ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദ് നാളെ. വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണ് സമരം.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ സമരത്തില്‍ നിന്ന് കേരളത്ത ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലൊന്നും ഭാരത് ബന്ദ് ഉണ്ടാവില്ല. അതേസമയം ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പിന് ശേഷം സമരം ശക്തമാക്കും.

സംയുക്ത് കിസാന്‍ മോര്‍ച്ച അടക്കമുള്ള കര്‍ഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ നാളെ വൈകുന്നേരം ബൂത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും.