Connect with us

kerala

മെഗാ ബിസിനസ് സംരംഭക കൂട്ടായ്മയുമായി ബ്രമ്മ ലേണിംഗ് സൊലൂഷൻസ് കോഴിക്കോട്ട് ഓഗ.5 ന്

ഇതോടൊപ്പം കേരളത്തിലെ ഏറ്റവും വലിയ സംരംഭക കൂട്ടായ്മയ്ക്ക് മുന്നില്‍ പ്രോഡക്ട് ലോഞ്ച് ചെയ്യാനും സ്റ്റാളുകളിലൂടെ ,സെയില്‍സ്/ബ്രാന്‍ഡിംഗ് വളര്‍ത്താനും സാധ്യതകളുണ്ട്

Published

on

കേരളത്തില്‍ ആദ്യമായി 5000 ഓളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ ബിസിനസ് നോളജ് സമ്മിറ്റുമായി ബ്രമ്മ ലേണിങ്ങ് സോല്യൂഷന്‍സ്. ഓഗസ്റ്റ് 5 ന് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വെച്ചാണ് bizedge 2023 എന്ന ഇവന്റ് നടത്തുന്നത്. 9.30 മുതല്‍ തുടങ്ങുന്ന ഈ സമ്മിറ്റില്‍ സംരംഭകനും പീക്ക് പെര്‍ഫോര്‍മന്‍സ് കോച്ചുമായ സജീവ് നായര്‍, കേരളത്തിലെ ലീഡിങ്ങ് ബിസിനസ് സ്ട്രാറ്റജിസ്റ്റും ട്രെയിനറുമായ എ.ആര്‍ രഞ്ജിത് എന്നിവരുടെ സെഷനുകള്‍ ഉണ്ടാകും. ബിസിനസ് മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും എന്നതാണ് bizedge ന്റെ ഏറ്റവും വലിയ പ്രത്യേകത. സെലിബ്രിറ്റി സംരംഭകരുടെ പാനല്‍ ഡിസ്‌കഷന്‍, സ്റ്റാളുകള്‍, പാര്‍ടണറിങ്, ബി2ബി നെറ്റ് വര്‍ക്കിങ് തുടങ്ങി ഒരുപാട് അവസരങ്ങളും അവിടെയുണ്ടാകും.

ആഞ്ജലോ ജോര്‍ജ് (CEO, Bisleri), മെഹറൂഫ് മനലോടി (md, chairman- gtec), ഷാജു (popees), ഡോ.തോമസ് ജോര്‍ജ് (lead college) എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷനും ഒരു പ്രധാന ആകര്‍ഷണമാകും.

ഇതോടൊപ്പം കേരളത്തിലെ ഏറ്റവും വലിയ സംരംഭക കൂട്ടായ്മയ്ക്ക് മുന്നില്‍ പ്രോഡക്ട് ലോഞ്ച് ചെയ്യാനും സ്റ്റാളുകളിലൂടെ ,സെയില്‍സ്/ബ്രാന്‍ഡിംഗ് വളര്‍ത്താനും സാധ്യതകളുണ്ട്.

കഴിഞ്ഞ 15 വര്‍ഷത്തോളമായി കണ്‍സള്‍ട്ടിങ്ങിലൂടെയും ട്രെയിനിങ്ങുകളിലൂടെയും, ഇവന്റുകളിലൂടെയും നിരവധി സംരംഭകര്‍ക്ക് പിന്തുണ നല്‍കി വരുന്ന ബിസിനസ് കള്‍സള്‍ട്ടിങ് സ്ഥാപനമാണ് ബ്രമ്മ ലേണിങ് സൊല്യൂഷന്‍സ്. ഇതുവരെയായി 2500 ലേറെ പ്രമുഖ ബ്രാന്‍ഡുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ, ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസിന്റെ അയോണ്‍, ക്ലീനിങ്ങ് ബ്രാന്‍ഡായ Terol G , ONDC പ്ലാറ്റ്‌ഫോമായ placeorder.com എന്നിവരാണ് BizEdge ന്റെ പ്രധാന പാര്‍ട്ട്‌ണർമാർ .

രജിസ്‌ട്രേഷനും സ്റ്റാള്‍ ബുക്കിങ്ങിനും ബന്ധപ്പെടാം: 8129930222,8129971222

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനിവ് 2024: ദുബായ് കെഎംസിസിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലേക്കുള്ള ധനസഹായം വിതരണം നടത്തി

Published

on

ദുബായ് കെ എം സി സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ കനിവ് 2024 പദ്ധതിയുടെ ഭാഗമായുള്ള കിടപ്പ് രോഗികൾക്കുള്ള ധനസഹായ വിതരണം കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി സലാം മാമ്പ്ര നിർവ്വഹിച്ചു.

മാള ലീഗ് ഹൗസിൽ നടന്ന ചടങ്ങിന് മണ്ഡലം പ്രസിഡൻ്റ് നൗഷാദ് വാളൂർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി ഐ നിസാർ സ്വാഗതം പറഞ്ഞു വി കെ സെയ്ത് മുഹമ്മദ്, എം കെ ഇബ്രാഹിം ഹാജി, എ എ അഷറഫ് പുത്തൻ ചിറ,അഷറഫ് മാള, എൻ എസ് ഷൗക്കത്ത്, നസീബ മാരേക്കാട്, റഫീക്ക് കളത്തിൽ, എം എസ് അബ്ദുൾ ഗഫാർ, റാഫി അയ്യാരിൽ, നസീർ നമ്പൂരി മഠം,അലിയാർ കടലായി, അബ്ദുറഹ്മാൻ മാള, അഷ്റഫ് മാമ്പ്ര തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു ചടങ്ങിൽ ദുബായ് കെ എം സി സി സെക്രട്ടറി സലാം മാബ്രക്ക് യോഗം ആദരവ് നൽകി.

