Connect with us

More

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്

Published

on

ധാക്ക: ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇവര്‍ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക വിട്ടത്. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് അന്താരാഷ്ട്ര വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടു. ഇന്ന് വൈകിട്ട് 4 മണിക്ക് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും.

ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ സർക്കാർ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധത്തിൽ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. രാജ്യത്തെ ക്രമസമാധാന നില കൈവിട്ടു പോകുന്നുവെന്ന തിരിച്ചറിവിലായിരുന്നു അത്തരമൊരു നീക്കത്തിന് സർക്കാർ മുതിർന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സന്നദ്ധ പ്രവര്‍ത്തകരെ കൂലിപ്പണിക്കാരാക്കി ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു’: പി.കെ കുഞ്ഞാലിക്കുട്ടി

കേന്ദ്രത്തിന് കേരളം നൽകുന്ന മെമ്മോറാണ്ടത്തിന്റെ വിശ്വാസതയാണ് സർക്കാർ നഷ്ടപ്പെടുത്തിയത്

Published

on

സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന കണക്കുകളാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന് കേരളം നൽകുന്ന മെമ്മോറാണ്ടത്തിന്റെ വിശ്വാസതയാണ് സർക്കാർ നഷ്ടപ്പെടുത്തിയത്. മൃതദേഹം സംസ്കരിക്കുന്നതിന്റെ കണക്ക് പറഞ്ഞു സന്നദ്ധപ്രവർത്തകരെ കൂലിപ്പണിക്കാർ ആക്കി. ഞങ്ങൾ അവരെ ആദരിക്കുമ്പോഴാണ് സർക്കാർ അവരെ അവഹേളിക്കുന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.

രാഷ്ട്രീയം നോക്കാതെയാണ് എല്ലാവരും സർക്കാരുമായി സഹകരിച്ചത്. സർക്കാർ തെറ്റുപറ്റിയെന്ന് സമ്മതിക്കണം. ഈ കണക്കുണ്ടാക്കിയ ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കണം. ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത സർക്കാർ നഷ്ടപ്പെടുത്തി. ഇങ്ങനെയാണെങ്കിൽ ഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ സംബന്ധിച്ചും വിശ്വാസം നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

kerala

എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ശുപാര്‍ശയില്‍ തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

അനുമതി വൈകുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

Published

on

എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. ഡിജിപിയുടെ ശുപാര്‍ശ ഇതുവരെ ആഭ്യന്തര വകുപ്പ് വിജിലന്‍സ് മേധാവിക്ക് കൈമാറിയിട്ടില്ല. അനുമതി വൈകുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന പൊലീസ് മേധാവി ശുപാര്‍ശ നല്‍കിയത്. ബന്ധുക്കളുടെ പേരില്‍ സ്വത്ത് സമ്പാദിക്കല്‍, കവടിയാറിലെ ആഡംബര വീടിന്റെ നിര്‍മ്മാണം, കേസ് ഒതുക്കാന്‍ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ പരാതികള്‍ അന്വേഷിക്കുന്നതിനുവേണ്ടിയായിരുന്നു ശുപാര്‍ശ.

ഡിജിപിയുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ അന്വേഷണം ആരംഭിക്കാനാകൂ എന്ന നിലപാടിലാണ് വിജിലന്‍സ്.

 

Continue Reading

india

അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രി

എഎപി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്

Published

on

ഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന. എഎപി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന.

ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. മദ്യനയ അഴിമതി ആരോപണത്തില്‍ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ ശക്തമായ ഇടപെടലുകളിലൂടെ അതിഷി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൃത്യമായ ഇടവേളകളില്‍ വാര്‍ത്താസമ്മേളനം നടത്തി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ആംആദമിയില്‍ പുതിയ പ്രതിസന്ധി വരുന്നത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം വൈകീട്ടോടെ കെജ്‌രിവാള്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം.

Continue Reading

Trending