Connect with us

More

റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ; ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി

Published

on

മാഡ്രിഡ്: അവസാന പോരാട്ടങ്ങളിലേക്ക് കടന്ന ലാ ലിഗയില്‍ റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ. പ്രതികാരവുമായി കളത്തിലിറങ്ങിയ ഗ്രീസ്മാന്‍ 85ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ 1-1 എന്ന തോല്‍വിയോളം പോന്ന സമനില റയലിനു നല്‍കിയത്.

അതേസമയം, ലാ ലീഗ കിരീടപ്പോരാട്ടത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടാനുള്ള അവസരം കളഞ്ഞു കുളിച്ച ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി. മലാഗയോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ വന്‍ പരാജയമാണ് ബാഴ്സ വാങ്ങിവെച്ചത്. മലാഗക്കെതിരായ മത്സരം ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ബാര്‍സിലോനക്ക് റയലിനെ ഗോള്‍ ശരാശരിയില്‍ മറികടന്ന് ഒന്നാം സ്ഥാനത്തേക്കു കയറാനുള്ള സുവര്‍ണാവസരമായിരുന്നു.malaga-cf-v-fc-barcelona-la-liga

luis-hernandez-lionel-messi-malaga-barcelona-la-liga_1fwklaloux9j81c1pnmeco20un luis-suarez-malaga-barcelona-la-liga_1sgdoa3de0ntp17xdl3sq4dn52
നെയ്മര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ആദ്യ പകുതിയില്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കിയതാണ് ബാഴ്‌സക്കു തിരിച്ചടിയായത്. 65-ാം മിനിറ്റിലാണ് നെയ്മറിന് ചുവപ്പ് കാര്‍ഡ് കിട്ടിയിത്. മലാഗ പ്രതിരോധ താരത്തെ അനാവശ്യമായി ഫൗള്‍ ചെയ്തതിനാണ് നെയ്മറിന് റഫറി രണ്ടാം മഞ്ഞ കാര്‍ഡും തുടര്‍ന്ന് ചുവപ്പ് കാര്‍ഡും കാണിച്ചത്. 32-ാം മിനിറ്റിലാണ് ബാഴ്‌സയെ ഞെട്ടിച്ച ഗോള്‍ വീണത്. ഓഫ്‌സൈഡ് കെണി സമര്‍ത്ഥമായി മറികടന്ന സാന്‍ഡ്രോ റാമിറെസാണ് മത്സരത്തില്‍ മലാഗയെ മുന്നിലെത്തിച്ചത്. 90-ാം മിനിറ്റില്‍ മികച്ചൊരു കൌണ്ടര്‍ അറ്റാക്കിങ്ങിലൂടെ മലാഗ, ബാഴ്‌സയുടെ നെഞ്ചിലേക്ക് അവരുടെ രണ്ടാമത്തെ ഗോളും പായിച്ച് വിജയമുറപ്പിച്ചു.

കളിയുടെ മിക്ക സമയവും ആധിപത്യം പുലര്‍ത്തിയ റയലിനെ സമനിലയിലൂടെ അത്‌ലറ്റിക്കോ ഞെട്ടിക്കുകയായിരുന്നു. 52ാം മിനിറ്റില്‍ ഫ്രീകിക്കില്‍നിന്നുവന്ന പന്ത് ശക്തമായ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച പെപ്പെ മത്സരത്തില്‍ റയലിനെ മുന്നിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഗോള്‍ മടക്കാനുള്ള അത്‌ലറ്റിക്കോയുടെ കടന്നാക്രമങ്ങളിലേക്കാണ് കളി നീങ്ങിയത്. മൂര്‍ച്ചയേറിയ നീക്കങ്ങളില്‍ ഇരു ടീമുകളുടെയും ഗോളികളുടെ തടസങ്ങള്‍ മ്ത്സരം ആവേശത്തിലാക്കി.

എന്നാല്‍ 85-ാം മിനിറ്റില്‍ ഗ്രീസ്മാന്‍ നേടിയ ഗോള്‍ ശൂന്യതയില്‍നിന്നുള്ള ഒന്നായി. കൊറായ നല്കിയ പാസില്‍ പ്രതിരോധനിരക്കാരെ വെട്ടിച്ചു മുന്നേറിയ ഗ്രീസ്മാന്‍ പൊടുന്നനെ അപകടകാരിയായി മാറി ഗോളി നവാസിന്റെ കബളിപ്പിച്ച് പന്ത് വലയിലേക്ക് തള്ളിയിടുകയായിരുന്നു.antoine-griezmann-jpg-image-784-410

തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കുശേഷം റയലിന്റെ ആദ്യ സമനിലയാണിത്. ഇതോടെ ഈ മാസം നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ ഇരു ടീമുകള്‍ക്കും നിര്‍ണായകമായി. ലാ ലീഗ് പോയിന്റ് നിലയില്‍ ഒരു മത്സരം കുറച്ചു കളിച്ച റയലിന് നിലവില്‍ ബാഴ്‌സക്കാള്‍ 3 പോയിന്റിന്റെ ലീഡ് ഉണ്ട്. 30 കളികളില്‍ നിന്ന് 72 പോയിന്റാണ് റയല്‍ മാഡ്രിഡിനുള്ളത്. 31 കളികളില്‍ 69 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ.
എട്ടു കളികൂടി ബാക്കിയുണ്ടെന്നിരിക്കെ കിരീടപ്പോരാട്ടത്തിന് വീറുകൂടിയിരിക്കുകയാണ്. റയലിനെ തളച്ചതോടെ 31 കളികളില്‍ 62 പോയന്റുമായി അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്തേക്കു കയറി. 30 കളികളില്‍ 58 പോയന്റുള്ള സെവിയയാണ് നാലാമത്. ഇനിയുള്ള ഓരോ മത്സരവും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് നിര്‍ണായകമാണ്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending