നടി അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളെ തുടര്‍ന്നാണ് ബുംറ അണ്‍ഫോളോ ചെയ്തിരിക്കുന്നത്. നിലവില്‍ 24 പേരെയാണ് ബുംറ ഫോളോ ചെയ്യുന്നത്. നേരത്തെ, ബുംറ ഫോളോ ചെയ്ത 25 പേരില്‍ ഏകനടിയായിരുന്നു പ്രേമം ഫെയിം അനുപമ പരമേശ്വരന്‍. എന്നാല്‍ അനുപമയെ അണ്‍ഫോളോ ചെയ്യാനുള്ള കാരണമെന്താണെന്ന് അറിയാതെ അങ്കലാപ്പിലായിരിക്കുകയാണ് ആരാധകര്‍.

ഇരുപത്തിയഞ്ചുപേരെ മാത്രം ഫോളോ ചെയ്തിരുന്ന ബുംറയുടെ ട്വിറ്റര്‍ ഫോളോ ലിസ്റ്റിലെ ഏക നടി അനുപമ പരമേശ്വരനാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. ഒരു ദശലക്ഷം ഫോളോവേഴ്‌സുള്ള ബുംറ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്ന ഏക നടിയും അനുപമ പരമേശ്വരനായിരുന്നു. ബുംറയെ പിന്തുടരുന്നത് 1.43 മില്ല്യണ്‍ ആളുകളാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പുറത്തുവരുന്ന ഗോസിപ്പുകളിലൊന്നിലും സത്യമില്ല. ഇത്തരത്തിലുള്ള ബന്ധങ്ങള്‍ സര്‍വ്വസാധാരണയായി വരുന്ന ഗോസിപ്പുകളാണെന്നുമായിരുന്നു ഗോസിപ്പുകളോട് അനുപമയുടെ പ്രതികരണം.

എബി ഡിവില്ലിയേഴ്‌സ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, റോജര്‍ ഫെഡറര്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എം.എസ്. ധോനി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവരാണ് ബുമ്ര ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുള്ളത്. നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവായി അരങ്ങേറുന്ന ചിത്രത്തിന്റെ സഹസംവിധായികയായി പ്രവര്‍ത്തിക്കുകയാണ് അനുപമ. പ്രേമം സൂപ്പര്‍ ഹിറ്റായ ശേഷം അന്യഭാഷ സിനിമകളുടെ തിരക്കിലായിരുന്നു മലയാളി താരം.