കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ദിലീപ് ഘോഷിന് ചെറിയ പനിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ട്.

കൊറോണ വൈറസ് പോയെന്നും, ബിജെപി പ്രവര്‍ത്തകര്‍ റാലിയും യോഗങ്ങളും നടത്തുന്നത് തടയാന്‍ മമതാബാനര്‍ജി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടുകയാണെന്നും ദിലീപ് ഘോഷ് അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്ത് കോവിഡ് രോഗബാധ വര്‍ധിക്കുന്നതിനിടെയായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന.