പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ജെഡിയുവിന് കനത്ത തിരിച്ചടി. ജെഡിയു സിറ്റിങ് സീറ്റില്‍ സ്വതന്ത്രനോട് തോറ്റു.

രണ്ടിടത്ത് മാത്രമാണ് ജെഡിയുവിന് ജയിക്കാനായത്. ദര്‍ബാംഗ മണ്ഡലത്തിലെ സിറ്റിങ് സീറ്റാണ് ജെഡിയുവിന് നഷ്ടമായത്. തിര്‍ഹട്ട് മണ്ഡലത്തിലെ രണ്ട് സീറ്റില്‍ ജെഡിയു ജയിച്ചു.

ദര്‍ബാംഗയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സര്‍വേശ് കുമാറിനോടാണ് ജെ.ഡി.യു തോറ്റത്. ബിജെപി, സിപിഐ എന്നിവര്‍ രണ്ട് സീറ്റ് വീതം ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് നേടി.