മുംബൈ: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30,31 തിയ്യതികളില്‍ പണിമുടക്കും. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജോലിഭാരം കൂടിയതിനനുസരിച്ച് ശമ്പള വര്‍ധന ലഭിച്ചില്ലെന്നാണ് യൂണിയനുകളുടെ ആരോപണം. ചീഫ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല. സമരവുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകളുടെ ഭാരവാഹികള്‍ അറിയിച്ചു.