പുതുതായി പുറത്തുവിട്ട ചുരുക്കപ്പട്ടികയില് നൈജീരിയന് താരം വിക്ടര് ഒസിമെന് മൂന്നാം സ്ഥാനവും ലഭിച്ചു.
കൈറോ: ആഫ്രിക്കയിലെ മികച്ച ഫുട്ബോള് താരത്തിനുള്ള പ്രശസ്തമായ പുരസ്കാരത്തിനായി ഈജിപ്ത് താരം മുഹമ്മദ് സലാഹും മൊറോക്കോയുടെ അഷ്റഫ് ഹകിമിയും തമ്മില് കടുത്ത മത്സരത്തിലാണ്. പുതുതായി പുറത്തുവിട്ട ചുരുക്കപ്പട്ടികയില് നൈജീരിയന് താരം വിക്ടര് ഒസിമെന് മൂന്നാം സ്ഥാനവും ലഭിച്ചു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയെ യുവേഫ ചാമ്പ്യന്സ് ലീഗ് ഫൈനലിലേക്കും ക്ലബ് ലോകകപ്പില് റണ്ണേഴ്സ് അപ്പിലേക്കും നയിച്ച മികച്ച പ്രകടനങ്ങളാണ് ഹകിമിയെ പട്ടികയില് മുന്നിരയില് നിലനിറുത്തിയത്. ഡിസംബറില് ആരംഭിക്കുന്ന ആഫ്രിക്കന് നാഷന്സ് കപ്പില് മൊറോക്കോയെ കിരീടത്തിലേക്ക് നയിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഹകിമിയുടെ പേര് വീണ്ടും ചുരുക്കപ്പട്ടികയില് എത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഹകിമിക്ക് ഈ പട്ടികയില് ഇടം ലഭിച്ചിരുന്നു.രണ്ട് തവണ ആഫ്രിക്കന് ഫുട്ബോളര് പുരസ്കാരം നേടിയ മുഹമ്മദ് സലാഹ്, ഇടവേളയ്ക്ക് ശേഷം ലിവര്പൂളിനായി പ്രീമിയര് ലീഗില് കിരീടനേട്ടം കൈവരിച്ചതാണ് വീണ്ടും ഫൈനല് പട്ടികയില് ഇടം നേടാന് സഹായിച്ചത്. കഴിഞ്ഞ സീസണില് 29 ഗോളുമായി പ്രീമിയര് ലീഗ് ഗോള്ഡന് ബൂട്ട് ഏറ്റുവാങ്ങിയതും സലാഹിന്റെ നേട്ടങ്ങളില് ഒന്നാണ്.തുര്ക്കിയിലെ ഗലറ്റസറായ് ക്ലബ്ബിനായി കളിക്കുന്ന വിക്ടര് ഒസിമെന് നൈജീരിയയ്ക്കും ക്ലബിനും വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്, അതുവഴിയാണ് അദ്ദേഹത്തിന് ചുരുക്കപ്പട്ടികയില് സ്ഥാനം ലഭിച്ചത്.
ഈഡന് ഗാര്ഡനില് 124 റണ്സ് എന്ന ചെറുതായ വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ, നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്.
കൊല്ക്കത്ത: ആദ്യ ഇന്നിങ്സില് 30 റണ്സിന് ലീഡ് സ്വന്തമാക്കിയിട്ടും രണ്ടാം ഇന്നിങ്സില് അതേ അളവില് തോല്വി വഴങ്ങി ഇന്ത്യ. ഈഡന് ഗാര്ഡനില് 124 റണ്സ് എന്ന ചെറുതായ വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ, നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. രണ്ട് റണ്സിനിടെ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ടീം പൂര്ണമായും സമ്മര്ദ്ദത്തിലായി. തുടര്ന്ന് ബാറ്റര്മാര് നിരന്തരം പുറത്താകുകയും ഇന്ത്യ 93 റണ്സില് ഒതുങ്ങുകയും ചെയ്തു.
1997ല് വെസ്റ്റിന്ഡീസിനെതിരെ 120 റണ്സ് പിന്തുടര്ന്ന് 81 റണ്സിന് ഓള്ഔട്ടായതിനു ശേഷമാണ് ഇന്ന് 125ല് താഴെയുള്ള ടാര്ഗറ്റ് ഇന്ത്യ കൈവിട്ടത്. 28 വര്ഷത്തിനിടയിലെ ഏറ്റവും മോശം ചേസിങ്ങാണിത്.
ഇന്ത്യ ചേസിങ്ങില് പരാജയപ്പെട്ട കുറഞ്ഞ സ്കോറുകള്:
120 വെസ്റ്റിന്ഡീസിനെതിരെ, 1997 (ബ്രിജ്ടൗണ്)
124 ദക്ഷിണാഫ്രിക്കക്കെതിരെ, 2025 (ഈഡന് ഗാര്ഡന്സ്)
147 ന്യൂസിലന്ഡിനെതിരെ, 2024 (വാംഖഡെ)
176 ശ്രീലങ്കക്കെതിരെ, 2015 (ഗാലെ)
193 ഇംഗ്ലണ്ടിനെതിരെ, 2025 (ലോര്ഡ്സ്)
സ്പിന്നിന് അത്യധികം സഹായകമായ പിച്ച് ഒരുക്കിയത് ഇന്ത്യന് ടീമിനെതിരായി പ്രവര്ത്തിച്ചുവെന്നാണ് പൊതുവിലയിരുത്തല്. ബാറ്റര്മാരുടെ പരാജയമാണ് തോല്വിക്ക് കാരണം എന്നും പ്രതിരോധിക്കാന് കഴിഞ്ഞിരുന്നുവെങ്കില് മത്സരം ഇന്ത്യക്കായിരുന്നുവെന്നും കോച്ച് ഗൗതം ഗംഭീര് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയുടെ തെംബാ ബവുമയുടെ (55*) ശാന്തമായ ഇന്നിങ്സ് ഗംഭീര് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
സ്പിന്നിങ് പിച്ചുകളെ ശക്തമായി വിമര്ശിച്ച് മുന് ഇന്ത്യന് താരം ഹര്ഭജന് സിങ് പ്രതികരിച്ചു. ”ടെസ്റ്റ് ക്രിക്കറ്റിന് ആര്.ഐ.പി. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി തയാറാക്കുന്ന പിച്ചുകള് മത്സരത്തിന്റെ ഗുണനിലവാരം നശിപ്പിക്കുന്നു. ബാറ്റര്മാര്ക്കും ബൗളര്മാര്ക്കും കഴിവുകള് തെളിയിക്കാനാവുന്നില്ല. പിച്ചിന്റെ സ്വഭാവമാണ് എല്ലാം നിശ്ചയിക്കുന്നത്. ഇത്തരത്തിലുള്ള പിച്ചുകളില് കളിക്കാര് ഒരിക്കലും വളരില്ല” ഹര്ഭജന് അഭിപ്രായപ്പെട്ടു.
ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില് അര്മേനിയയെ 19 ന് തകര്ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.
പോര്ട്ടോ: ഫിഫ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില് പോര്ച്ചുഗല് നിര്ഭാഗ്യമില്ലാതെ മുന്നേറി. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില് അര്മേനിയയെ 19 ന് തകര്ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. സസ്പെന്ഷനിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്ഡോയില്ലാതെയാണ് പോര്ച്ചുഗല് കളത്തിലിറങ്ങിയത്. എങ്കിലും ബ്രൂണോ ഫെര്ണാണ്ടസും ജാവോ നെവസും നേടിയ ഹാട്രിക്കുകള് പോര്ച്ചുഗലിന് വമ്പന് വിജയം സമ്മാനിച്ചു.
ആറ് മത്സരങ്ങളില് നിന്ന് നാല് ജയവും ഒരു സമനിലയും ഒരു തോല്വിയും നേടി പോര്ച്ചുഗലിന് 13 പോയിന്റ്. രണ്ടാമിടത്തെ ഹംഗറി അയര്ലന്ഡിനോട് 2-3ന് തോറ്റതോടെ പോര്ച്ചുഗലിന്റെ മുന്നേറ്റം തടസ്സമില്ലാതെ തുടരുകയായിരുന്നു.
2026 ലോകകപ്പില് കളിച്ചാല് ക്രിസ്റ്റ്യാനോയ്ക്ക് ആറ് ലോകകപ്പുകളില് പങ്കെടുക്കുന്ന അപൂര്വ നേട്ടം സ്വന്തമാകും. മെസ്സിയും ഇറങ്ങുകയാണെങ്കില് ഈ റെക്കോര്ഡ് ഇരുവരും പങ്കിടും. അയര്ലന്ഡിനെതിരായ മത്സരത്തില് ചുവപ്പ് കാര്ഡ് കണ്ടതോടെ 40കാരനായ താരം ഈ മത്സരത്തില് പുറത്തായിരുന്നു.
