റിയാദ്: ഫുട്‌ബോള്‍ ലോകം ആവേശപൂര്‍വം കാത്തിരുന്ന പരമ്പരാഗത വൈരികളുടെ പോരാട്ടത്തില്‍ ബ്രസീലിന് ജയം. ഓരോ മിനിറ്റിലും ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തില്‍ ഇഞ്ചുറിടൈമിന്റെ മൂന്നാംമിനിറ്റില്‍ നേടിയ ഗോളിനാണ് ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പിച്ചത്. സൂപ്പര്‍താരം നെയ്മറെടുത്ത കോര്‍ണര്‍കിക്കില്‍ തലവെച്ച മിറാന്‍ഡയാണ് ബ്രസീലിന് വിജയഗോള്‍ സമ്മാനിച്ചത്.

ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ഡി മരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങളില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. കളിയില്‍ മികവ് പുലര്‍ത്തിയെങ്കിലും ബ്രസീലിന് ഗോള്‍ നേടാന്‍ ഇഞ്ചുറിടൈം വരെ കാത്തിരിക്കേണ്ടി വന്നു. കളിയിലുടനീളം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒടുവില്‍ നെയ്മറുടെ കാലുകളില്‍ നിന്ന് ഗോളിലേക്കുള്ള വഴിയും തുറന്നു.