തിരുവനന്തപുരം: ബി.ജെ.പിയോട് അതൃപ്തി പ്രകടിപ്പിച്ച് ബി.ഡി.ജെ.എസ് എന്‍.ഡി.എ മുന്നണി വിടാന്‍ ഒരുങ്ങുന്നു. അര്‍ഹിച്ച പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ബുധനാഴ്ച ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റും ഒപ്പമുള്ളവര്‍ക്ക് 14 കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും നല്‍കുമെന്ന വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് എല്ലാം മതിയാക്കി എന്‍.ഡി.എ മുന്നണി വിടാന്‍ ബി.ഡി.ജെ.എസ് തയാറെടുക്കുന്നതെന്നാണ് വിവരം.