കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ റോഡരികില്‍ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബൈപ്പാസിലെ ഹൈലൈറ്റ് മാളിനടുത്താണ് പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തിയത്. ഊര്‍നരി സുരേഷ് (38) ആണ് മരിച്ചത്.

നാട്ടുകാരാണ് മൃതദേഹം കണ്ടത്. മരണ കാരണം വ്യക്തമല്ല. പൊലിസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി വാഹനമിടിച്ച് മരിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലിസ്.