Connect with us

india

സഹപ്രവര്‍ത്തകയോട് അശ്ലീല പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിന് സസ്‌പെന്‍ഷന്‍

സൂര്യ ശിവയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി നടപടി

Published

on

ചെന്നൈ: പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകയോട് അശ്ലീല പരാമര്‍ശം നടത്തിയ തമിഴ്‌നാട് ബി.ജെ.പി നേതാവിന് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒബിസി വിഭാഗ നേതാവ് സൂര്യ ശിവയാണ് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സൂര്യ ശിവയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി നടപടി സ്വീകരിക്കുകയായിരുന്നു. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും സൂര്യ ശിവയെ നീക്കിയിട്ടുണ്ട്.

സൂര്യ ശിവ സഹപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ഗുണ്ടകളെ അയയ്ക്കുമെന്നും ജനനേന്ദ്രിയം മുറിച്ച് മറീന ബീച്ചിലേക്ക് വലിച്ചെറിയുമെന്നും പറയുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. വ്യാഴാഴ്ച ഇരു നേതാക്കളും അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരായിരുന്നു. ബി.ജെ.പി സ്ത്രീകളെ ദേവതകളായിട്ടാണ് ആരാധിക്കുന്നതെന്നും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും സൂര്യ ശിവയെ നീക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സസ്‌പെന്‍ഷന്‍ കാലാവധിയില്‍ അണിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാം. പെരുമാറ്റത്തില്‍ മാറ്റമുണ്ടായാല്‍ ആറ് മാസത്തിനു ശേഷം ചുമതലകള്‍ തിരികെനല്‍കുമെന്ന് അണ്ണാമലൈ പറഞ്ഞു. മുതിര്‍ന്ന ഡി.എം.കെ നേതാവും പാര്‍ട്ടിയുടെ രാജ്യസഭാ എംപിയുമായ തിരുച്ചി ശിവയുടെ മകനാണ് സൂര്യ ശിവ. ഈ വര്‍ഷം മെയിലാണ് സൂര്യ ശിവ ബി.ജെ.പിയില്‍ ചേര്‍ന്നത്.

india

ഫുഡ് ഡെലിവറി ജീവനക്കാരന് മദ്യപാനികളുടെ ക്രൂരമര്‍ദ്ദനം

ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങി വരുന്നതിനിടെയാണ് വാസനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

Published

on

ചെന്നൈ: തമിഴ്‌നാട്ടില്‍ ഫുഡ് ഡെലിവറി ജീവനക്കാരനെതിരെ മദ്യപാനികളുടെ മര്‍ദനം. രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ 22 വയസുള്ള തിരുമലൈ വാസനെ വെല്ലൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദ്ദിക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെല്ലൂര്‍ കാട്ട്പാടിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങി വരുന്നതിനിടെയാണ് വാസനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ച പ്രതികള്‍ സഞ്ചരിച്ച ബൈക്ക് വാസന്റെ ബൈക്കുമായി കൂട്ടിയിടിച്ചു. ഇതിന് പിന്നാലെയായിരുന്നു മര്‍ദനം.

Continue Reading

india

പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗീക പീഡനം: അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

മുന്‍ സൈനികനായ പ്രതി ഗുരുവായൂര്‍ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു

Published

on

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. കൂറ്റനാട് വാവനൂര്‍ സ്വദേശി പ്രജീഷ് കുമാറിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രജീഷ് കുമാര്‍. ഈ സൗഹൃദം മുതലെടുത്താണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിരയാക്കിയതെന്ന് പൊലീസ് പറയുന്നു. ബസ് യാത്രയ്ക്കിടയിലും ഒരു സ്വകാര്യ പാലിയേറ്റീവ് ഹോം സന്ദര്‍ശന വേളയിലുമെല്ലാം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

മുന്‍ സൈനികനായ പ്രതി ഗുരുവായൂര്‍ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Continue Reading

india

ജോഡോ യാത്ര നിര്‍ത്തിവെക്കേണ്ടിവന്നതിന് മതിയായ വിശദീകരണം നല്‍കാതെ പൊലീസ്.

രാജസ്ഥാനില്‍ അതിന് പറഞ്ഞത് കോവിഡായിരുന്നെങ്കില്‍ ജമ്മുകശ്മീരിലത് സുരക്ഷയാണെന്ന വ്യത്യാസം മാത്രം.

Published

on

കശ്മീരിലെ സുരക്ഷാ വീഴ്ച കാരണം ജോഡോ യാത്രനിര്‍ത്തിവെക്കേണ്ടിവന്നതിന് മതിയായ വിശദീകരണം നല്‍കാതെ പൊലീസ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമായതിനാല്‍കേന്ദ്രസര്‍ക്കാരിനാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം. അതേസമയം ആളുകള്‍ ഇത്ര എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന വാദവുമായി കശ്മീര്‍ ആഭ്യന്തരവകുപ്പ് രംഗത്തെത്തി. 15 കമ്പനി പൊലീസിനെ നിയോഗിച്ചതായും എന്നാല്‍ ബനിഹാലില്‍ ഇവര്‍ക്ക് നിയന്ത്രിക്കാനാകാത്തത്ര പ്രവര്‍ത്തകര്‍ എത്തിയതായും ആഭ്യന്തര അഡീഷണല്‍ ചീഫ ്‌സെക്രട്ടറി ആര്‍.കെഗോയല്‍ പറഞ്ഞു. രാഹുല്‍ഗാന്ധി പക്ഷേ പൊലീസിനെയും സംസ്ഥാന ഭരണകൂടത്തെയുമാണ് ഇപ്പോഴും കുറ്റപ്പെടുത്തുന്നത്. ആളുകളുടെ ആധിക്യമാണ് സുരക്ഷ ഉറപ്പാക്കാതിരിക്കാന്‍ കാരണമായതെന്ന ന്യായീകരണം പലര്‍ക്കും ബോധ്യപ്പെട്ടിട്ടില്ല. യാത്ര കശ്മീരില്‍ വേണ്ടെന്ന ബി.ജെ.പിയുടെ തന്ത്രമാണ ്ഇവിടെ നടപ്പായത്. പക്ഷേ യാത്ര തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രാഹുലും നേതാക്കളും.
കശ്മീരിലെത്തുന്നതിന് മുമ്പുതന്നെ ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതാണ്. രാജസ്ഥാനില്‍ അതിന് പറഞ്ഞത് കോവിഡായിരുന്നെങ്കില്‍ ജമ്മുകശ്മീരിലത് സുരക്ഷയാണെന്ന വ്യത്യാസം മാത്രം.

Continue Reading

Trending