കൊച്ചി: ബി.ജെ.പി നേതാവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ബി.ജെ.പി നേതാവിന്റ പരാതി. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവന്‍ പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്‍കി.

ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ഒന്‍പതുമണിയോടുകൂടി ഒരു സംഘം ആളുകള്‍ വീട്ടിലെത്തി സജീവനെ മര്‍ദ്ദിക്കുകയായിരുന്നു. രണ്ടുബൈക്കുകളിലായി എത്തിയവരുടെ ആക്രമണത്തില്‍ സജീവന്റെ കാല് ഒടിഞ്ഞിട്ടുണ്ട്. സമീപത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും അവരാണ് ആക്രമണത്തിന് പിന്നിലെന്നും സജീവന്‍ പരാതിയില്‍ പറയുന്നു. ഇവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സജീവന് പോലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്.

സജീവന്‍ എറണാംകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരേയും സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടില്ല.