പെട്ടെന്നൊരു യാത്ര പോവാന്‍ ആഗ്രഹിച്ചിട്ടും കൈയ്യില്‍ കാശില്ലാത്തതിന്റെ പേരില്‍ ഇനി യാത്ര മുടക്കേണ്ടി വരില്ല. കാശില്ലെങ്കിലും ഇനി ഏതു എക്‌സ്പ്രസ്സു ട്രെയിനുകളിലും കയറി പോകാം.

റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം വകുപ്പാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. പെട്ടെന്നുള്ള യാത്രകള്‍ക്ക് ഇതോടെ പണം തടസ്സമല്ലാതായിരിക്കുകയാണ്. മുംബൈ ആസ്ഥാനമയി പ്രവര്‍ത്തിക്കുന്ന പെയ് ലേറ്റര്‍ കമ്പനിയുമായ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഐ.സ്.ആര്‍.ടി.സി വാക്താവ് സന്ദീപ് ദുത്ത പറഞ്ഞു. ഈ സര്‍വ്വീസിലൂടെ യാത്രക്കാര്‍ക്ക് അഞ്ചു ദിവസത്തേക്ക് വരെ പണം കൊടുക്കാതെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. 3.5 ശതമാനമായിരിക്കും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുക. ഈ സംഖ്യ അടുത്ത പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചാല്‍ മതിയാകും. ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് കാര്‍ഡ് പുറത്തിറക്കുന്ന കാര്യവും പരിഗണിക്കി ആലോചനയിലുണ്ടെന്ന ദുത്ത പറഞ്ഞു. പേരും മറ്റു വിവലാസങ്ങളും നല്‍കുന്നവര്‍ക്കായിരിക്കും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സാധ്യമാക്കുക എന്നും ദുത്ത പറഞ്ഞു.