india
പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത്; ശുപാര്‍ശ എന്‍.സി.ഇ.ആര്‍.ടി അംഗീകരിച്ചു
ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാര്‍ശ ചെയ്തതെന്ന് സമിതി അധ്യക്ഷന്‍ സിഐ ഐസക് പറഞ്ഞു

പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യെന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കാന്‍ എന്‍സിഇആര്‍ടി സമിതിയുടെ ശുപാര്‍ശ. ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാര്‍ശ ചെയ്തതെന്ന് സമിതി അധ്യക്ഷന്‍ സിഐ ഐസക് പറഞ്ഞു.
ജി20 ഉച്ചകോടയിലാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിച്ച് തുടങ്ങിയത്. രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് രാഷ്ട്രതലവന്‍മാര്‍ക്ക് നല്‍കിയ കത്തില്‍ ഭാരത് എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് വിവാദമായിതോടെ ഇന്ത്യ അല്ലെങ്കില്‍ ഭാരത് എന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.
ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണത്തില്‍ പോലും ഭാരതമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന് പേര് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ വരവോടെയാണ്. പുരാതന ചരിത്രമെന്നത് ഇനി മുതല്‍ ക്ലാസിക്കല്‍ ചരിത്രമെന്നാക്കും. പുരാതന, മധ്യകാല, ആധുനിക കാല ചരിത്രമെന്ന വിഭജനം ഒഴിവാക്കണമെന്നും സിഐ ഐസക് പറഞ്ഞു.
ഹിന്ദുവിജയങ്ങള്‍ക്ക് പാഠപുസ്തകങ്ങളില്‍ പ്രാധാന്യം നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ‘നമ്മുടെ പരാജയങ്ങളാണ് നിലവില്‍ പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ മുഗളന്‍മാര്‍ക്കും സുല്‍ത്താന്‍മാര്‍ക്കുമെതിരായ നമ്മുടെ വിജയങ്ങള്‍ നിലവില്‍ ഇല്ല’- സിഐ ഐസക് കൂട്ടിച്ചേര്‍ത്തു
.
india
ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്
മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.
റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.
india
2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി
മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.
india
ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി
സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.
കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
india2 days ago
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
-
Health1 day ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala2 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി