ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ കേശവ് പ്രസാദ് മൗര്യ ആസ്പത്രിയില്‍. കടുത്ത രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മൗര്യയെ ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റിലില്‍ പ്രവേശിപ്പിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനിയാണ് മൗര്യ. തീവ്ര പരിചരണത്തില്‍ തുടരുന്ന മൗര്യ നാളെ ആസ്പത്രി വിടുമെന്ന് വാര്‍ത്താവൃത്തങ്ങള്‍ അറിയിച്ചു.