kerala
കണ്ണീരൊപ്പുന്ന കനിവിന്റെ കേന്ദ്രങ്ങള്‍
സഫാരി സൈനുല്‍ ആബിദീന്‍
കേരളത്തിലെ സാമൂഹിക സേവന, ജാവകാരുണ്യ ആതുര രംഗങ്ങളില്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് സി.എച്ച് സെന്ററുകള്‍. 2001ല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ ഇന്ന് കേരളത്തിലെ വിവിധ ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, വിവിധ നാടുകളിലെയും പ്രദേശങ്ങളിലെയും അശരണരും നിരാലംബരുമായ രോഗികളുടെ ആശ്രയ കേന്ദ്രമായി വളര്‍ന്നിരിക്കുകയാണ്. സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളാണ് സി.എച്ച് സെന്ററുകളുടേതെന്ന് പറയുന്നത് അതിശയോക്തിയല്ല. മറിച്ച യാഥാര്‍ത്ഥ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സി.എച്ച് സെന്റര്‍ എന്ന കാരുണ്യ കേന്ദ്രങ്ങള്‍ നിരാലംബരുടെ ആശ്രയമായിത്തീരുകയാണ്.
മെഡിക്കല്‍ കോളോജുകള്‍ കേന്ദ്രീകരിച്ച സി.എച്ച് സെന്ററുകള്‍ ഇപ്പോള്‍ ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ചും താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മരുന്നും ഭക്ഷണവും വിതരണം ചെയ്തു കൊണ്ട് തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനം ഇന്ന് ആതുരസേവനത്തിന്റെ വിവിധ തലങ്ങളിലേക്ക് പടര്‍ന്നിരിക്കുന്നു. ഈ വിനീതന് കൂടി നേതൃത്വം നല്കുന്ന തലശ്ശേരി സി.എച്ച് സെന്റര്‍ അതിന്റെ ആദ്യകാലം മുതലേ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമൊക്കെ ഭക്ഷണം നല്കി വരുന്നു. കൊവിഡ് കാലത്ത് തലശ്ശേരി എല്ലാ ആശുപത്രികളിലും ഈ സേവനമെത്തിക്കാന്‍ തലശ്ശേരി സി.എച്ച് സെന്ററിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇഫ്താറിനും അത്താഴത്തിനും ഭക്ഷണം നല്‍കുന്നത് പോലെ പെരുന്നാളിനും ഓണത്തിനും ക്രിസ്തുമസ്സിനും വിഷുവിനുമൊക്കെ തലശ്ശേരി സി.എച്ച് സെന്ററിനല്‍ പ്രത്യേകം ഭക്ഷണവും സൗകര്യങ്ങളും ഒരുക്കാറുണ്ട്. ജാതിമത ഭേദമന്യെ എല്ലാ വിഭാഗം ജനങ്ങളും ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളായി മാറുന്നു.
തലശ്ശേരി, തിരുവനന്തപുരം, മഞ്ചേരി, തൃശൂര്‍, എറണാകുളം, ബാംഗ്ലൂര്‍ നിംഹാന്‍സ്, മംഗലാപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ കേന്ദ്രങ്ങള്‍ ഇന്ന് രോഗികളുടെയും, കൂട്ടിരുപ്പുകാരുടെയും പ്രധാന ആശ്രയകേന്ദ്രമായി മാറിയിട്ടുണ്ട്. ഇതിലൂടെ ജീവകാരുണ്യ സേവന രംഗത്ത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശപ്പെടാന്‍ സാധിക്കാത്ത മേല്‍വിലാസം ഉണ്ടാക്കിയെടുക്കാനും മുസ്ലിം ലീഗിന് സാധിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. സേവനത്തിനും, സ്നേഹത്തിനും മതരാഷ്ട്രീയ വിവേചനങ്ങളോ വേര്‍തിരിവുകളോ കാണിക്കാതെ പ്രവര്‍ത്തിക്കുന്ന കാരുണ്യ കേന്ദ്രങ്ങള്‍ സാമൂഹത്തിന് നല്കുന്ന സന്ദേശവും മറ്റൊന്നല്ല. എല്ലാ വേര്‍തിരിവുകള്‍ക്കുമപ്പുറം നമ്മളെല്ലാം പച്ചയായ മനനുഷ്യരാണെന്നും, വേദനയിലും ദുഖത്തിലും പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയേണ്ടവരാണെന്നുമുള്ള സന്ദേശമാണ്.
തീരെ ദരിദ്രരായ രോഗികള്‍ക്ക് തികച്ചും സൗജന്യമായിട്ടാണ് സി.എച്ച് മിക്ക സെന്ററുകളിലും സേവനം നല്‍കുന്നത്. രോഗികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഭക്ഷണ വിതരണം എന്നിവയും സി എച്ച് സെന്ററുകളുടെ സവിശേഷതയാണ്.
