Connect with us

india

ഭാരത് ബന്ദ് നാളെ; കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ദലിത് സംഘടനകൾ, വയനാട് ജില്ലയെ ഒഴിവാക്കി

രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ

Published

on

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദ് നടത്തും.

ഇതിന്റെ ഭാഗമായി കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദലിത് സംഘടനകളും അറിയിച്ചിട്ടുണ്ട്. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.

രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കേരളത്തിൽ പൊതുഗതാഗതത്തെയും സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർനത്തെയും ബാധിക്കില്ല.

സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്‌.സി, എസ്.ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന്‍ അറസ്റ്റില്‍

നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

Published

on

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.

നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.

പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്‍കി.

പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

india

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം: ബന്ധുവിനെ തല്ലികൊന്നു

ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

Published

on

ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

പുതിയ പൊലീസ് ലൈന്‍ ക്വാര്‍ട്ടേഴ്‌സിലെ നിര്‍മാണ ജോലിക്കായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെയായിരുന്നു ശങ്കറും അമ്മാവന്മാരും ഗുണയിലേക്ക് എത്തിയിരുന്നത്. ഒരേ മുറിയില്‍ താമസിച്ച ഇവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പ്രാഥമിക നിഗമനം.

പോലീസിന്റെ പ്രകാരം ശങ്കര്‍ ആര്‍ജെഡി അനുഭാവിയായിരുന്നു അമ്മാവന്മാര്‍ ജെഡ്യു അനുഭാവികളും. മദ്യപിച്ച ശേഷം രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുകയും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.

തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രാജേഷും തൂഫാനിയും ചേര്‍ന്ന് ശങ്കറെ അടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് മുഖം ചെളിയില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ശങ്കറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികളായ രാജേഷും തൂഫാനിയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുംക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

Trending