കണ്ണൂര്‍: ധര്‍മടം അണ്ടലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ട കേസില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അണ്ടലൂര്‍ സ്വദേശികളായ രോഹിത്ത്, മിഥുന്‍, പ്രജുല്‍, ഷമീല്‍, റിജേഷ്, അതുല്‍, ഷാജി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നുള്ള കുടുംബവഴക്കാണ് സന്തോഷ്‌കുമാറിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നായിരുന്നു ജയരാജന്‍ ആരോപിച്ചിരുന്നത്. ബിജെപി അണ്ടലൂര്‍ ബിജെപി ബൂത്ത് പ്രസിഡന്റായ സന്തോഷ് കഴിഞ്ഞ 18ന് രാത്രിയാണ് വെട്ടേറ്റു മരിച്ചത്.