്‍ 2013 വരെ 8 വര്‍ഷം ഹൈക്കോടതിയില്‍ കേന്ദ്ര ഗവണ്‍മെന്റ് കോണ്‍സലായിരുന്നു. നിയമ വിദ്യാര്‍ത്ഥിയായിരിക്കേ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ തുടക്കം. മുസ്‌ലിം യൂത്ത്‌ലീഗിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായും ആലുവ ടൗണ്‍ മുസ്‌ലിംലീഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി.സി.സി തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, കെ.എം.എം.എല്‍.എസ്.ടി.യു പ്രസിഡന്റ്, ട്രാക്കോ കേബിള്‍സ്, കെല്‍, എഫ്.ഐ.ടി എന്നിവിടങ്ങളിലെ തൊഴിലാളി യൂണിയന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു. സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റാണ്്.

കെ.എന്‍.എ ഖാദര്‍
(ഗുരുവായൂര്‍)
നിലവില്‍ വേങ്ങര എം.എല്‍.എ. ഗുരുവായൂരില്‍ നിന്നും ആദ്യ മത്സരം. 2001ല്‍ കൊണ്ടോട്ടിയില്‍ നിന്നാണ് കന്നിയങ്കം. 2011ല്‍ വള്ളിക്കുന്നില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ വേങ്ങര നിയോജക മണ്ഡലങ്ങളില്‍ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും നിയമസഭയില്‍. 13 വര്‍ഷം എം.എല്‍.എ എന്ന നിലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍. 2001 ല്‍ ആദ്യമായി എം.എല്‍.എ ഫണ്ട് എന്ന ആശയം മുന്നോട്ട് വെച്ചു. പ്രവാസി വോട്ടവകാശത്തിന് വേണ്ടി നിയമസഭയില്‍ അനൗപചാരിക ബില്‍ അവതരിപ്പിച്ചു. പൊതു വിഷയങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു. നിരവധി അടിയന്തര പ്രമേയങ്ങള്‍ കൊണ്ടു വന്നു. ക്ഷേത്ര ജീവനക്കാര്‍ക്ക് വേണ്ടി മലബാര്‍ ദേവസ്വം ബില്ലിന് വേണ്ടി നിയമസഭയില്‍ പോരാടി.ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി. മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, സ്വതന്ത്ര തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പദവികള്‍ വഹിച്ചു.

യു.സി രാമന്‍
(കോങ്ങാട്)
2001 ല്‍ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും എം.എല്‍.എയായി. ദലിത്‌ലീഗ് സംസ്ഥാന പ്രസിഡന്റാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കൈത്തറി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുസ്്‌ലിംലീഗ് ദേശീയ പ്രവര്‍ത്തകസമിതി അംഗവും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്. യു.ഡി.എഫ് എസ്.സി ,എസ്.ടി സമിതി ജനറല്‍ കണ്‍വീനറാണ്. ജി.എച്ച്.എസ്.എസ് കൊടുവള്ളിയിലും സെന്റ് ജോസഫ് കോളജ് ദേവഗിരിയിലുമായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

അഡ്വ.യു.എ ലത്തീഫ്
(മഞ്ചേരി)
നിയമസഭയിലേക്ക് കന്നി മത്സരം. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ദേശീയ സമിതി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം. 1985ല്‍ ഒരു വര്‍ഷവും 1988 മുതല്‍ അഞ്ചു വര്‍ഷവും മഞ്ചേരി നഗരസഭാധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്. 1973 മുതല്‍ മഞ്ചേരി ബാറില്‍ പശസ്ത ക്രിമിനല്‍ അഭിഭാഷകനാണ്. മുസ്‌ലിംലീഗിന്റെ അഭിഭാഷക സംഘടനയായ കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ്, മഞ്ചേരി യൂണിറ്റി വനിതാ കോളജ് മാനേജിങ്് കമ്മിറ്റി ജനറല്‍ സെക്രട്ടറി, മഞ്ചേരി സി.എച്ച്് സെന്റര്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കേരള ഡ്രഗ്‌സ് ആന്റ് ഫര്‍മസ്യുട്ടിക്കല്‍സ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.

മഞ്ഞളാംകുഴി അലി (മങ്കട)
1996 ല്‍ മങ്കടയില്‍ നിന്ന് കന്നിയങ്കം. 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മങ്കടയില്‍ നിന്ന് ഇടതു സ്വതന്ത്രനായി നിയമസഭയിലെത്തി. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2010 ല്‍ രാജിവെച്ചു. 2011, 2016 വര്‍ഷങ്ങളില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പെരിന്തല്‍മണ്ണയില്‍ നിന്ന് നിയമസഭയിലെത്തി. 2012 – 2016 കാലയളവില്‍ നഗരകാര്യ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായി. രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ റിയല്‍ എസ്റ്റേറ്റ് നിയമം, ഗ്രാമ നഗരാസൂത്രണ നിയമം എന്നിവ നടപ്പാക്കി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ചെയര്‍മാന്‍, കെ.എസ്.എഫ്.ഡി.സി , നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രവാസി വ്യവസായിയായ ഇദ്ദേഹം സിനിമാ നിര്‍മാണം, വിതരണം എന്നീ മേഖലകളിലും മികവ് തെളിയിച്ചു. രാമപുരം ജെംസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ചെയര്‍മാനാണ്.

