മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ട് സ്വന്തമാക്കാന്‍ പുതിയ അടവു തന്ത്രവുമായി ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശ്. തന്നെ വിജയിപ്പിച്ചാല്‍ ആവശ്യാനുസരണം മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്നാണ് ശ്രീപ്രകാശിന്റെ വാഗ്ദാനം. ഗുണമേന്മയുള്ള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കൈയെടുക്കുമെന്നും ശ്രീപ്രകാശ് പറയുന്നു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിക്കിടെയാണ് ശ്രീപ്രകാശ് ബിജെപിയുടെ ഇരട്ടത്താപ്പ് വെളിവാക്കിയത്. ദേശീയ തലത്തില്‍ ഗോവധത്തിനും ബീഫിനുമെതിരെ ബിജെപി നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ജയസാധ്യതക്കു വേണ്ടി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മലപ്പുറത്ത് ബീഫ് വാഗ്ദാനം ചെയ്യുന്നത്. നല്ല ബീഫ് കഴിക്കുന്നതിനെ ബിജെപി എതിര്‍ക്കുന്നില്ലെന്നായിരുന്നു ശ്രീപ്രകാശിന്റെ വാക്കുകള്‍.