കോഴിക്കോട് ജില്ലയില്‍ ചൂലൂര്‍ എം വി ആര് കാന്‍സര്‍ റിസര്‍ച്ച് സെന്ററിനോട് അനുബന്ധിച്ചും താമരശ്ശേരിയിലും സി എച്ച് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചൂലൂരിലെയും തിരുവന്തപുരത്തെയും സി.എച്ച് സെന്ററുകള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബാണ്. തിരുവനന്തപുരം സി എച്ച് സെന്റര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര് സി സി) ചികിത്സക്കെത്തുന്ന കാന്‍സര്‍ രോഗികളുടെ വലിയ ആശ്രയമാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുള്ളവരും സംഘടനാ പ്രതിനിധികളും തിരുവന്തപുരം സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ പരസ്യമായി തന്നെ അഭിനന്ദിക്കാറുണ്ട്. രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കുമുള്ള താമസസൗകര്യം, ഭക്ഷണം എന്നിവ ഇവിടെ ലഭ്യമാക്കുന്നുണ്ട്. പ്രതിദിനം 250 പേര്‍ക്കുള്ള ഭക്ഷണ താമസ സൗകര്യമാണ് ഒരുക്കുന്നത്. ഭക്ഷണവും, വാര്‍ഡുകളിലെ താമസവും പൂര്‍ണ്ണമായും സൗജന്യമാണ്.
ലോകം കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ ഒറ്റപ്പെട്ട പോയ കിടപ്പ് രോഗികള്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും മരുന്നുകള്‍ എത്തിക്കാന്‍ വലിയ പരിശ്രമമാണ് സി.എച്ച് സെന്ററുകള്‍ നടത്തിയിരുന്നു. കിടപ്പിലായ രോഗികളെ പരിചരിക്കുന്ന പാലിയേറ്റീവ് കെയര്‍ സംവിധാനം ആരംഭിക്കുന്നതും ഈ കാലത്താണ്.
ജാതി മത രാഷ്ട്രീയം നോക്കാതെ നിരവധിയാളുകളാണ് സി.എച്ച് സെന്ററിലേക്ക് സഹായമെത്തിക്കുന്നത്. സി.എച്ച് എന്ന ദാര്‍ശനികനായ നേതാവിന്റെ ജനകീയ മനസ്സും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ ദര്‍ശനവുമാണ് സി.എച്ച് സെന്ററുകള്‍ക്ക് വഴിയൊരുക്കിയതെന്ന് സമൂഹം മനസ്സിലാക്കുന്നു. ജീവിത കാലത്ത് സമുദായത്തിന്റെ വിദ്യഭ്യാസ പുരോഗതിക്കായിരുന്നു തന്റെ ദര്‍ശനങ്ങളും കര്‍മ്മങ്ങളും സി.എച്ച് വിനിയോഗിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ വിയോഗ ശേഷം ആ ഓര്‍മ്മകള്‍ ഒരു സമൂഹത്തിന്റെ ജീവകാരുണ്യ ആതുര സേവന പ്രവര്‍ത്തനങ്ങളെ വഴി നടത്തുകയാണെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും.
kerala
ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
മലയോര മേഖലയില്‍ ഉള്ളവര്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷിദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
kerala
കോട്ടയത്ത് സ്കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്
നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
കോട്ടയത്ത് സ്കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു.
വളവില്‍ നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ ഒരു വശത്തേക്ക് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വാഹനം പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. 42 കുട്ടികളും നാല് അധ്യപകരും ഉള്‍പ്പെട്ട സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുകമ്പോഴായിരുന്നു അപകടം.
kerala
ശബരിമല സ്വര്‍ണക്കൊള്ള; മൂന്നാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍
ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ ഇന്ന് നിര്‍ണായക ദിനം. മൂന്നാംഘട്ട അന്വേഷ ണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘം കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. അന്വേഷണത്തിനായി കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമയം തേടുന്നത്. മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുളള അന്വേഷണ പുരോഗതികള്‍ ഇന്ന് കോടതിയെ അറിയിക്കും. ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടിയേക്കും
അന്വേഷണത്തിന്റെ അടുത്ത നീക്കവും എസ്.ഐ.ടി കോടതിയെ അറിയിക്കും. കേസിന്റെ തുടര്‍ നടപടികളില്‍ ഇന്നത്തെ ഹൈക്കോടതിയുടെ തീരുമാനവും നിര്‍ണായകമാണ്. കോടതി പുതിയ എന്തെങ്കിലും നിര്‍ദേശം അന്വേഷണ സംഘത്തിന് നല്‍കാനും സാധ്യതയുണ്ട്. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം ആയതിനാല്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമായി കോടതിയെ എസ്.ഐ.ടി ധരിപ്പിക്കും.
തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരുടെ മൊഴി എസ്.ഐ.ടി എടുത്തിരുന്നു. സ്വര്‍ണപ്പാളിയില്‍ അനുമതി നല്‍കിയത് ദേവസ്വം ഉദ്യോഗസ്ഥര്‍ പറഞ്ഞത് പ്രകാരമാണെന്നാണ് തന്ത്രിമാരുടെ മൊഴി
പത്മകുമാറിന് ജാമ്യമില്ല
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ശനിയാഴ്ച യാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ പത്മകുമാര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala14 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india15 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala13 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala14 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

