ബംഗളൂരു: ബി.ജെ.പിയുടെ പരാതിയില്‍ ദലിത് യുവനേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിക്കെതിരെ പൊലീസ് കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലി അലങ്കോലപ്പെടുത്താന്‍ ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.ചിത്രദുര്‍ഗ പോലീസാണ് ജിഗ്‌നേഷ് മേവാനിക്കെതിരെ കേസെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ കടന്നുകയറി കസേര എറിഞ്ഞ് പ്രതിഷേധിക്കാനായിരുന്നും കര്‍ണാടകയിലെ യുവാക്കളോട് ജിഗ്‌നേഷ് മേവാനി പറഞ്ഞത്. വാര്‍ത്താസമ്മേളനത്തിലാണ് ജിഗ്‌നേഷ് മേവാനി മോദിയുടെ തെരഞ്ഞെടുപ്പ് റാലി അലങ്കോലപ്പെടുത്താന്‍ ആഹ്വാനം ചെയ്തത്.

ബംഗളൂരുവില്‍ 15 ന് നടക്കുന്ന പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ കടന്നുചെല്ലണം. കസേരകള്‍ എടുത്തെറിഞ്ഞ്, യോഗം തടസ്സപ്പെടുത്തണം. എന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വാഗ്ദാനം ചെയ്ത ജോലി എവിടെ എന്ന് ചോദിക്കണം. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു