Video Stories
‘ജുറാസിക് കാലത്തെ പഴം, പന്നിയിറച്ചിയുടെ രുചി’ – ചക്ക കണ്ട് കണ്ണു തള്ളി സായിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് ചക്ക. ദക്ഷിണേന്ത്യയുടെ സ്വന്തം ഫലമാണിതെന്നാണ് വിക്കിപീഡിയ പറയുന്നതെങ്കിലും Jack fruit എന്ന പേരില്‍ ഇന്ത്യക്കു പുറത്തും പ്രസിദ്ധനാണ് കക്ഷി. പക്ഷേ, വലിപ്പം കുറഞ്ഞ പഴങ്ങള്‍ മാത്രം കണ്ടു ശീലിച്ച സായിപ്പ് ചക്ക കണ്ടപ്പോള്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ബ്രിട്ടന് ആസ്ഥാനമായുള്ള ദി ഇന്റിപെന്റന്റ് ആണ് നമ്മുടെ സ്വന്തം ചക്കയെപ്പറ്റി അതിശയോക്തി നിറഞ്ഞ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ‘ജുറാസിക് കാലഘട്ടത്തിലെ’ പഴങ്ങളോടാണ് ഇന്റിപെന്റന്റ് ചക്കയെ ഉപമിക്കുന്നത്. പന്നിയിറച്ചിയുടെ രുചിയാണ് ചക്കയ്ക്കെന്നും ഇന്റിപെന്റന്റ് ‘കണ്ടെത്തി’യിട്ടുണ്ട്.
രണ്ടു വര്‍ഷം മുമ്പ് അമേരിക്കന്‍ ന്യൂസ് വെബ്സൈറ്റ് ആയ ബിസിനസ് ഇന്‍സൈഡറിനു വേണ്ടി ജെസ്സിക്ക ഒര്‍വിഗ് തയാറാക്കിയ ചക്ക ലേഖനമാണ് ഇന്റിപെന്റന്റ് കൂടുതല്‍ അതിശയോക്തിപരമായ തലക്കെട്ടില്‍ ഇപ്പോള്‍ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘പന്നിയിറച്ചിയുടെ രുചിയുള്ള ഈ വിചിത്ര പഴത്തിന് ലോകത്തിലെ കോടിക്കണക്കിനാളുകളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാനാവും’ എന്നാണ് ഇന്റിപെന്റന്റ് ലേഖനത്തിന്റെ തലവാചകം. ചക്കയെപ്പറ്റിയുള്ള അടിസ്ഥാന കാര്യങ്ങളൊക്കെയും വള്ളിപുള്ളി വിടാതെ എഴുതി വെച്ചിട്ടുമുണ്ട്.
കട്ടിയുള്ള പുറന്തോടുള്ള ചക്ക കഷ്ണങ്ങളാക്കിയാണ് കഴിക്കാറുള്ളത്, പ്ലാവിന്റെ ഇല ആടുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും കൊടുക്കാം, തൊലിക്ക് ഓറഞ്ച് നിറമാണുള്ളത്, ബംഗ്ലാദേശിന്റെ ദേശീയ പഴമാണ്, പ്ലാവിന്റെ തടിയില്‍ നിന്ന് പശ ലഭിക്കുന്നു, ഫര്‍ണിച്ചര്‍ ഉണ്ടാക്കാന്‍ ഈ തടി ഉപയോഗിക്കുന്നു, ഒരു ചക്കയില്‍ മഞ്ഞനിറത്തിലുള്ള നൂറു കണക്കിന് ചുളയുണ്ടാകും തുടങ്ങിയവയാണ് ചക്കയെ കുറിച്ചുള്ള ലേഖനത്തിലെ വിശേഷങ്ങള്‍. കലോറിയും വിറ്റാമിനും യഥേഷ്ടം അടങ്ങിയിട്ടുണ്ടെന്നും പന്ത്രണ്ടോ ചുള തിന്നാല്‍ അരദിവസത്തേക്ക് പിന്നെ ഒന്നും കഴിക്കേണ്ടി വരില്ലെന്നും ലേഖനം പറയുന്നു.
വിയറ്റ്നാം, ബംഗ്ലാദേശ്, മലേഷ്യ തുടങ്ങി ദക്ഷിണേഷ്യയിലെ രാജ്യങ്ങളെല്ലാം ചക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് അതിനു മടിയാണെന്നാണ് മറ്റൊരു വിശേഷം. ഇന്ത്യയില്‍ വളരുന്ന 75 ശതമാനം ചക്കകളും വെറുതെ നാശമായി പോകുന്നു എന്ന് ലേഖിക പരിതപിക്കുന്നു.
നമ്മുടെ ചക്കയെ സായിപ്പ് നോക്കിക്കാണുന്നതെങ്ങനെയെന്നറിയാന്‍ ഇന്റിപെന്റന്റിലെ ഈ ലേഖനം വായിക്കാം.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
kerala3 days ago
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india2 days ago
രാജസ്ഥാനില്‍ പ്രൈമറി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala2 days ago
വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്ലിംലീഗ്