കൊച്ചി: കൊച്ചിയില്‍ ദിവസങ്ങള്‍ക്കുമുമ്പ് ആക്രമണത്തിന് ഇരയായ നടി പ്രതികരിക്കുന്നു.സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് നടിയുടെ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

പ്രതിസന്ധികളെ തരണം ചെയ്യുമെന്ന് നടി പറഞ്ഞു. ‘ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടുണ്ട്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ പലതും നേരിടേണ്ടിവന്നു. ഞാന്‍ തിരിച്ചുവരും. ജീവിതത്തിലെ താഴ്ച്ചയും ദു:ഖവും അനുഭവിച്ചിട്ടുണ്ട്. പിന്തുണച്ചവര്‍ക്കും സ്‌നേഹിച്ചവര്‍ക്കും കൂടെനിന്നവര്‍ക്കും നന്ദി’ നടി കുറിച്ചു.

സംഭവത്തിന് ശേഷം ആദ്യമായാണ് നടി പ്രതികരിക്കുന്നത്. നേരത്തെ മാധ്യമങ്ങളെ നേരില്‍കണ്ട് സംസാരിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു പോലീസിന്റെ വിശദീകരണം. പിന്നീട് പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടി എത്തിയിരുന്നു. ചിത്രത്തില്‍ നായികയായാണ് നടി എത്തുന്നത്.