Connect with us

Culture

നവതി പ്രഭയില്‍ ചന്ദ്രിക-സമൂഹത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും ഒരു മാധ്യമം എന്ന നിലയിലുള്ള ധാര്‍മിക ഇടപെടലുകള്‍ ഉറപ്പ് നല്‍കുന്നു. 90ന്റെ നിറവില്‍ ഒരു വര്‍ഷം ദീര്‍ഘിക്കുന്ന ആഘോഷ പരിപാടികളാണ് ചന്ദ്രിക ആസൂത്രണം ചെയ്തിരിക്കുന്നത്.

ചന്ദ്രികയെ നെഞ്ചേറ്റി പൂര്‍വികര്‍ തെളിയിച്ച വെളിച്ചം കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയും സാമൂഹിക ഉത്തരവാദിത്തവുമാണെന്ന് മറക്കാതിരിക്കുക.

Published

on


ചരിത്രത്തിന്റെ നാള്‍ വഴിയില്‍ ചന്ദ്രിക പ്രഭ ചൊരിയാന്‍ തുടങ്ങിയിട്ട് 90 വര്‍ഷമാവുന്നു. മലയാള മാധ്യമ ചരിത്രത്തിലെ സുവര്‍ണ അധ്യായമായി ഒരു പാര്‍ട്ടി മുഖപത്രം മാറുമ്പോള്‍ നവചരിതമാണ് രചിക്കപ്പെടുന്നത്. മറ്റൊരു പാര്‍ട്ടി പത്രത്തിനും അവകാശപ്പെടാനില്ലാത്ത ചരിത്രം. 1934 മാര്‍ച്ച് 26 ലെ ബലി പെരുന്നാള്‍ സുദിനത്തില്‍ തലശ്ശേരിയില്‍ നിന്ന് തുടങ്ങിയ പ്രയാണം. പ്രതിസന്ധികളുടെ ബഹളത്തില്‍ ലക്ഷ്യബോധം ആയുധമാക്കി മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനം ദിശ കാട്ടിയ പത്രം ഒരു നാള്‍ പോലും അച്ചടി മുടങ്ങാതെ നവതിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ പൂര്‍വസൂരികളെ ഓര്‍ത്തെടുത്ത് പുതിയ കാലത്തോട് പറയാനുള്ളത് ഒന്ന് മാത്രം. ചന്ദ്രിക ഇനിയും ജ്വലിക്കണം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, കായിക നഭസുകളില്‍ കെടാവിളക്കാണ് നമ്മള്‍. എം.ടി വാസുദേവന്‍ നായരെ പോലുള്ള സാഹിത്യ കുലപതികള്‍ക്ക് പ്രചോദനമേകിയ ചന്ദ്രികയുടെ പ്രഖ്യാപിത ലക്ഷ്യം പിന്നാക്ക ന്യൂനപക്ഷ പുരോഗതിയാണ്. തലശ്ശേരിയിലെ ആലിഹാജി പള്ളിയില്‍ ഒത്തുചേര്‍ന്ന ആദ്യകാല നേതാക്കള്‍ വിഭാവനം ചെയ്തത് സമുദായ ഉന്നമന്നത്തിനായുള്ള സത്യസന്ധമായ വഴിവിളക്കാണ്. ആ ദൗത്യം മനോഹരമായി നിര്‍വഹിക്കുകയാണ് ചന്ദ്രിക. മുല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനത്തിന്റെ വഴിയില്‍ തൂലിക പടവാളാക്കിയ അനേകം മാധ്യമ പ്രവര്‍ത്തകരുടെ തട്ടകം. പുതുതലമുറയിലെ മാധ്യമ പ്രവര്‍ത്തകരും അതിശക്തമായി ചന്ദ്രികയെ മുന്നോട്ട് നയിക്കുന്നു. പ്രതിസന്ധികളില്‍ എനിക്ക് പരിചിതം കോവിഡ് കാലമായിരുന്നു. എല്ലാവരും അകന്ന കാലം. സാമൂഹിക അകലത്തിന്റെ പേരില്‍ വീട്ടില്‍ തളക്കപ്പെട്ട കാലത്ത് എല്ലാ ദിവസവും രാവിലെ പൂമുഖത്ത് ചന്ദ്രിക എത്തുമായിരുന്നു. കുട്ടിക്കാലം മുതല്‍ സുപരിചിതവും എന്നെ ഞാനാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചതും ചന്ദ്രിക തന്നെ.