കുറുക്കോളി മൊയ്തീന്‍ (തിരൂര്‍)
നിയമസഭയിലേക്ക് കന്നി പോരാട്ടം. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, തിരൂര്‍ മണ്ഡലം, കുറ്റിപ്പുറം മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, കല്‍പകഞ്ചേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്, വളവന്നൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ്, കടുങ്ങാത്തുകുണ്ട് ക്രസന്റ് സെന്റര്‍ ഉപദേശക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, സ്വതന്ത്ര കര്‍ഷകന്‍ ദ്വൈമാസിക എഡിറ്റര്‍, പാറയില്‍ മഹല്ല് വൈസ് പ്രസിഡന്റ്, ഇസ്‌ലാഹുല്‍ വില്‍ദാന്‍ മദ്‌റസ പ്രസിഡന്റ്, വളവന്നൂര്‍ സി.എച്ച്.സിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഡയാലിസിസ് സെന്റര്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

പ്രഫ. ആബിദ് ഹുസൈന്‍
തങ്ങള്‍ (കോട്ടക്കല്‍)
കോട്ടക്കലില്‍ നിന്നും ജനവിധി തേടുന്നത് രണ്ടാം തവണ. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, കെ.കെ.എസ് തങ്ങള്‍ സ്മാരക യതീം ഖാന ചെയര്‍മാന്‍, വടക്കാങ്ങര പഴയ ജുമാ മസ്ജിദ് പ്രസിഡന്റ്,മങ്കട സി.എച്ച് സെന്റര്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,മങ്കട ബ്ലോക്ക് വികസന സമിതി അംഗം,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം,ഹയര്‍ സെക്കണ്ടറി കരിക്കുലം കമ്മിറ്റി അംഗം, ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം വകുപ്പ് മേധാവി,നായര്‍ സര്‍വീസ് സൊസൈറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ ഗവേര്‍ണിങ് കൗണ്‍സില്‍ അംഗം, സി.കെ.സി.ടി സംസ്ഥാന പ്രസിഡന്റ്, സാക്ഷരതാ മിഷന്‍ ചെയര്‍മാന്‍, മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം, മുസ്‌ലിംലീഗ് മങ്കട മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

നജീബ് കാന്തപുരം
(പെരിന്തല്‍മണ്ണ)
നിയമസഭയിലേക്ക് കന്നി പോരാട്ടം. 1996 മുതല്‍ ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു. സമകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുത്തുകാരന്‍. 2015ല്‍ ചന്ദ്രിക സീനിയര്‍ സബ് എഡിറ്റര്‍ ആയിരിക്കെ 20 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍നിന്ന് രാജിവെച്ച് മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. ബംഗാളിലെ നന്ദിഗ്രാം അടിസ്ഥാനമാക്കി’ ഇനിയും എന്ന ഡോക്വുമെന്ററി സംവിധാനം ചെയ്തു. 2010 ല്‍ സ്വന്തം വാര്‍ഡായ കാന്തപുരത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജില്‍ എം.എസ്.എഫ് പ്രവര്‍ത്തകനായി തുടക്കം. കോഴിക്കോട് സര്‍വ്വകലാശാല ബി.എഡ് സെന്ററില്‍ സ്റ്റുഡന്റ് എഡിറ്റര്‍, എം.എസ്.എഫ് സംസ്ഥാന സര്‍ഗവേദി കണ്‍വീനര്‍, മുസ്്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

പി.കെ ഫിറോസ്
(താനൂര്‍)
നിയമസഭയിലേക്ക് കന്നി മത്സരം. വിദ്യാര്‍ത്ഥി യുവജന സമരനായകന്‍. നിലവില്‍ മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി. എം.എസ്.എഫ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ്, കുന്ദമംഗലം നിയോജക മണ്ഡലം ജന. സെക്രട്ടറി, പ്രസിഡന്റ്. കോഴിക്കോട് ജില്ലാ ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ കണ്‍വീനര്‍ പദവികള്‍ വഹിച്ചു. ചക്കാലക്കല്‍ സ്‌കൂളില്‍ സ്‌കൂള്‍ ലീഡറായാണ് തുടക്കം, മുക്കം എം.ഒ.എം.എ കോളജിലും കോഴിക്കോട് ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളജിലും വിദ്യാര്‍ത്ഥി യൂണിയനില്‍ അംഗമായി.

കെ.പി.എ മജീദ്
(തിരൂരങ്ങാടി)
തിരൂരങ്ങാടിയില്‍ നിന്നും മത്സരിക്കുന്നത് ആദ്യം. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി. എം.എസ്.എഫിലൂടെ തുടക്കം. മുസ്ലിം യൂത്ത്ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ 1980ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. ഭാഷാ സമര കാലത്തെ ധീരമായ നേതൃത്വം, 1992ല്‍ ഗവ:ചീഫ് വിപ്പായി. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പദവികള്‍ വഹിച്ചു. നാഷണല്‍ സ്‌കൂള്‍ കൊളത്തൂര്‍, ഫറൂഖ് കോളജ് എന്നിവിടങ്ങളില്‍ പഠനം. 1980ല്‍ മങ്കടയില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. 1980 മുതല്‍ 2001 വരെ എം.എല്‍.എ.