Continue Reading

kerala

വിജയമുദ്ര എജ്യു എക്‌സല്‍ എക്‌സ്‌പോക്ക് അതിഗംഭീര തുടക്കം

കോഴിക്കോട് ഇന്നലെ പ്രതികൂല കാലാവസ്ഥയിലും രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞെത്തി

Published

on

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിജ്ഞാനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ട് ചന്ദ്രിക വിജയമുദ്ര എജു എക്‌സല്‍ എക്‌സ്‌പോയ്ക്ക് തുടക്കം. വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും ക്ലാസുകളുടെ വൈവിധ്യം കൊണ്ടും മികവ് പുലര്‍ത്തിയ എജു എക്‌സ്‌പോയില്‍ മൊത്തം 10,000ല്‍ അധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

കോഴിക്കോട് ഇന്നലെ പ്രതികൂല കാലാവസ്ഥയിലും രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞെത്തി. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അടിമുടി ഉറച്ചു വാര്‍ക്കേണ്ട സമയം അതിക്രമിച്ചതായി ചടങ്ങ് ഉല്‍ഘാടനം ചെയ്ത എം.പി പറഞ്ഞു. പരമ്പരാഗത രീതികളും കോഴ്‌സുകളുമാണ് നമ്മുടെ കോളജുകളിലുളളത്. പല കോളജുകളിലും ബിരുദം, ബിരുദാനന്തര സിറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. പലതും അടച്ചു പൂട്ടുന്നു.

അതേസമയം ന്യുജന്‍ കോഴ്‌സുകള്‍ക്കായി മലയാളി വിദ്യാര്‍ത്ഥികള്‍ കൂട്ടതോടെ അന്യ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഒഴുകുന്നു. ഇതേ കുറിച്ച് ഗൗരവമായ ചര്‍ച്ച ഉയര്‍ന്നു വരണമെന്നും എം.കെ രാഘവന്‍ ആവശ്യപ്പെട്ടു. എഡിറ്റര്‍ കമാല്‍ വരദൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജോജോ ടോമി, അഡ്വ.നജ്മ തബ്ഷീറ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ഉന്നത വിജയം നേടിയവര്‍ക്ക് നജീബ് കാന്തപുരം എം.എല്‍.എ മെമെന്റോകള്‍ കൈമാറി. മുസ്‌ലീംഗ് ദേശീയ അസി.സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്‌ലിയ, ഇലാന്‍സ് ഡയറക്ടര്‍ അരുണ്‍ കുമാര്‍, ചന്ദ്രിക ഡി.ജി.എം നജീബ് ആലുക്കല്‍, എ.ഒ സല്‍മാന്‍, കോഴിക്കോട് റസി.മാനേജര്‍ മുനീബ് ഹസ്സന്‍, മാര്‍ക്കറ്റിങ്ങ് മാനേജര്‍ നബില്‍ തങ്ങള്‍ സംസാരിച്ചു. കോഴിക്കോട് റസി.എഡിറ്റര്‍ ലുക്മാന്‍ മമ്പാട് നന്ദി പരഞ്ഞു.

എക്‌സ്‌പോ ഇന്നും കോഴിക്കോട്,18ന് മഞ്ചേരി

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ക്ലാസുകളുടെ വൈവിധ്യവും ചന്ദ്രിക എജ്യു എക്‌സ്‌പോയെ വേറിട്ടതാക്കുന്നു. ഇന്നും കോഴിക്കോട് പാളയം ചിന്താ വളപ്പിലെ മെജസ്റ്റിക് ഹാളില്‍ നടക്കുന്ന എക്‌സ്‌പോ രാവിലെ 10ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. 18ന് മഞ്ചേരിയിലും 20ന് തിരൂരിലും 22ന് കണ്ണൂരിലും 25ന് വയനാട്ടിലും 27ന് പട്ടാമ്പിയിലും 30ന് കൊല്ലത്തും ജൂണ്‍ 1ന് ആലുവയിലുമായി നടക്കുന്ന എക്‌സ്‌പോയില്‍ പങ്കെടുക്കുവാന്‍ ഇതുവരെ പതിനായിരത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Continue Reading

Film

‘കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും നടക്കില്ല’: കെ.സി. വേണുഗോപാൽ

Published

on

കോഴിക്കോട്: സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്‍റെ മതേതര സമൂഹം കൂട്ടുനിൽക്കില്ല. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണെന്നും അതിന് രാഷ്ട്രീയത്തിന്‍റെ നിറം വേണ്ടെന്നും കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ.സി. വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സത്യൻ മാഷിന്റെ അവസാന സിനിമയായ ‘അനുഭവങ്ങൾ പാളിച്ചകളി’ൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞുസീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ഇരുപതുകാരൻ പയ്യനിൽ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാൾ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തിൽ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ നിൽപ്പുണ്ട് മമ്മൂട്ടി എന്ന പേര്.ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും ‘പൊന്തന്‍മാട’യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്.

കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല. അമ്പത് വർഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.

Continue Reading

Trending