ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 82 ശതമാനം പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 83 ശതമാനമായിരുന്നു വിജയശതമാനം.
രാജ്യത്തെ 10,678 സ്‌കൂളുകളില്‍ നിന്നായി 1098891 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മൊഡറേഷന്‍ സംബന്ധിച്ച് അഭ്യൂഹമുയര്‍ന്ന സാഹചര്യത്തില്‍ ഫലപ്രഖ്യാപനം വൈകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഫലം ഇന്നു വന്നത്. വിദ്യാര്‍ത്ഥികളുടെ ഉപരിപഠന പ്രവേശനത്തെ ബാധിക്കുമെന്നതിനാല്‍ ഇത്തവണയും മൊഡറേഷന്‍ നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ മൊഡറേഷന്‍ ഇല്ലാതെയായിരിക്കും മൂല്യനിര്‍ണയം.