പി.ഉബൈദുല്ല
(മലപ്പുറം)
മലപ്പുറത്തു നിന്നും നിയമസഭയിലേക്ക് മൂന്നാം അങ്കം. ുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി, ദേശീയ നിര്‍വാഹക സമിതി അംഗം. എം.എസ്.എഫിലൂടെ പൊതു രംഗത്തെത്തി. എം.എസ്.എഫ് ഏറനാട് താലൂക്ക് സെക്രട്ടറി, യൂത്ത്‌ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി , ജില്ലാ ജനറല്‍ സെക്രട്ടറി, മുസ്‌ലിംലീഗ് മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മ 1991-95 ല്‍ പ്രഥമ ജില്ലാ കൗണ്‍സിലില്‍ അംഗമായി മത്സര രംഗത്തെത്തി. ജില്ലാ പഞ്ചായത്ത് അംഗം 2011-16, 2016-21 മലപ്പുറം എം.എല്‍.എ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മെമ്പര്‍ , കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) സംസ്ഥാന പ്രസിഡന്റ്, അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (യു.ബി.ഇ.ഒ) സംസ്ഥാന പ്രസിഡന്റ്, തിരുവനന്തപുരം ടൈറ്റാനിയം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് , മലപ്പുറം സ്പിന്നിങ് മില്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു) പ്രസിഡന്റ്, കേരള ഓട്ടോമൊബൈല്‍സ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു) എന്നീ ചുമതലകള്‍ വഹിക്കുന്നു.

പി.അബ്ദുല്‍ ഹമീദ്
(വള്ളിക്കുന്ന്)
വള്ളിക്കുന്നില്‍ നിന്നും ജനവിധി തേടുന്നത് രണ്ടാം തവണ. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, മലപ്പുറം ജില്ല യു.ഡി.എഫ് കണ്‍വീനര്‍,മലപ്പുറം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലം പ്രസിഡന്റ്, പെരിന്തല്‍മണ്ണ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, മഞ്ചേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, കെ.എം.എം.എല്‍ ഡയറക്ടര്‍,മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.കാലിക്കറ്റ് എയര്‍പോര്‍ട്ട് ഉപദേശക സമിതി വൈസ് ചെയര്‍മാന്‍, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് മെമ്പര്‍തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. 2016 മുതല്‍ വള്ളിക്കുന്നിനെ പ്രതിനിധീകരിച്ചു നിയമസഭാ സാമാജികനാണ്.

പി.കെ കുഞ്ഞാലിക്കുട്ടി
(വേങ്ങര)
മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. വേങ്ങരയില്‍ മൂന്നാം അതം. 2011ല്‍ വേങ്ങര മണ്ഡലം രൂപീകരിച്ചതിന് ശേഷം രണ്ടു തവണമണ്ഡലത്തെ പ്രതിനിധീകരിച്ചു. എം.എസ്.എഫിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. 1982 ല്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഭരണ നിര്‍വഹണ രംഗത്തേക്ക് പ്രവേശിച്ചത്. 1982 ലും 1987 ലും മലപ്പുറത്തു നിന്ന് കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തില്‍ 1991 ലും 1996 ലും 2001 ലും വിജയിച്ചു. 1991 ലെ കരുണാകരന്‍ മന്ത്രി സഭയില്‍ വ്യവസായ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി. 1995 ലെ എ.കെ ആന്റണി മന്ത്രി സഭയില്‍ വാണിജ്യ വ്യവസായ മന്ത്രി. 2001 ലെ എ.കെ ആന്റണി മന്ത്രിസഭയിലും 2004 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും വിവര സാങ്കേതിക വിദ്യ, വ്യവസായ മന്ത്രി. 2011 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വ്യവസായ വിവര സാങ്കേതിക വകുപ്പ് മന്ത്രി. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ചരിത്രത്തിലാദ്യമായി ദേശീയ ശരാശരിയേക്കാള്‍ മുന്നോട്ടു കുതിച്ച 1991-96 കാലത്ത് സംസ്ഥാന വ്യവസായ മന്ത്രി. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് 2017ലാണ് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. കേരളത്തില്‍ നിന്ന് ഏറ്റവുമധികം വോട്ടുകള്‍ നേടി റെക്കോര്‍ഡോടെയാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.

ടി.വി ഇബ്രാഹീം
(കൊണ്ടോട്ടി)
കൊണ്ടോട്ടിയില്‍ രണ്ടാം തവണ ജനവിധി തേടുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായിരിക്കെയാണ് എം.എല്‍.എ ആയത്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം, ഹാന്‍വീവ് ഡയറക്ടര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, എസ്.സി.ഇ.ആര്‍.ടി കോര്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.എസ്. എഫ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, യൂത്ത്‌ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി, മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ്, മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം.കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

പി.കെ ബഷീര്‍
(ഏറനാട്)
മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം. ഏറനാട് മൂന്നാം അങ്കം. മുസ്‌ലിംലീഗ് നേതാവും മുന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പുമായിരുന്ന പത്തായക്കോടന്‍ സീതി ഹാജിയുടെ മകനാണ്. 1982 മുതല്‍ പതിമൂന്ന് വര്‍ഷം എടവണ്ണ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ്. എടവണ്ണ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് , വണ്ടൂര്‍ നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ്, മുസ്്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2009 ല്‍ ഏറനാട് നിയോജക മണ്ഡലം നിലവില്‍ വന്നത് മുതല്‍ 2011 ല്‍ എം.എല്‍.എ ആവുന്നത് വരെ മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റായിരുന്നു. 2000 ല്‍ കുഴിമണ്ണ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ്, 500 കോടി രൂപയിലേറെ ചെലവിട്ട് വിവിധ വികസന പദ്ധതികളാണ് 2011-16 കാലഘട്ടത്തില്‍ ഏറനാട് മണ്ഡലത്തില്‍ നടപ്പാക്കിയത്.

