ചണ്ഡീഗഢ്: ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി അതിക്രമം. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ബാലാജി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

എട്ടോളം തവണയാണ് പിക്കപ്പ് വാന്‍ ഇടിച്ചു കയറ്റിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 15 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ചികിത്സയിലുള്ള രോഗിയുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൂട്ടത്തിലുള്ള ഒരാളുടെ പരാക്രമം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.