ഫെര്ണാണ്ടസിന്റെ ഗോളുകള്. 30, 41, 81 മിനിറ്റുകളില് നെവസും വലകുലുക്കി. റെനാട്ടോ വേഗ (ഏഴ്), ഗോണ്സാലോ റാമോസ് (28), ഫ്രാന്സിസ്കോ കോണ്സെയ്സോ (90+2) എന്നിവാണ് മറ്റു ഗോള്സ്കോറര്മാര്. അര്മേനിയക്കായി എഡ്വാര്ഡ് സ്പെര്ട്സിന് (18) ആശ്വാസ ഗോള് നേടി.
മത്സരത്തിന്റെ ഏഴാം മിനിറ്റില് തന്നെ പോര്ച്ചുഗല് ലീഡ് എടുത്തു. 18ാം മിനിറ്റില് അര്മേനിയ സമനില പിടിച്ചെങ്കിലും അതിനുശേഷം മത്സരം പൂര്ണമായും പറങ്കിപ്പടയുടെ നിയന്ത്രണത്തിലായിരുന്നു. ഹാഫ് ടൈമില് തന്നെ സ്കോര് 51. രണ്ടാം പകുതിയില് നാലു ഗോളുകള് കൂടി അര്മേനിയയുടെ വലയില്. അവസാന വിസില് മുഴങ്ങിയപ്പോള് സ്കോര് 91.
തുടര്ച്ചയായി ഏഴാം തവണയാണ് പോര്ച്ചുഗല് ലോകകപ്പിനായി യോഗ്യത നേടുന്നത്. ക്രിസ്റ്റ്യാനോയുടെ സസ്പെന്ഷന് കാരണം ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകാന് സാധ്യതയുണ്ട്.
ടിബിലിസി (ജോര്ജിയ): മുന് ചാമ്പ്യന്മാരായ സ്പെയിന് 2026 ലോകകപ്പിന്റെ വാതില്പ്പടിയിലേക്കെത്തി. ഗ്രൂപ്പ് ഇ-യിലെ അഞ്ചാം മത്സരത്തില് ജോര്ജിയയെ 40ന് പരാജയപ്പെടുത്തി.
ഒയര്സബല് (11ാം മിനിറ്റില് പെനാല്റ്റി, 63), മാര്ട്ടിന് സുബിമെന്ഡി (22), ഫെറാന് ടോറസ് (34) എന്നിവരായിരുന്നു സ്കോറര്മാര്.
അഞ്ച് മത്സരങ്ങളിലും ജയിച്ച സ്പെയിനിന് 15 പോയിന്റ്. അവസാന മത്സരത്തില് നേരിടേണ്ടത് 12 പോയിന്റുള്ള തുര്ക്കിയെ. തോറ്റാലും വലിയ പ്രശ്നമൊന്നുമില്ല; കാരണം ഇതുവരെ ഒരു ഗോള്പോലും വഴങ്ങാത്ത സ്പെയിന് 19 ഗോളുകള് അടിച്ചുകഴിഞ്ഞു. ഈ വ്യത്യാസം മറികടക്കാന് തുര്ക്കിക്ക് കുറഞ്ഞത് ഏഴ് ഗോളിന്റെയെങ്കിലും വിജയം ആവശ്യമാണ്.
തുര്ക്കി ബള്ഗേറിയയെ 20ന് തകര്ത്താണ് 12 പോയിന്റിലെത്തിയത്.
മക്കമദീന ഹൈവേയില് ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്ക്കെതിരായ കേസ് പിന്വലിക്കാന് യു.പി. സര്ക്കാര് നീക്കം തുടങ്ങി
500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്ത്ഥികള് ഉള്പ്പെടെ അഞ്ചുപേര് അറസ്റ്റില്
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്കുമെന്ന് തെലങ്കാന സര്ക്കാര്
തദ്ദേശ തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥി നിര്ണയത്തില് അവഗണിക്കപ്പെട്ടതില് മനംനൊന്ത് ആര്എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
സഹപ്രവര്ത്തകയെ പീഡിപ്പിക്കാന് ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
ബിഎല്ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്ന്ന്; രജിത് നാറാത്ത്