അബ്ദു സമദ് സമദാനി
മലപ്പുറം ലോക്‌സഭ
മലപ്പുറം: ലോക്‌സഭയിലേക്ക് കന്നി പോരാട്ടം. മുസ്്‌ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ്, ചിന്തകന്‍, വാഗ്്മി, എഴുത്തുകാരന്‍, പൊതുപ്രവര്‍ത്തകന്‍, സാമൂഹിക രാഷ്ട്രീയ കലാ സാംസ്‌കാരിക കലാ സാഹിത്യ മേഖലകളില്‍ നിറസാന്നിധ്യം. ഇംഗ്ലീഷ്, അറബി, സംസ്‌കൃതം, ഹിന്ദി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവിണ്യം. രണ്ടു തവണ രാജ്യസഭാംഗമായി (1994-2000, 2000-06). കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലുമെത്തി (2011-16). കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം എന്നിവയില്‍ അംഗത്വം വഹിച്ചു. നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. പ്രശസ്ത പ്രഭാഷകനും ദേശീയ നേതാക്കളുടെ ഇഷ്ട പരിഭാഷകനുമാണ് അബ്ദുസമദ് സമദാനി. മികച്ച സാഹിത്യ രചനക്കുള്ള എസ്.കെ പൊറ്റക്കാട് അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അവാര്‍ഡ്, കെ.എം സീതി സാഹിബ് അവാര്‍ഡ്, കെ.കെ രാഹുലന്‍ അവാര്‍ഡ്, സി.എച്ച് മുഹമ്മദ്‌കോയ അവാര്‍ഡ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ്, ഇന്റര്‍ഫെയ്ത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ്, മൗലാനാ ആസാദ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഇന്ത്യന്‍നസ് അക്കാദമി ഡയറക്ടറും ഡോ. സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്‍ ചെയര്‍മാനും അന്‍ജുമന്‍ തര്‍ഖീ ഉര്‍ദു ഹിന്ദ് കേരള ശാഖാ പ്രസിഡന്റും കേരള സംസ്‌കൃത പ്രചാരസഭാ മുഖ്യരക്ഷാധികാരിയുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

പഞ്ചാബില്‍ വീണ്ടും ചോരപ്പുഴ ഒഴുകരുത്- എഡിറ്റോറിയല്‍

പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്.

Published

on

പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്. വിഭജനകാലത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയ മുറിവിനുശേഷം ഖലിസ്ഥാന്‍ വാദവുമായതോടെ ചോരപ്പുഴ ഒഴുകിയ നാളുകള്‍ക്കായിരുന്നു സംസ്ഥാനം സാക്ഷ്യംവഹിച്ചത്. തീവ്രവാദത്തെ ഒരുവിധം അടിച്ചമര്‍ത്തി സമ്പല്‍സമൃദ്ധിയിലേക്ക് നീങ്ങിയപ്പോഴാണ് മയക്കുമരുന്നിന്റെ രൂപത്തില്‍ മറ്റൊരു വിപത്ത് എത്തിയത്. പഞ്ചാബിന്റെ തെരുവോരങ്ങളില്‍ വീണ്ടും വിഘടനവാദികളുടെ ശബ്ദമുയരുന്ന കാഴ്ചയാണിപ്പോള്‍. ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ‘വാരിസ് ദേ പഞ്ചാബി’ന്റെ നിലവിലെ തലവനെന്ന് അവകാശപ്പെട്ട് അമൃത്പാല്‍ സിങിന്റെ രംഗപ്രവേശം, അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമണം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഈയിടെയുണ്ടായ സ്‌ഫോടനങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ ഇതിലേക്കുള്ള വ്യക്തമായ സൂചനകളാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് അമൃത്‌സറിനടുത്ത് അജ്‌നാല പൊലീസ്‌സ്റ്റേഷന്‍ ആക്രമിച്ചപ്പോഴാണ് പഞ്ചാബിലെ ഖലിസ്ഥാന്‍ വാദത്തിന്റെ ശക്തി ലോകത്തിന് മനസ്സിലായത്. കൃപാണും കത്തിയും തോക്കുകളുമടക്കം കൈയില്‍ കിട്ടിയ മാരകായുധങ്ങളുമായി ഒരുകൂട്ടം പൊലീസ് സ്റ്റേഷന്‍ ലക്ഷ്യംവെച്ച് ഇരച്ചെത്തുകയായിരുന്നു. അമൃത്പാല്‍ സിങിന്റെ അടുത്ത അനുയായി ലവ്പ്രീത് എന്ന തൂഫാന്‍ സിങിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെയായിരുന്നു പൊലീസ് സ്റ്റേഷന്‍ ആക്രമണം. ജനം ഇളകിയതോടെ എണ്ണത്തില്‍ കുറവായ പൊലീസുകാര്‍ ആത്മരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. തൂഫാനെ മോചിപ്പിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കിയതോടെയാണ് അക്രമികള്‍ പിന്‍വാങ്ങിയത്. തന്നെ പിടികൂടാന്‍ പൊലീസ് തുനിയുന്നുണ്ടെന്ന വിവരം ചോര്‍ന്നുകിട്ടിയ അമൃത്പാലും സംഘവും മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. വാഹനവ്യൂഹത്തെ പൊലീസ് പിന്തുടര്‍ന്നെങ്കിലും പൊലീസിനെ വെട്ടിച്ച് ഇയാള്‍കടന്നു.

