Connect with us

kerala

സംസ്ഥാനത്ത് 11 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.  

Published

on

സംസ്ഥാനത്ത് ഇന്ന് മുതൽ 11 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

 

kerala

മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ

അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

നടുറോഡില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ വാര്‍ത്താശേഖരണത്തിനു പോകുന്ന വഴിമധ്യേ ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ അരുണ്‍രാജിനെയും റിപ്പോര്‍ട്ടര്‍ അശ്വതി കുറുപ്പിനെയുമാണ് ബേക്കറി ജങ്ഷനില്‍വെച്ച് മര്‍ദിച്ചത്. ഓട്ടോ ബൈക്കില്‍ ഇടിക്കാന്‍ പോയ സാഹചര്യം ചോദ്യം ചെയ്തതിനാണ് മര്‍ദനം. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

kerala

ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍

കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍ നിന്നാണ് രണ്ടുകോടി തട്ടാന്‍ ശ്രമിച്ചത്

Published

on

എറണാകുളത്ത് ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍. തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി എന്നിവരാണ് എറണാകുളം വിജിലന്‍സ് പൊലീസ് പിടിയിലായത്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍ നിന്നാണ് രണ്ടുകോടി തട്ടാന്‍ ശ്രമിച്ചത്.

നേരത്തെ ഇഡി കൊച്ചി യൂണിറ്റ് കശുവണ്ടി വ്യാപാരിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസൊതുക്കാന്‍ സഹായിക്കാമെന്നും ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ മതിയെന്നും പറഞ്ഞ് ഇവര്‍ ബന്ധപ്പെടുന്നത്. പ്രതികള്‍ നല്‍കിയ അക്കൗണ്ടില്‍ രണ്ട് കോടി നാല് തവണയായി അന്‍പത് ലക്ഷം വീതം നിക്ഷേപിക്കാനായിരുന്നു ആവശ്യം. അഡ്വാന്‍സ് തുകയായി രണ്ട് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പട്ടതിനു പിന്നാലെയാണ് വ്യാപാരി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ തുക കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.

Continue Reading

kerala

മലമ്പുഴയില്‍ രാത്രിയില്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ പുലി; ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി താഴെയിട്ടു

കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില്‍ കയറിയത്.

Published

on

മലമ്പുഴയില്‍ വാതില്‍ തകര്‍ത്ത് ഒറ്റമുറി വീടിനുള്ളില്‍ പുലി കയറി. മൂന്ന് കുട്ടികളുള്‍പ്പടെയുണ്ടായിരുന്ന വീട്ടിലാണ് രാത്രിയില്‍ പുലി കയറിയത്. വീടിനുള്ളില്‍ കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില്‍ കയറിയത്. തുടര്‍ന്ന് നായയുടെ മേലെ ചാടുന്നതിനിടയില്‍ മൂന്ന് വയസുകാരിയായ അവനികയെ പുലി തട്ടി താഴെയിടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടുണര്‍ന്ന മാതാപിതാക്കള്‍ കണ്ടത് നായയെ കടിച്ച് പിടിച്ച് നില്‍കുന്ന പുലിയെയാണ്. ആളുകള്‍ ഉണര്‍ന്നതോടെ പുലി നായയെയും കൊണ്ട് ഓടുകയായിരുന്നു.

മൂന്ന് വയസുകാരിയായ അവനികയ്ക്ക് അംഗനവാടി അധ്യാപിക നല്‍കിയ നായയെയാണ് പുലി പിടിച്ചത്. ഇതിനുമുന്‍പും നായയെ ലക്ഷ്യമാക്കി പുലി ആക്രമണം നടത്തിയിരുന്നു. പിന്നാലെ നായയെ അകത്ത് കെട്ടിയിടുകയായിരുന്നു. വന്യമൃഗങ്ങളെ ഭയന്ന് 13 കുടംബങ്ങളാണ് പ്രദേശത്ത് ഇപ്പോള്‍ കഴിയുന്നത്.

Continue Reading

Trending