എം.കെ മുനീര്‍

ഒരു മകനെന്ന നിലയില്‍ എനിക്കേറ്റവും ആത്മനിര്‍വൃതി നല്‍കുന്ന ഒരു കാര്യം എന്റെ പിതാവിന്റെ പേരില്‍ ഉയര്‍ന്നു നില്‍ക്കുന്ന സി എച്ച് സെന്ററുകളാണ്.

ജാതി മത വര്‍ഗ്ഗമെന്യേ എത്രയെത്ര പാവങ്ങള്‍ക്കാണ് ഇവിടെ നമ്മുടെ സഹോദരങ്ങള്‍ ഉച്ചഭക്ഷണം, നോമ്പ് കാലത്ത് നോമ്പ് തുറക്കുള്ള വിഭവങ്ങള്‍, അത്താഴം എന്നിവ നല്‍കുന്നത്. എത്ര പേര്‍ക്കാണ് ഡയാലിസിസിലൂടെ സമാശ്വാസം ലഭ്യമായിട്ടുള്ളത്.മരുന്ന് വാങ്ങുക എന്നത് ഇന്നേറ്റവും ചെലവുള്ള ഒന്നാണ്. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി വിഷമിക്കുന്നത് പോലെ, ഒരു ദിവസം കഴിക്കാനുള്ള മരുന്നിന് വേണ്ടിയും ആളുകള്‍ അലയുന്നു.ഇത്തരം മനുഷ്യരെ മുന്‍വിധികളില്ലാതെ, ഒരു നിമിഷം പോലും നിശ്ചലമാവാതെ സദാസഹായിക്കുന്ന മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരോട്, സി എച്ച് സെന്ററിന്റെ പ്രവര്‍ത്തകരോട് എങ്ങനെയാണ് ഞാനെന്റെ കടപ്പാട് അറിയിക്കുക..

എന്റെ പ്രസ്ഥാനം എന്റെ പിതാവിന് നല്‍കിയിട്ടുള്ള ഏറ്റവും മഹത്തായ, അതുല്യമായ സ്മാരക മല്ലേ ഇത്. മറ്റെന്തൊക്കെ മണി സൗധങ്ങളുണ്ടാക്കിയാലും സി എച്ച് സെന്ററിലൂടെ ആശ്വാസം ലഭിക്കുന്ന ആളുകളുടെ പ്രാര്‍ത്ഥനയോളം വേറെന്താണ് എന്റെ പിതാവിന് ലഭിക്കാനുള്ളത്. എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി സി എച്ച് സെന്ററിന്റെ പ്രവര്‍ത്തകന്മാരെ അറിയിക്കുന്നു. പ്രാര്‍ത്ഥനകളില്‍ നിത്യസാന്നിദ്ധ്യമായി നിങ്ങളെന്നുമുണ്ടാവും..അതോടൊപ്പം ഈ മഹാഉദ്യമം ഗംഭീരവിജയമാക്കാന്‍ പതിനേഴാം തിയ്യതി (നാളെ)നടക്കുന്ന ഫണ്ട് സമാഹരണത്തിലേക്ക് എല്ലാവരും അകമഴിഞ്ഞ് സഹായിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് ഒരു പുത്രനെന്ന നിലയില്‍ പിതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നിന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ സദ് പ്രവര്‍ത്തി സര്‍വ്വശക്തന്‍ സ്വീകരിക്കട്ടെ..