1970-80കളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് അജ്‌നാല പൊലീസ്‌സ്റ്റേഷനില്‍ അരങ്ങേറിയത്. പഞ്ചാബിനെ ശരിക്കും വിറപ്പിക്കുകയാണ് അമൃത്പാല്‍ സിങ്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പരസ്യമായി പിന്താങ്ങി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു അടുത്തിടെ അമൃത്പാല്‍. വിഘടനവാദി നേതാവ് ഭിന്ദ്രന്‍വാലയെ അനുകരിച്ച് വേഷം ധരിക്കുന്ന അമൃത്പാലിനെ ‘ഭിന്ദ്രന്‍വാല രണ്ടാമന്‍’ എന്നാണ് അനുയായികള്‍ വിശേഷിപ്പിക്കുന്നത്. സിഖ് പുരോഹിതനും മതപ്രഭാഷകനുമായിരുന്ന ജര്‍നലി സിങ് ഭിന്ദ്രന്‍വാലയാണ് സ്വതന്ത്ര പരമാധികാര പഞ്ചാബെന്ന ആവശ്യവുമായി ഖലിസ്ഥാന്‍ വാദത്തിന് വിത്തുവിതച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ അമൃത്പാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസിന് കണ്ടെത്താനായിട്ടുണ്ട്. ഒപ്പം പ്രത്യേക യൂനിഫോമുകളും ജാക്കറ്റുകളും കണ്ടെത്തുകയുണ്ടായി. ഇയാള്‍ രൂപവത്കരിക്കുന്ന പ്രത്യേക സൈന്യത്തിനായി കരുതിവെച്ചിരുന്നതാണ് യൂണിഫോം എന്നാണ് സൂചന. ഒരു തീവ്ര സിഖ് മതപ്രഭാഷകന്റെ കാറില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങളിലും വെടിക്കോപ്പുകളിലും ‘എ.കെ.എഫ്’ എന്ന് അടയാളപ്പെടുത്തിയിരുന്നു എന്നതും സുരക്ഷാഏജന്‍സികളെ ഞെട്ടിച്ചിട്ടുണ്ട്. ഭിന്ദ്രന്‍ വാലയെപ്പോലെ അതിരൂക്ഷമാണ് അമൃത്പാലിന്റെ വാക്കുകളും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെയുമൊക്കെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇയാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ തടയാന്‍ ശ്രമിച്ചാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ ഗതി നേരിടേണ്ടിവരുമെന്നാണ് അമിത്ഷായെ അമൃത്പാല്‍ അടുത്തിടെ ഭീഷണിപ്പെടുത്തിയത്. അമിത്ഷായെ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുരുതരാവസ്ഥ കേന്ദ്രത്തിന് ബോധ്യപ്പെട്ടത്. അതോടെയാണ് എന്‍.ഐ.എ അടക്കം അന്വേഷണ ഏജന്‍സികള്‍ ഇയാളിലേക്ക് എത്തുന്നത്. കഴിഞ്ഞദിവസം ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഖലിസ്ഥാന്‍ വാദികള്‍ അക്രമം നടത്തുകയും ദേശീയപതാകയെ അപമാനിക്കുകയും ചെയ്ത സംഭവവുമുണ്ടായി. ഖലിസ്ഥാന്‍ പതാകയും അമൃത്പാല്‍ സിങിന്റെ ചിത്രമുള്ള പോസ്റ്ററുകളുമായാണ് അക്രമികള്‍ ഹൈക്കമ്മിഷന്‍ ഓഫീസിനുമുന്നിലെത്തിയത്. ഒരാള്‍ ഓഫീസിനുമുകളിലേക്ക് വലിഞ്ഞുകയറി കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ ദേശീയപതാകയുടെ കെട്ടഴിച്ചു. ബാക്കിയുള്ളവര്‍ താഴെനിന്ന് അതില്‍ തൂങ്ങി വലിച്ചിടുകയും ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഒരു സംഘം ഖലിസ്ഥാന്‍വാദികള്‍ ഇന്ത്യക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു.
ഖലിസ്ഥാന്‍ വാദം വീണ്ടും തലപൊക്കിയതില്‍ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകക്ഷികള്‍ക്ക് പങ്കുണ്ടെന്നത് വസ്തുതയാണ്. കേന്ദ്രത്തിന്റെ ഹിന്ദുത്വ അജണ്ടകളിലും സാമൂഹിക മാധ്യമങ്ങളില്‍ സിഖുകാര്‍ക്കെതിരെ നടക്കുന്ന പ്രചാരണത്തിലും സിഖ് സമൂഹം കടുത്ത അസംതൃപ്തരാണ്. സിഖുകാര്‍ക്കെതിരെ വംശഹത്യാ ആഹ്വാനങ്ങള്‍ വരെ വന്നിരുന്നു സാമൂഹിക മാധ്യമങ്ങളില്‍. ഇതെല്ലാം ഉയര്‍ത്തിയ വൈകാരികാന്തരീക്ഷത്തെ അമൃത്പാല്‍സിങ് അനുകൂലമാക്കിയെടുക്കുകയായിരുന്നു. 2022ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം സിഖ് മതത്തെ അവഹേളിച്ചവരെ പിടികൂടി ശിക്ഷിക്കും എന്നായിരുന്നു. സിഖ് മതവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ അവരെ അധികാരത്തിലെത്താന്‍ സഹായിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവികാസങ്ങളില്‍നിന്ന് ഭരണകക്ഷികള്‍ക്ക് കൈകഴുകാനാവില്ല.

