ഇസ്‌ലാമാബാദ്:പാക് ചാനലുകളിലും റേഡിയോയിലും ഇന്ത്യന്‍ ഉള്ളടക്കം പൂര്‍ണമായും നിരോധിച്ച് പാകിസ്താന്‍ ഉത്തരവിറക്കി. പാകിസ്താന്‍ മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് (PEMRA) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പാകിസ്താനിലെ പ്രാദേശിക ചാനലുകളില്‍ ഇന്ത്യന്‍ ഉള്ളടക്കം വര്‍ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പാക് മാധ്യമങ്ങളില്‍ അഞ്ചു ശതമാനം മാത്രമാണ് വിദേശ ഉള്ളടക്കം അനുവദിക്കപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ പരിപാടികളാണെന്നാണ് ആക്ഷേപം. പാകിസ്താന്‍ മുന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ കാലത്താണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാകിസ്താനില്‍ സംപ്രേക്ഷണാനുമതി നല്‍കിയത്. ഉറി ഭീകരാക്രമണവും ഇതിനു പിന്നാലെ ഇന്ത്യ നടത്തിയ മിന്നലാക്രമണവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.
Be the first to write a comment.