മലയാളിയുടെ സാംസ്‌കാരിക, രാഷ്ട്രീയ, കായിക മേഖലകള്‍ക്ക് അതുല്യമായ ഇടം നല്‍കിയിട്ടുള്ള ചന്ദ്രിക അന്നും ഇന്നും കാത്തുസുക്ഷിച്ചത് മൂല്യബോധമുള്ള പത്രപ്രവര്‍ത്തനമാണ്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ രാജ്യം പ്രക്ഷോഭങ്ങളില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍, പ്രകോപനത്തിന്റെ വഴി സ്വീകരിക്കാതെ സംയമനത്തിന്റെ വാര്‍ത്തകള്‍ വായനാ ലോകത്തിന് നല്‍കിയ ചന്ദ്രിക ഇന്നും അതേ നിലപാട് ആവര്‍ത്തിക്കുന്നു. 1934ല്‍ നിന്നും 2023ലേക്ക് എത്തുമ്പോഴും ചന്ദ്രിക ലക്ഷ്യത്തില്‍ നിന്ന് ഒരു വേളപോലും പിറകോട്ട് പോവുകയോ പ്രതിസന്ധികളുടെ ലോകത്ത് പകച്ച് നില്‍ക്കുകയോ ചെയ്തിട്ടില്ല.
പത്രത്തിന്റെ ഊര്‍ജ്ജമെന്നത് എല്ലാ കാലത്തും അതിന്റെ അസംഖ്യം വരുന്ന വായനക്കാരാണ്, പൊതുസമൂഹമാണ്. ഓരോ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്റെയും രക്തമാണ് ചന്ദ്രിക. സി.എച്ച് മുഹമ്മദ് കോയയെ പോലെ ഒരാള്‍ ചീഫ് എഡിറ്ററായിരുന്ന സ്ഥാപനം. കേരളത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തി തന്നെ ഒരേ സമയത്ത് പത്രത്തിന്റെയും അമരത്ത് വന്ന അപൂര്‍വത. വര്‍ത്തമാന കാലത്ത് പത്രങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളി ഭരണകൂട നയങ്ങളാണ്. മാധ്യമ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. എവിടെയും മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നു. മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ പിറകോട്ട് പോവുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന നിലയില്‍ മാധ്യമങ്ങളുടെ ഇടപെടലും പ്രവര്‍ത്തനങ്ങളും വലിയ കരുത്താണ്. ഒളിംപിക്‌സ് പോലുള്ള ആഗോള കായിക വേദികളില്‍, കാല്‍പ്പന്ത് ലോകം ഒരുമിക്കുന്ന ലോകകപ്പ് മൈതാനങ്ങളില്‍ ചര്‍ച്ചയാവാറുള്ള ചന്ദ്രിക 90ലേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാ വായനക്കാര്‍ക്കും ഞങ്ങള്‍ നല്‍കുന്ന ഉറപ്പ് ഉത്തമ മൂല്യബോധാതിഷ്ഠിത വാര്‍ത്തകളാണ്. സമൂഹത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും ഒരു മാധ്യമം എന്ന നിലയിലുള്ള ധാര്‍മിക ഇടപെടലുകള്‍ ഉറപ്പ് നല്‍കുന്നു. 90ന്റെ നിറവില്‍ ഒരു വര്‍ഷം ദീര്‍ഘിക്കുന്ന ആഘോഷ പരിപാടികളാണ് ചന്ദ്രിക ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുസമൂഹവും വായനാ ലോകവും ശക്തമായി രംഗത്തുണ്ടാവണം. ചന്ദ്രികയെ നെഞ്ചേറ്റി പൂര്‍വികര്‍ തെളിയിച്ച വെളിച്ചം കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയും സാമൂഹിക ഉത്തരവാദിത്തവുമാണെന്ന് മറക്കാതിരിക്കുക.