പഞ്ചാബിനു വേണ്ടത് സമാധാനമാണ്. അവിടെ വിഘടനവാദം ഇല്ലാതാക്കേണ്ടതുണ്ട്. പൊലീസിന്റെയോ പട്ടാളത്തിന്റെയോ നടപടികള്‍കൊണ്ടുമാത്രം അവസാനിപ്പിക്കാവുന്ന ഒന്നല്ല അത്. പ്രതികാര നടപടികള്‍ ഒന്നിനും പരിഹാരമല്ല. വഴിതെറ്റിപ്പോയ യുവാക്കളെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. വിഘടനവാദത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് അവരെ ബോധവത്കരിക്കണം. ഇനിയും ചോരപ്പുഴ ഒഴുകാന്‍ പഞ്ചാബിനെന്നല്ല, രാജ്യത്തെ ഒരു സംസ്ഥാനത്തിനും ശേഷിയില്ല.

Continue Reading

columns

ദേവികുളത്തേറ്റ തിരിച്ചടി-എഡിറ്റോറിയല്‍

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.

Published

on

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. അതിലുപരി സംവരണ മാനദണ്ഡങ്ങളെ ദുര്‍വ്യയം ചെയ്യുന്നവര്‍ക്ക് താക്കീതുകൂടിയാണ് വിധി. സി.പി.എം എം.എല്‍.എ എ. രാജയുടെ വിജയം റദ്ദാക്കികൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് ഹൈക്കോടതി പുറത്തിറക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹരജിയിലാണ് വിധി. പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ. രാജ അര്‍ഹനല്ലെന്ന് കോടതി കണ്ടെത്തി. സംവരണ സീറ്റായ ദേവികുളത്തായിരുന്നു എ. രാജ മത്സരിച്ചത്. രാജ കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടയാളാണെന്നും അതുകൊണ്ട് അദ്ദേഹത്തിന് പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാനുള്ള യോഗ്യതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സി.പി.എമ്മിനു പുതിയ തലവേദനയാകും സൃഷ്ടിക്കുക. പ്രതിസന്ധികളില്‍നിന്നു പ്രതിസന്ധികളിലേക്കു നീങ്ങുന്ന സി.പി.എമ്മിനു ഒരു എം.എല്‍.എ അയോഗ്യനാകുന്നു എന്നതുതന്നെ വലിയ ക്ഷീണമാണ്. ദീര്‍ഘകാലം എം.എല്‍.എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സി.പി.എം രാജയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനും എം.എം മണിയും തമ്മില്‍ വാക്‌പോര് രൂക്ഷമായിരുന്നു. രാജയെ സ്ഥാനാര്‍ഥിയാക്കിയതിനുപിന്നാലെ സി.പി.എം ജില്ലാ നേതൃത്വവുമായി രാജേന്ദ്രന്‍ ഇടഞ്ഞിരുന്നു. അതൃപ്തി പ്രകടിപ്പിച്ച രാജേന്ദ്രന്‍, തിരഞ്ഞെടുപ്പില്‍ രാജയെ േതാല്‍പിക്കാന്‍ നീക്കം നടത്തിയെന്നു പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആരോപണമുയര്‍ന്നിരുന്നു. അതു ശരിവച്ച് എം.എം മണി എം.എല്‍.എ രംഗത്തെത്തിയതോടെ രാജേന്ദ്രനും മണിയും തമ്മില്‍ കനത്ത വാക്‌പോരാണു നടന്നത്. രാജേന്ദ്രനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്കു സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍ചലനങ്ങള്‍ക്കാകും ഇനിയുള്ള നാളുകള്‍ സാക്ഷ്യം വഹിക്കുക. അതു പാര്‍ട്ടിയെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണേണ്ടിവരും.

സംവരണ മാനദണ്ഡങ്ങളെ ബാധിക്കുന്ന സുപ്രധാന വിധിയാണ് രാജയുടെ കാര്യത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ചത്. ഹിന്ദു സംവരണ വിഭാഗങ്ങളില്‍ ജനിച്ച നിരവധി പേര്‍ മതം മാറി പരിവര്‍ത്തിത ക്രൈസ്തവരായി ജീവിക്കുന്നുണ്ട്. ഇവര്‍ കൈവശംവെക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് ഹിന്ദുവിന്റെതും സംവരണ ആനുകൂല്യങ്ങള്‍ ഉള്ളതുമാണ്. ക്രൈസ്തവ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ സംവരണ പട്ടികയില്‍നിന്നും പുറത്താകും. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ജീവിക്കുന്നവരെങ്കിലും ജാതിയില്‍ ഹിന്ദു സംവരണ പട്ടികയിലാകും ഇത്തരക്കാര്‍. അതുകൊണ്ട്തന്നെ ജോലിയും ഗ്രാന്റുകളും മറ്റുള്ള ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. ക്രൈസ്തവ മതത്തിലേക്ക് മാറിയവരില്‍ മിക്കവരും ജാതി സര്‍ട്ടിഫിക്കറ്റ് മാറ്റിയിട്ടില്ല. ദലിത് ക്രൈസ്തവരായാല്‍ സംവരണ ആനുകൂല്യത്തിന്റെ ഫലം പറ്റാന്‍ കഴിയില്ല എന്നതിനാലാണത്. ഈ രീതിയില്‍ സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഉപയോഗിക്കുന്ന ഒട്ടനവധി പേരുണ്ട്. ഹൈക്കോടതി വിധി വന്നതോടെ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ തുടരുന്ന ഇത്തരക്കാര്‍ ആശങ്കയിലാണ്. സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടമാകുമോ എന്ന ഭീതിയാണ് ഇവരെ അലട്ടുന്നത്. ഏതെങ്കിലും കേസ് കോടതിയില്‍ എത്തുകയാണെങ്കില്‍ സംവരണംകൊണ്ട് ലഭിച്ച ആനുകൂല്യങ്ങള്‍ തിരികെ നല്‍കേണ്ടിവരും. സംവരണം വഴി ലഭിച്ച സര്‍ക്കാര്‍ ജോലി വരെ നഷ്ടമാവുകയും ചെയ്യും.

