യോണ്ടെ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ട്രെയിന്‍ പാളം തെറ്റി 53 പേര്‍ മരിച്ചു. തലസ്ഥാനമായ യോണ്ടേക്ക് 120 കിലോമീറ്റര്‍ അകലെ എസേകയില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11നാണ് അപകടമുണ്ടായത്. 300ലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. കാമറൂണില്‍ ട്രെയിന്‍ പാളം തെറ്റി 53 മരണം


Dont miss: ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ യാത്ര; മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍ വിപണിയില്‍


യോണ്ടെയില്‍ നിന്ന് ദൗളയിലേക്ക് ഇന്റര്‍സിറ്റി പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. യോണ്ടെ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുമ്പോള്‍ കൂടുതല്‍ വാഗണുകള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇവയില്‍ കൂടുതല്‍ ആളുകള്‍ കയറിയതാവാം അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സാധാരണ 600 ആളുകള്‍ കയറേണ്ട ട്രെയിനില്‍ 1300 ആളുകളാണ് അപകടം നടക്കുമ്പോള്‍ ട്രെയിനിലുണ്ടായിരുന്നത്. കാമറൂണ്‍ ഉള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. അറ്റകുറ്റി പണികള്‍ യഥാസമയം നടത്താത്തതും സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

_92022169_mediaitem92022168

Watch video:

https://www.youtube.com/watch?v=3knF8fmcNKA