ഇന്നലെയാണ് നടന്‍ ബാബുരാജിന് വെട്ടേറ്റത്. ബാബുരാജിന്റെ റിസോട്ടിലുള്ള കുളവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തിനുപിന്നിലെ കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബുരാജ്.

‘തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകളാണ് സംഭവത്തെത്തുടര്‍ന്ന് പുറത്തുവന്നത്. ഞാന്‍ എന്തോ കുഴപ്പത്തിന് പോയി എന്ന തരത്തിലായിരുന്നു പ്രചരണം. ബാബുരാജ് പറഞ്ഞു. ‘ബാബുരാജ്’ എന്ന് കേള്‍ക്കുമ്പോഴേ ആളുകള്‍ വിധിയെഴുതുകയാണ് കുഴപ്പം എന്റെ ഭാഗത്താണെന്ന് -ബാബുരാജ് പറഞ്ഞു.

കുളം വറ്റിക്കാനല്ല അന്ന് റിസോര്‍ട്ടില്‍ പോയത്. കുളം വൃത്തിയാക്കാനും വെള്ളം താഴ്ന്നതുകൊണ്ട് മോട്ടാര്‍ താഴ്ത്തിവെക്കാനുമായിരുന്നുവെന്ന് ബാബുരാജ് പറഞ്ഞു. റിസോര്‍ട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ കോടതിയില്‍ നിന്നുള്ള ഇഞ്ചക്ഷന്‍ ഓര്‍ഡറുമായാണ് പോയത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ പ്രകോപനമൊന്നുമില്ലാതെ അയാള്‍ തന്നെ വെട്ടുകയായിരുന്നുവെന്ന് ബാബുരാജ് വ്യക്തമാക്കി.

ഇന്നലെയായിരുന്നു സംഭവം. അടിമാലിയിലെ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ബാബുരാജിനെ രാജഗിരി ആസ്പത്രിയിലേക്ക് കൊണ്ടുപോയി.