പട്ടികജാതിക്കാരോട് സി.പി.എം കാണിച്ച വഞ്ചനയാണ് ഹൈക്കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം ഗൗരവമര്‍ഹിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി മത്സരിച്ച സി.പി.എം ജനങ്ങളോട് മാപ്പ് പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സി.പി.എമ്മും എ.രാജയും തീരുമാനിച്ചിരിക്കുന്നത്. അപ്പീല്‍ പരിഗണിക്കപ്പെട്ടിട്ടില്ലെങ്കില്‍ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. എല്ലാ നിലയിലും പരാജയമായ പിണറായി സര്‍ക്കാറിന് തിരിച്ചടി കൊടുക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരിക്കക്കും ഉപതിരഞ്ഞെടുപ്പ്. തുടര്‍ഭരണത്തില്‍ അഹങ്കാരം മൂത്ത സര്‍ക്കാര്‍ ജനങ്ങളെ പാടേ മറന്നാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാരുടെ ധൂര്‍ത്തില്‍ സാമ്പത്തികാടിത്തറ പാടേ തകര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ ബജറ്റില്‍ അത് വ്യക്തമായതാണ്. ഇന്ധന വിലയില്‍ രണ്ട് രൂപയുടെ സെസ് ഏര്‍പ്പെടുത്തിയത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാകും. പാവപ്പെട്ടവരെ ഒരു നിലക്കും ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍. ഇടതുസര്‍ക്കാറിനൊരു ഷോക്ട്രീറ്റ്‌മെന്റ് നല്‍കേണ്ടത് ആത്യാവശ്യമാണ്. ഉപതിരഞ്ഞെടുപ്പ് അതിനുള്ള അവസരമായി മാറണം.

Continue Reading

columns

പ്രതിഛായ കപ്പല് കേറുമ്പോള്‍- പ്രതിഛായ

ഷംസീറിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കൂറു പുലര്‍ത്തേണ്ടത് സ്പീക്കര്‍ പദവിയോടോ, അതോ സ്പീക്കറാക്കിയ പാര്‍ട്ടിയോടോ എന്ന കണ്‍ഫ്യൂഷനിലാണ് ഷംസീര്‍.

Published

on

മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് സംസ്ഥാന സ്പീക്കറുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചതെന്നാണ് പ്രതിപക്ഷം പറയുന്നത്. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന് സ്പീക്കറാകും മുമ്പ് നിയമസഭയിലെ റോള്‍ പ്രതിപക്ഷം സംസാരിക്കുമ്പോഴെല്ലാം ബഹളം വെക്കുക എന്നതായിരുന്നു. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമൊക്കെ ഇപ്പോള്‍ ഏതാനും ചില സിനിമകളില്‍ മാത്രം ജീവിക്കുന്ന സംഘടനകള്‍ മാത്രമായി മാറിയിട്ട് നാളേറെയായി. ഈ സംഘടനകളില്‍ നിന്നും വരുന്ന എം.എല്‍.എമാര്‍ക്ക് സംഘടന ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ എന്തെങ്കിലും ബഹളമുണ്ടാക്കുക എന്ന റോളാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത്. ഇത് അക്ഷരം പ്രതി അനുസരിച്ചിരുന്നയാളാണ് സ്പീക്കര്‍.

ഇത്തരത്തില്‍ വികൃതി പയ്യനായ ഒരാളെ ഒരു ദിവസം പിടിച്ച് സി.പി.എം സ്പീക്കറാക്കി. അതോടെ കേരളം കരുതിയത് വികൃതിപ്പയ്യന്‍മാരെ നന്നാക്കാന്‍ അധ്യാപകര്‍ അവരെ പിടിച്ച് ലീഡറാക്കാറുള്ളതു പോലെ നന്നാക്കാനായുള്ള ശ്രമം നടത്തിയതാണെന്നായിരുന്നു. സ്പീക്കര്‍ പദവി സര്‍ക്കസിലെ ട്രപ്പീസ് കളി പോലെയാണെന്ന് അറിഞ്ഞിട്ടും സ്പീക്കറായി ആദ്യ ദിവസങ്ങളില്‍ ഭരണ പക്ഷത്തെ ബഹളങ്ങള്‍ക്കെതിരെ വടി എടുത്തപ്പോള്‍ ശ്ശെടാ ഇതെന്താ സംഭവിക്കുന്നതെന്ന് എല്ലാവരും മൂക്കത്ത് വിരല്‍വെച്ചു. പക്ഷേ പിന്നീടായിരുന്നു ട്വിസ്റ്റ് മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ ചറപറാ ആരോപണങ്ങള്‍. ദിനേന എന്നവണ്ണം സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങളുടെ പെരുമ്പറ തീര്‍ത്തതോടെ പ്രതിപക്ഷം നിയമസഭയില്‍ മുഖ്യനും മന്ത്രിമാര്‍ക്കും ഇരിക്കപ്പൊറുതി കൊടുക്കാതായി. ഇതോടെ ഊരിപ്പിടിച്ച വടിവാളിനും പിച്ചാത്തിപ്പിടിക്കും നടുവിലൂടെ ഊര്‍ന്നു നടന്നെന്ന പതിവ് തള്ളൊക്കെ മതിയാക്കി സ്പീക്കര്‍ക്കെതിരെ ഭരണപക്ഷം കണ്ണുരുട്ടി. സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരക്കു മീതെ വളര്‍ന്നാല്‍ വെട്ടുക തന്നെ എന്ന പോളിസി. പിന്നീട് കണ്ടത് സര്‍ക്കാറിന്റെ യൂ ടേണിനേക്കാളും വലിയ യൂടേണായിരുന്നു ഷംസീറിന്റെ ഭാഗത്തു നിന്നും. ചെറിയ ഭൂരിപക്ഷത്തിന് സഭയിലെത്തിയവരൊക്കെ അടുത്ത തവണ തോല്‍ക്കുമെന്ന് സ്ഥാനം പോലും മാനിക്കാതെ പ്രതിപക്ഷത്തെ നോക്കി പറയാന്‍ സ്പീക്കര്‍ മടിച്ചില്ല. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. അതായത് സഭയില്‍ ബി.ജെ.പി വന്നാലും വേണ്ടില്ല ഷാഫി വേണ്ടെന്ന് സാരം. ബ്രഹ്മപുരം തീപിടുത്തത്തില്‍ നിയമസഭയിലുണ്ടായ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ വെന്തുരുകുമ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം. പാലക്കാട് പിടിക്കാന്‍ നരേന്ദ്ര മോദിയും, അമിത് ഷായും, പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ സ്പീക്കര്‍.

ഷംസീറിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കൂറു പുലര്‍ത്തേണ്ടത് സ്പീക്കര്‍ പദവിയോടോ, അതോ സ്പീക്കറാക്കിയ പാര്‍ട്ടിയോടോ എന്ന കണ്‍ഫ്യൂഷനിലാണ് ഷംസീര്‍. സഭാനാഥന്‍ മാത്രമായി ഭരണ പക്ഷത്തോട് റൂള്‍ ചോദിച്ചാല്‍ പിണറായി ഉള്‍പ്പെടെ പാര്‍ട്ടി കണ്ണുരുട്ടും, ഇനി പാര്‍ട്ടിക്കാരനായി സ്പീക്കര്‍ കസേരയില്‍ ഇരുന്നാല്‍ പ്രതിപക്ഷം പ്രശ്‌നമാക്കും. പ്രതിപക്ഷം എന്തു പറഞ്ഞാലും കുഴപ്പമില്ല സഖാക്കള്‍ കണ്ണുരുട്ടിയാല്‍ ഷാഫി തോല്‍ക്കുമെന്ന് പറഞ്ഞത് പോലെയാകില്ല കാര്യം. അടുത്ത തവണ ടിക്കറ്റ് പോലും കയ്യാലപ്പുറത്താകും. നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്ന മുഖ്യനും സംഘവും ഇങ്ങനെ തുറിച്ചു നോക്കിയാല്‍ പിന്നെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യ പരിഗണന നല്‍കുന്ന സ്പീക്കറെന്ന പ്രതിഛായ തല്‍ക്കാലം അട്ടത്ത് വെക്കുക തന്നെ. പാര്‍ട്ടി നിലവാരത്തിലേക്ക് താഴേക്കിറങ്ങുക തന്നെ വഴി. സ്വന്തമായി പീഡന തീവ്രത വരെ അളക്കാന്‍ മാപിനിയുള്ള പാര്‍ട്ടിയായതിനാല്‍ കോടതിയും ജഡ്ജിയുമൊക്കെ അവിടെയുണ്ടാകും അതിനാല്‍ നീതിയും ന്യായവും തല്‍ക്കാലം നോക്കാനാവില്ല. ചട്ടവും റൂളുമൊന്നും നോക്കേണ്ട പ്രതിപക്ഷത്തിന്റെ നോട്ടീസിന് ചവറ്റുകുട്ട തന്നെ സ്ഥാനം. നമ്മള്‍ അധ്വാനിച്ചാല്‍ നമ്മള്‍ക്ക് ജീവിക്കാമെന്ന പൊതു തത്വം നോക്കി അവനവന്റെ തടി സലാമത്താക്കുക തന്നെ. ഭരണപക്ഷ നിരയിലെ പ്രശ്‌നക്കാരന്‍ എന്ന നിലിയില്‍ നിന്ന് സ്പീക്കര്‍ കസേരയില്‍ എത്തിയപ്പോള്‍ പാടേ മാറി ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ നല്ല സ്പീക്കര്‍ എന്ന ഖ്യാതി നേടിയെന്ന തോന്നല്‍ ഷംസീറുണ്ടാക്കിയിരുന്നു. എന്നാല്‍ കേരള മുഖ്യന്റെ ഒരൊറ്റ നോട്ടം കൊണ്ട് പ്രതിഛായ കപ്പല് കയറുന്ന സ്ഥിതിയിലായി. ഇനിയിപ്പോ സ്പീക്കര്‍ കസേരയില്‍ ഇരുന്ന് അങ്ങനെ നിഷ്പക്ഷ ഇമേജൊന്നും നേടേണ്ടെന്ന് ഷംസീറിനും തോന്നിയെങ്കില്‍ തെറ്റ് പറയാനൊക്കില്ല. അത്രമേല്‍ വലിയ ആരോപണ പ്രതിസന്ധിക്കകത്താണ് പാര്‍ട്ടി ചെന്നു പെട്ടിരിക്കുന്നത്. ഓരോ വിവാദങ്ങളും തീരുമ്പോള്‍ അടുത്തത് പൊങ്ങി വരും.

Continue Reading

Trending