കാഠ്മണ്ഡു: ബംഗ്ലാദേശ് വിമാനം നേപ്പാളില്‍ തകര്‍ന്നു വീണ് 50 പേര്‍ മരിച്ചു. 67 യാത്രക്കാരും 17 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ലാന്‍ഡിങ്ങിനിടെയാണ് വിമാനം തകര്‍ന്നു വീണത്. 17 യാത്രക്കാരെ രക്ഷപ്പെടുത്തിയെന്ന് ഒരു എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

വിമാനത്തിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണെന്ന് എയര്‍പോര്‍ട്ട് വക്താവ് ബീരേന്ദ്ര പ്രസാദ് ശ്രെസ്ത പറഞ്ഞു. അപകടത്തെ തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചു. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.