kerala

വയനാട്ടില്‍ മൂന്നുവയസ്സുകാരനെ വെട്ടിക്കൊന്നു

By Chandrika Web

November 19, 2022

വയനാട്ടില്‍ അയല്‍വാസി മൂന്നുവയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തി. മാതാവിനും വെട്ടേറ്റു. പിതാവിന്റെ ബിസിനസ് പങ്കാളിയാണ് വെട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. നെടുമ്പാല കുഴിമുക്ക് പാറക്കല്‍ജയപ്രകാശിന്റെ മകന്‍ ആദിദേവ് ആണ് മരിച്ചത്.

ഇന്ന് രാവിലെ കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിലാണ് അന്ത്യം. കുഞ്ഞുമായി മാതാവ് അനില അങ്കണവാടിയിലേക്ക്‌പോകുമ്പോള്‍ റോഡില്‍വെച്ചാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

പള്ളിക്കവല സ്വദേശി ജിതേഷ് (45) ആണ് പ്രതി. പൊലീസ് കസ്റ്റഡിയിലെടുത്തു.