ഛത്തീസ്ഗഢ്: പട്ടിണി മൂലവും രോഗം മൂലവും ചത്ത പശുക്കളെ അറവുകാര്‍ക്ക് വിറ്റ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവ് ഹരിഷ് വര്‍മയാണ് അറസ്റ്റിലായത്. പശുവിന്റെ എല്ലും തോലുമുള്‍പ്പെടെ ഇയാള്‍ വില്‍പന നടത്തിയതായും പൊലീസ് അറിയിച്ചു.

_b2994138-8a49-11e7-a194-d8b7abb7611c

പശു സംരക്ഷണ സമിതിയായ ഗോ സേവാ ആയോഗ് പൊലീസിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

chhattisgarh

ഛത്തീസ്ഗഢ് കാര്‍ഷിക കന്നുകാലി സംരക്ഷണ നിയമത്തിലെ നാല്, ആറ് വകുപ്പുകള്‍ പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിലെ 11-ാം വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

300ഓളം പശുക്കള്‍ ഭക്ഷണം കിട്ടാതെ ചത്ത സംഭവത്തില്‍ ഹരീഷ് വര്‍മയെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.