എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് തീര്‍ത്തും നിരാശാജനകമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ജനവിരുദ്ധ നയങ്ങളുടെ പുനരാവിഷ്‌കരണം മാത്രമാണ് ഈ ബജറ്റ്. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുമ്പോഴും യുവാക്കള്‍ക്ക് പ്രതീക്ഷനല്‍കുന്ന പദ്ധതികളോ ,ചെറുകിട വ്യവസായങ്ങള്‍ക്കോ,കാര്‍ഷിക രംഗത്തിനോ ഈ ബജറ്റില്‍ ഒന്നും തന്നെ ഇല്ല .

ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തിയതിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിലൂടെ പൊറുതിമുട്ടുന്ന ജനത്തിനുമേല്‍ അമിത ഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്.വളര്‍ച്ചാനിരക്ക് താഴെ നില്‍ക്കുന്ന രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു പദ്ധതിയും സര്‍ക്കാരിന്റെ മുമ്പിലില്ല.

കോര്‍പറേറ്റ് താല്പര്യങ്ങളെ സംരക്ഷിക്കുന്ന ബിജെപി നയമാണ് ബജറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. പൂര്‍ണമായും അക്ഷര സാക്ഷരത കൈവരിക്കാത്ത രാജ്യത്തെ ജനങ്ങളോട് ഡിജിറ്റല്‍ സാമ്പത്തിക വിനിമയത്തെകുറിച്ച് പറയുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ്.കേരളത്തോട് ബജറ്റില്‍ കടുത്ത രാഷ്രീയ വിവേചനം തന്നെയാണ് കാണിച്ചത്. ഇത് പ്രതിഷേധാര്‍ഹമാണ്.