ന്യൂഡല്‍ഹി: കര്‍ണാടകയിലുണ്ടായ കാര്‍ അപകടത്തില്‍ കേന്ദ്ര ആയുഷ്, പ്രതിരോധ മന്ത്രി ശ്രീപദ് നായ്ക്കിന് പരിക്ക്. അദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭാര്യ വിജയയും പഴ്‌സണല്‍ സെക്രട്ടറി ദീപക്കും മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

ശ്രീപദ് നായ്ക് അപകടനില തരണം ചെയ്തു. ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിലാണ് അപകടമുണ്ടായത്. യെല്ലാപൂരില്‍ നിന്ന് ഗോകര്‍ണയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.