തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തില്‍ ഇരയായ സ്ത്രീക്ക് ഇതുവരെ മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിയെ കാണാന്‍ പലതവണ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരുമായും വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും ഇതുവരേയും മുഖ്യമന്ത്രിയെ കാണാന്‍ സമയം തന്നിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ പാര്‍ട്ടി നേതാക്കളോട് കൂടി ആലോചിച്ചിട്ടാവും സമയം അനുവദിക്കുക. അതുകൊണ്ടായിരിക്കും നടപടികള്‍ വൈകുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

വ്യാഴ്ച്ചയാണ് ഭാഗ്യലക്ഷ്മിക്കൊപ്പം യുവതി വാര്‍ത്താസമ്മേളനം നടത്തി പീഡിപ്പിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തിയത്. അന്ന് തന്നെ മുഖ്യമന്ത്രിയെ കണ്ട് കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്നും യുവതി പറഞ്ഞിരുന്നു.