ചാവക്കാട്: ഗുരുവായൂര്‍ നെന്മിനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ബി.ജെ.പി ഹര്‍ത്താല്‍. തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളിലാണ് നാളെ ബി.ജെ.പി ഹര്‍ത്താല്‍ നടത്തുക.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നെന്മിനി സ്വദേശി ആനന്ദ് ബൈക്കില്‍ സഞ്ചരിക്കവെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തിയശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായിരുന്നു ആനന്ദ്. അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.