 

Culture

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.

Published

on

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയില്‍ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജന്‍സികളില്‍ നിന്ന് താല്പര്യപത്ര ക്ഷണിച്ചിരിക്കുന്നത്.

വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.

ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Continue Reading

Film

‘കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും നടക്കില്ല’: കെ.സി. വേണുഗോപാൽ

Published

on

കോഴിക്കോട്: സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്‍റെ മതേതര സമൂഹം കൂട്ടുനിൽക്കില്ല. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണെന്നും അതിന് രാഷ്ട്രീയത്തിന്‍റെ നിറം വേണ്ടെന്നും കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ.സി. വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സത്യൻ മാഷിന്റെ അവസാന സിനിമയായ ‘അനുഭവങ്ങൾ പാളിച്ചകളി’ൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞുസീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ഇരുപതുകാരൻ പയ്യനിൽ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാൾ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തിൽ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ നിൽപ്പുണ്ട് മമ്മൂട്ടി എന്ന പേര്.ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും ‘പൊന്തന്‍മാട’യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്.

കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല. അമ്പത് വർഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.

Continue Reading

Culture

സ്ഥാനക്കയറ്റം നൽകുന്നില്ല; മിൽമ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം

: മിൽമ തെക്കൻ മേഖലയിലെ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം.തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാൻറുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ചെയ്യുന്നത്

Published

on

തിരുവനന്തപുരം: മിൽമ തെക്കൻ മേഖലയിലെ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം.തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാൻറുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ചെയ്യുന്നത്.തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സമരം ആരംഭിച്ചത്.

ഉയർന്ന തസ്തതികയിൽ ഉള്ളവർക്ക് മാത്രം സ്ഥാനക്കയറ്റം നൽകുന്നുവെന്നും നാലുവർഷമായി സാധാരണ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നില്ലെന്നും ആരോപിച്ചാണ് തൊഴിലാളി സംഘടനകൾ സംയുക്ത സമരം ആരംഭിച്ചത്. തിരുവനന്തപുരം അമ്പലത്തറയിലും കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും ഐഎൻടിയുസി, സിഐടിയു പ്രവർത്തകർ രാവിലെ ആറു മണി മുതൽ സമരം ആരംഭിച്ചു. നേരത്തെ മിൽമ ഭരിച്ച കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് പ്രതി ഭാസുരാംഗൻറെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതി ആണ് ജീവനക്കാർക്കെതിരെ എല്ലാ അട്ടിമറികളും നടത്തിയതെന്ന ആരോപണമാണ് ഇവർ ഉയർത്തുന്നത്.

പാലുമായി പോകേണ്ട ലോറികൾ ജീവനക്കാർ തടഞ്ഞിരിക്കുകയാണ്. രാവിലെ ആറുമണിവരെ പാലുമായി ലോറികൾ പോയതുകൊണ്ട് രാവിലെ പാൽ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാൽ 11 മണി കഴിഞ്ഞതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പാൽ ക്ഷാമം നേരിട്ടുതുടങ്ങി. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ മൂന്നു ജില്ലകളിലും പാൽ ക്ഷാമം രൂക്ഷമാകും. തങ്ങൾക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകൾ പിൻവലിച്ചുകൊണ്ട് പ്രശ്‌നപരിഹാരത്തിന് മാനേജ്മെന്റെ അടിയന്തരമായി ചർച്ച നടത്തണമെന്ന ആവശ്യമാണ് തൊഴിലാളി സംഘടനകൾ മുന്നോട്ടുവെക്കുന്നത്.

Continue Reading

Trending