ശമ്പള പുനക്രമീകരണം നേരത്തെ വേണമെന്നാവശ്യപ്പെട്ടു കൊണ്ട് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30 രാവിലെ 6 മണി മുതല്‍ ജൂണ്‍ 1 രാവിലെ 6 വരെ 48 മണിക്കൂര്‍ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 10 ലക്ഷത്തോളം ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുക.
ശമ്പള പുനഃക്രമീകരണത്തിനുള്ള നോട്ടീസ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ചീഫ് ലേബര്‍ കമ്മിഷണര്‍ക്കും നല്‍കിയതായി എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു. സര്‍ക്കാര്‍ പ്രൈവറ്റ് ബാങ്കുകളില്‍ ജോലി ചെയ്യുന്ന 10 ലക്ഷത്തില്‍ അധികം ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (എഐബിഇഎ) നേതാക്കള്‍ അറിയിച്ചു.
ജീവനക്കാരുടെ ശമ്പളം 15 ശതമാനം കണ്ടു വര്‍ധിപ്പിക്കണം എന്നതാണ് യൂണിയനുകളുടെ ആവശ്യം. എന്നാല്‍ 2 ശതമാനം വര്‍ദ്ധനവ് നടപ്പാക്കാം എന്നതാണ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ നിലപാട്. ഇതിനെതിരെയാണ് ജീവനക്കാര്‍ സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
Be the first to write a comment.