ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് ചെല്‍സി മുന്നോട്ട്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എവര്‍ട്ടനെ 5-0ന് മുക്കിയ നീലപ്പട പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

കഴിഞ്ഞ രണ്ടു ഹോം മത്സരങ്ങളിലും തകര്‍പ്പന്‍ വിജയം നേടിയ ആന്റോണിയോ കോന്റ്‌സിന്റെ കുട്ടികള്‍ ഇത്തവണ ജയം അതിമധുരമാക്കി. സ്വന്തം ഗ്രൗണ്ടില്‍ ലെസ്റ്ററിനെ 3-0, മാഞ്ചസ്റ്ററിനെ 4-0 എന്നീ സ്‌കോറുകള്‍ക്കായിരുന്നു നേരത്തെ തോല്‍പ്പിച്ചിരുന്നത്.

ഈഡന്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ഫോമാണ് മത്സരത്തില്‍ ചെല്‍സിക്ക് കരുത്തായത്. 18ാം മിനിറ്റില്‍ ആദ്യ ഗോള്‍നേടിയ ഹസാര്‍ഡ് ചെല്‍സിയുടെ നാലാംഗോളും സ്വന്തം പേരില്‍ കുറിച്ചു. സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് ബെല്‍ജിയം താരത്തിന്റെ ഏഴാം ഗോളാണിത്. മാര്‍കോസ് അലോന്‍സോ, ഡീഗോ കോസ്റ്റ, റോഡിഗ്രസ് പെഡ്രോ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

ഹസാര്‍ഡിന്റെ ഫോം വ്യക്തമാക്കുന്നതായിരുന്നു 56ാം മിനിറ്റില്‍ നേടിയ രണ്ടാം ഗോള്‍.