ഡല്‍ഹി: ഡല്‍ഹി ബിജെപി ഓഫീസില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഓഫീസിനുള്ളില്‍ താമസിക്കുന്ന സ്റ്റാഫിനും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹി ബിജെപി ഓഫീസ് പരിസരത്ത് താമസിക്കുന്ന എല്ലാ സ്റ്റാഫ് അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ ഒരു ഗാര്‍ഡ്, ഡ്രൈവര്‍, രണ്ട് പ്യൂണ്‍സ് എന്നിവരുള്‍പ്പെടെ 17 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.

കോവിഡ് ബാധിച്ച എല്ലാവരെയും കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയതായി ബിജെപി മീഡിയ സെല്‍ ഹെഡ് അശോക് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ 24 എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.